ബിഗ് ഡേറ്റ ബയോളജി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐ.ബി.എ.ബി.) അപേക്ഷ ക്ഷണിച്ചു. ബയോളജിക്കൽ, മെഡിക്കൽ ഡേറ്റ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഡേറ്റാ സയന്റിസ്റ്റ്, ഡേറ്റാ എൻജിനിയർ തുടങ്ങിയവരുടെ ആവശ്യകത പ്രോഗ്രാമിന് പ്രാധാന്യം നൽകുന്നു.
ഒരുവർഷം ദൈർഘ്യമുള്ളതാണ് പ്രോഗ്രാം. ബയോടെക്നോളജി, ബയോമെഡിക്കൽ ടെക്നോളജി, ബയോഇൻഫർമാറ്റിക്സ് അല്ലെങ്കിൽ എൻജിനിയറിങ്, ടെക്നോളജി എന്നിവയിലെ മറ്റ് പ്രധാന ബ്രാഞ്ചുകളിൽ ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്. ബിരുദമുള്ളവർ, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോകെമിസ്ട്രി, ബയോമെഡിക്കൽ ടെക്നോളജി, ലൈഫ് സയൻസസ് എന്നിവയിലെ എം. എസ്സി. അല്ലെങ്കിൽ മറ്റ് തത്തുല്യ യോഗ്യത ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ 60 ശതമാനം മാർക്കു വേണം. ഉയർന്ന പ്രായപരിധി 35.
അപേക്ഷ www.ibab.ac.inവഴി ജനുവരി ഏഴുവരെ നൽകാം. 16ന് നടത്തുന്ന ദേശീയതല ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വെർബൽ & അനലറ്റിക്കൽ ആപ്റ്റിറ്റിയൂഡ്, സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാമിങ് & കംപ്യൂട്ടിങ് എബിലിറ്റി, ലൈഫ് സയൻസസ് എന്നീ നാലു വിഭാഗങ്ങളിൽനിന്നു ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കാം.