Blog

സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം കോട്ടയത്ത് രജിസ്റ്റർ ചെയ്തു

യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സഹകരണ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന യുവജന സഹകരണ സംഘങ്ങളില്‍ സംസ്ഥാനത്ത് ആദ്യത്തേത് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. കോട്ടയം യുവജന സംരംഭക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 1232 എന്ന പേരില്‍ കോട്ടയം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തന പരിധിയില്‍ കോട്ടയം, ചങ്ങനാശേരി താലൂക്കുകള്‍ ഉള്‍പ്പെടുന്നു.

webzone

അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.  വിദ്യാസമ്പന്നരും തൊഴില്‍ നൈപുണ്യമുള്ളവരുമായ യുവാക്കളെ ഏകോപിപ്പിച്ച് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.  ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടിയിലും ഉള്‍പ്പെട്ട പദ്ധതിയാണ്  യുവജന സംരംഭക സഹകരണ സംഘങ്ങള്‍. മുഴുവന്‍ സംഘങ്ങള്‍ക്കുമായി സഹകരണ വകുപ്പ് പ്രത്യേക നിയമാവലി  തയ്യാറാക്കിയിട്ടുണ്ട്. കൃഷി, ഐടി, വ്യവസായം, സേവന മേഖല എന്നിവയിൽ സംരംഭം തുടങ്ങാനുള്ള ആശയവും ഓഹരിത്തുകയുമുള്ള 45 വയസ്സ് തികയാത്ത യുവജനങ്ങള്‍ക്ക് സംഘങ്ങളില്‍ പങ്കാളികളാകാം.

insurance ad

1.75 കോടി രൂപയാണ് സംഘത്തിന് ഉണ്ടായിരിക്കേണ്ട ഓഹരി മൂലധനം. ഓഹരികള്‍, പ്രവേശന ഫീസ്, എ ക്ലാസ് അംഗങ്ങളില്‍നിന്നുള്ള സ്ഥിര നിക്ഷേപം, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളും ധനസഹായവും, സര്‍ക്കാര്‍ സബ്സിഡി, ഗ്രാന്‍റ്, രജിസ്ട്രാര്‍ അംഗീകരിച്ച മറ്റു ഫണ്ടുകള്‍ എന്നിവയാണ് സംഘത്തിന്‍റെ ഫണ്ടുകളില്‍ ഉള്‍പ്പെടുന്നത്.

oetposter2

ആദ്യ സംഘത്തിന്‍റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കോട്ടയം സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർ എൻ. അജിത്കുമാർ സംഘത്തിന്‍റെ ചീഫ് പ്രമോട്ടർ കെ.ആര്‍. അജയ്ക്ക് കൈമാറി.  കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.

achayan ad

മെറിറ്റ് അവാർഡിന് അപേക്ഷിക്കാം

2021- 21 അധ്യയന വർഷം എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപകരുടെ കുട്ടികൾക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം. അംഗത്വമെടുത്ത് രണ്ട് വർഷം പൂർത്തിയാവുകയും മാർച്ച് വരെ മുടക്കമില്ലാതെ വിഹിതം അടയ്ക്കുകയും ചെയ്തവരുടെ കുട്ടികൾക്കാണ് അവസരം. അർഹരായവർ ആഗസ്റ്റ് 31 നകം www.kmtboard.in ലൂടെ അപേക്ഷിക്കണം. ഫോൺ: 0495 2966577

pa2

കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

SAP

ഇന്നു(03 ഓഗസ്റ്റ്) മുതല്‍ ഏഴു വരെ തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ വേഗതയില്‍  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

for global 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

10000 അതിഥി തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പതിനായിരത്തിലധികം അതിഥി തൊഴിലാളികൾക്ക് കോ വിഡ് വാക്സിൻ നൽകി. ജില്ലയിലാകെ 10126 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ് ‘ എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ വാക്സിൻ നൽകിയത്.10088 അതിഥി തൊഴിലാളി കൾക് ആദ്യ ഡോസ് വാക്സിനും 38 തൊഴിലാളികൾക് സെക്കന്റ്‌ ഡോസ് വാക്സിനും നൽകി. 43 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത് എറണാകുളം ജില്ലയിൽ ആണ്.

pa4

അതിഥി തൊഴിലാളികൾക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍  തയാറാക്കിയാണ്  വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്.  ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.

FAIRMOUNT

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇന്ന് (2/08/2021) മാത്രം 550 ൽ അധികം പേർക്കാണ് വാക്സിൻ നൽകിയത്. തോപ്പുംപടി, വരാപ്പുഴ, കടവന്ത്ര  എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്.

dreamz ad

ജനപ്രതിനിധികൾ, ജില്ല ലേബർ ഓഫീസർ പി. എം. ഫിറോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ മാരായ ആർ. പ്രിയ,ജോസി.ടി.വി, ടി.ജി.ബിനീഷ് കുമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു

e bike

വാക് ഇൻ ഇൻ്റർവ്യൂ

കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിലും വൈക്കം ട്രൈബൽ ഓഫീസിലും സഹായി സെൻ്ററിൽ ഐ.ടി അസിസ്റ്റൻ്റ്  നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിൽ നടക്കും.കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് പ്രവീണ്യവും ഡി.സി എ/ഡി.ടി. പി/ ഐ.ടി.ഐ/ പോളി ടെക്നിക് യോഗ്യതയുമുള്ള പട്ടിക വർഗ വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം.

eldho

പ്രായം 21നും  35 നും മധ്യേ. മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസ ഓണറേറിയം 12,000 രൂപ. താൽപ്പര്യമുള്ളവർ വെള്ള ക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം  ഹാജരാകണം. ഫോൺ: 04828 202751

friends catering

നവോദയ പ്രവേശന പരീക്ഷ: സെന്ററില്‍ മാറ്റം

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി  ഇലന്തൂര്‍ ബ്ലോക്കിന്റെ പരീക്ഷാ സെന്ററായി നിശ്ചയിച്ചിരുന്ന പത്തനംതിട്ട  ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയിരുന്നത് പത്തനംതിട്ട മാര്‍തോമാ ഹയര്‍ സെക്കന്ററി സ്‌കൂളായി  മാറ്റിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പള്‍ അറിയിച്ചു. ഈമാസം 11നാണ് പരീക്ഷ നടക്കുക.

friends travels

വീഡിയോ എഡിറ്റിംഗ് കോഴ്‌സ് സീറ്റൊഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30,000 രൂപയാണ് കോഴ്‌സ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. ഫോണ്‍: 0484-2422275/ 9447607073
 

e bike2

കോവിഡ് ധനസഹായം

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1,000 രൂപ വീതം കോവിഡ് ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.  ബോര്‍ഡ് അംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം അനുവദിക്കുമെന്ന്് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഇവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല.   പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിന്റെ boardswelfareassistance.lc.kerala.gov.in  വെബ്സൈറ്റില്‍ ആഗസ്റ്റ് 12നകം അപേക്ഷിക്കണം.  വിശദവിവരങ്ങള്‍ക്ക്  0495 2372434.

siji

താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം: എസ്.സി-എസ്.ടി കമ്മിഷൻ കേസെടുത്തു

പാലക്കാട് ജില്ലയിലെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള 140 താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സംഭവത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച താൽക്കാലിക ജീവനക്കാർക്കാണ് മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത്. വസ്തുതകൾ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകുകയും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

SAP
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കാൻ യുഎഇ.

വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനിടെ കുട്ടികൾക്കുള്ള വാക്സിനേഷന് തുടക്കം കുറിക്കാൻ യുഎഇ. മൂന്ന് വയസ്സ് മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ ഡോസുകൾ നൽകുമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. നേരത്തെ മുതിർന്നവർക്കുള്ള വാക്സിനേഷനാണ് യുഎഇ ആരംഭിച്ചത്.

gba

വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷം കുട്ടികൾക്കുള്ള സിനോഫാം വാക്സിന് അടിയന്തിര അംഗീകാരം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരവും അംഗീകൃത നിയന്ത്രണങ്ങൾക്ക് അനുസൃതമായ പ്രാദേശിക വിലയിരുത്തലുകളെയും അടിസ്ഥാനത്തിലായിരിക്കും വാക്സിൻ നൽകുക. 2021ൽ അബുദാബിയിൽ ആരംഭിച്ച സിനോഫാം ഇമ്യൂൺ ബ്രിഡ്ജ് പഠനത്തിൽ 900 കുട്ടികളിലാണ് വാക്സിൻ പരീക്ഷിച്ചത്.

webzone
Verified by MonsterInsights