കേരള സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ഇപ്പോള്‍ സ്വീപ്പര്‍- ഫുള്‍ ടൈം തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ‘ സ്വീപ്പര്‍- ഫുള്‍ ടൈം’ റിക്രൂട്ട്‌മെന്റ്.
കാറ്റഗറി നമ്പര്‍: 286/2024
ആകെ 3 ഒഴിവുകള്‍.
ശമ്പളം
16,500 രൂപ മുതല്‍ 35,700 രൂപ വരെ.
“പ്രായപരിധി
18 മുതല്‍ 36 വയസ് വരെ.
(സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)
വിദ്യാഭ്യാസ യോഗ്യത
ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ അല്ലെങ്കില്‍ കന്നഡ എന്നിവയില്‍ ഏതിലെങ്കിലും സാക്ഷരതയുണ്ടായിരിക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.