Blog

പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

 പ്രശസ്‍ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ (80) അന്തരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി പ്രശസ്ത സംഗീത സംവിധായകർ ഈണമിട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്. ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. രാമു കാര്യാട്ടിന്‍റെ ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 

march102021 copy

90 കളില്‍ എ ആര്‍ റഹ്മാനൊപ്പം നിരവധി പാട്ടുകള്‍ കല്യാണി മേനോന്‍ ആലപിച്ചിട്ടുണ്ട്. കല്യാണി മേനോനും സുജാതയും ചേർന്ന് പാടിയ ശ്യാമ സുന്ദര കേരകേദാര ഭൂമി എന്ന് തുടങ്ങുന്ന ഏഷ്യാനെറ്റ് ടൈറ്റില്‍ സോങ്ങ് ഏറെ ജനപ്രീതി നേടിയിരുന്നു. പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ഋതുഭേദകല്‍പന, ജലശയ്യയില്‍  എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ഹംസഗീതം,സുജാത, പൌരുഷം, കാഹളം, കുടുംബം, നമുക്ക് ശ്രീകോവില്‍, ഭക്തഹനുമാന്‍ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. പ്രശസ്ത പരസ്യ സംവിധായകൻ രാജീവ് മേനോൻ മകനാണ്. മൃതദേഹം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.

siji

എല്ലാവർക്കും കൊവിഡ് വാക്സീൻ നൽകിയ ഇന്ത്യയിലെ ആദ്യ നഗരം:ഭുവനേശ്വർ

മൂന്നാം തരംഗ ഭീഷണിക്കിടെ നൂറ് ശതമാനം പേർക്കും വാക്സീൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി മാറിയിരിക്കുകയാണ് ഭുവനേശ്വർ. ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി) തെക്ക്-കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രാഥിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

afp ad hz

18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേർ  ബിഎംസിയിൽ ഉണ്ടായിരുന്നു. അതിൽ 31000 ആരോഗ്യ പ്രവർത്തകരും, 33000 മുൻനിര പ്രവർത്തകരും ഉൾപ്പെടും. 18 മുതൽ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളിൽ 3, 25000 പേരുമാണ് ഇവിടെയുള്ളത്. ജൂലായ് 31-നുള്ളിൽ വാക്സീനേഷൻ പൂർത്തിയാക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയായിരുന്നു എന്ന് അൻഷുമാൻ പറഞ്ഞു.

hill monk ad

ഉതുവരെ ലഭ്യമായ കണക്കുകളിൽ 18,16000 പേർ വാക്സീൻ സ്വീകരിച്ചു. ചില കാരണങ്ങളാൽ കുറച്ചുപേർക്ക് വക്സീൻ എടുക്കാൻ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളിൽ നിന്ന് ഭുവനേശ്വറിൽ ജോലിക്കായി എത്തിയവർക്കടക്കം വാക്സീൻ ആദ്യ ഡോസ് നൽകി. ഗർഭിണികളും ആദ്യ ഡോസ് വാക്സീൻ എടുത്തുകൊണ്ടിരിക്കുകയാണ്. ആകെ 55 വാക്സീനേഷൻ കേന്ദ്രങ്ങളുള്ള നഗരത്തിൽ, മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടും.വാക്സീനേഷൻ പദ്ധതി ലക്ഷ്യം കണ്ടതിൽ ജനങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ നഗരസഭ.

e bike2

ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ ഒഴിവ്.

കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് ജില്ലാമെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി എന്നിവയിലേതെങ്കിലുമൊന്നില്‍  ഡിപ്ലോമയോ ബി എസ് സിയോ എം എസ് സിയോ ബി ടെക്കോ എം സി എയോ  യോഗ്യതയുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ehealthkasaragod@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി  പരിചയമോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആര്‍റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയമോ അഭികാമ്യം. ഫോണ്‍: 9745799984

 
sap 8

മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും പൊതുവിദ്യാലയങ്ങളെയും ആദരിച്ചു

 സംസ്ഥാനത്ത് ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി തെരഞ്ഞെടുത്ത മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും, പഞ്ചായത്തില്‍ 100 ശതമാനം  വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളെയും മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.   ജില്ലാ കോവിഡ് സ്‌പെഷൽ ഓഫീസര്‍ പി.ബി.നൂഹ്  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍,  അസി. സെക്രട്ടറി വി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
മടിക്കൈ പഞ്ചായത്തിന്റെ ആദരം പരിപാടി  ജില്ലാ കോവിഡ് സ്‌പെഷൽ ഓഫീസര്‍ പി.ബി.നൂഹ്  ഉദ്ഘാടനം ചെയ്യുന്നു

for global

മുലയൂട്ടല്‍ വാരാചരണം;ജില്ലാ തല പരിപാടികള്‍ക്ക് തുടക്കമായി

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസ്, മഹിളാ ശക്തി കേന്ദ്ര, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ക്ക് തുക്കമായി. വാരാചരണത്തോടനുബന്ധിച്ച് ‘ മുലയൂട്ടല്‍ പരിരക്ഷണം – ഒരു കൂട്ടായ ഉത്തരവാദിത്വം’ എന്ന വിഷയത്തില്‍ ജില്ലാ തല ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ആഗോള തലത്തില്‍ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. 

dreamz ad

മുലയൂട്ടല്‍ പരിരക്ഷണം-ഒരു കൂട്ടായ ഉത്തരവാദിത്തം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഓൺലൈനായി നടന്ന ചർച്ചയിൽ ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍  കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  മഹിളാ ശക്തി കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ശില്‍പ മോഡറേറ്ററായി. ജില്ല ട്രെയിനിങ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറും ആനന്ദാശ്രമം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ. ജോണ്‍ വിഷയം അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, 12 ഐ.സി.ഡി.എസ് പ്രൊജക്ടുകളിലെ സി.ഡി.പി.ഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, എന്‍.എന്‍.എം സ്റ്റാഫുകള്‍, മഹിള ശക്തി കേന്ദ്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി.  ചടങ്ങില്‍ നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വിപിന്‍ പവിത്രന്‍ സ്വാഗതവും നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്  എം. രഞ്ജിഷ നന്ദിയും പറഞ്ഞു.

pappaya1

ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ നിർവഹിക്കും

ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ ഇന്ന് (ഓഗസ്റ്റ് 2) നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി   ശ്രീ കെ കൃഷ്ണൻകുട്ടി, ശ്രീ വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യത്തിൽ വാഹനങ്ങളുടെ താക്കോൽ കൈമാറും. ജി എസ് ടി സ്‌പെഷ്യൽ കമ്മിഷണർ, ഡോ.എസ്  കാർത്തികേയൻ ഐ എ എസ്, അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വെള്ളൂരി ഐ എഫ് എസ്,ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, ടെക്നിക്കൽ മാനേജർ ജെ, മനോഹരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇതോടെ അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക്  കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും.

SAP

അനെർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുവാൻ അനെർട്ടിന് സാധിച്ചു. കേന്ദ്രഗവൺമെൻറ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ്  പദ്ധതി പ്രാവർത്തികമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു

hill monk ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടിപിആര്‍ പത്തിന് മുകളിലാണെങ്കില്‍ കര്‍ശന നിയന്ത്രണം വേണം

രാജ്യത്ത് കോവിഡ് കേസുകള്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

FAIRMOUNT

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കര്‍ശന കണ്ടെയ്ന്‍മെന്റ് നടപടികളും നിരീക്ഷണവും തുടരുക. കേസുകള്‍ കൃത്യമായി അടയാളപ്പെടുത്തി കോണ്ടാക്ട് ട്രെയ്‌സിങ് നടത്തുക. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേസുകളുടെ അടിസ്ഥാനത്തില്‍ നടത്തുക. ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതാക്കുക. ഇത് കുട്ടികള്‍ക്ക് മികച്ച ചികിത്സ നല്‍കാനുള്ള തരത്തിലുള്ളതാകണം. ഐസിഎംആര്‍ മാര്‍ഗ രേഖ അനുസരിച്ച് കൃത്യമായി മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്യുക എന്നിവയാണ് കേന്ദ്ര മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

5 മുതല്‍ 10 ശതമാനം വരെ ടെസ്റ്റ് പൊസിറ്റിവിറ്റ് നിരക്കുള്ള ജില്ലകളില്‍ വാക്‌സിനേഷന്‍ പരമാവധി കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കുന്നു. എത്ര വാക്‌സിന്‍ ഡോസുകള്‍ കിട്ടുന്നോ, അവ അതിന് ആനുപാതികമായി രോഗികള്‍ കൂടിയ പ്രദേശങ്ങളിലേക്ക് എത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

pappaya

ഇന്ധന സബ്സിഡി പൂർണമായി ഇല്ലാതാവുകയാണ്. പെട്രോളിയം ഉല്പന്നങ്ങളെല്ലാം മുഴുവൻ വിലയും കൊടുത്ത് വാങ്ങണം.

2013-14 വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ മാത്രം. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായി.

webzone

പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കിവന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആദ്യം പെട്രോളിന്‍റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്‍റെയും സബ്സിഡി നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്സിഡിയും നിര്‍ത്തി

FAIRMOUNT
pa4

ഇന്ധന സബ്സിഡി ഖജനാവിന് വലിയ ബാധ്യത എന്നതാണ് എല്ലാ കാലത്തും സര്‍ക്കാര്‍ നിലപാട്. അത് ഇല്ലാതാക്കാൻ യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ചത് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഭക്ഷ്യ സബ്സിഡിക്കായി രണ്ടര ലക്ഷം കോടി രൂപയും രാസവള സബ്സിഡിക്കായി 80,000 കോടി രൂപയും ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. അതും സര്‍ക്കാരിനൊരു ബാധ്യതയാകുമോ എന്നറിയാൻ കാത്തിരിക്കാം.  

pappaya

ഫ്രണ്ട്ഷിപ് ഡേ ഓഫറുകളുമായി ബ്രാൻഡുകൾ; വൺപ്ലസ് 9, എംഐ 11എക്സ് 5ജി തുടങ്ങിയ ഫോണുകൾ ഡിസ്‌കൗണ്ടിൽ

ആഗസ്റ്റ് ഒന്നിന് ഫ്രണ്ട്ഷിപ് ഡേ ദിനത്തിൽ വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് വിവിധ ബ്രാൻഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസിന്റെ പുതിയ ഫോണായ വൺപ്ലസ് 9 പ്രോ 3000 രൂപ വരെ ഡിസ്‌കൗണ്ടിൽ ലഭ്യമാകും. എച്ഡിഎഫ്സി ബാങ്ക് കാർഡിലും ഇഎംഐ സേവനത്തിലൂടെ വാങ്ങുമ്പോഴുമാണ് ഈ ഓഫർ ലഭിക്കുക. 64,999 രൂപക്കാണ് ഫോൺ വിപണിയിൽ എത്തിയത്. പഴയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 19,550 വരെ വിലക്കിഴിവ് ആമസോൺ നൽകുന്നുണ്ട്.

വൺപ്ലസ് 9ന്റെ സ്റ്റാൻഡേർഡ് മോഡലിനും ഈ ബാങ്ക് ഓഫർ ലഭിക്കും. 49,999 രൂപ വരുന്ന ഫോൺ എക്സ്ചേഞ്ചിലൂടെ 17,550 ഡിസ്‌കൗണ്ടിൽ വാങ്ങാൻ സാധിക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 50,000 രൂപയുടെ വരെ എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്. എച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് വൺപ്ലസ് 9ആറിന് 2000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാകും.

ൺപ്ലസ്സ്‌ നോർഡ് 2 വാങ്ങുന്നവർക്ക് 1000 രൂപവരെ ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭിക്കും. OnePlus.in അല്ലെങ്കിൽ വൺപ്ലസ് സ്റ്റോർ ആപ്പ് വഴി ഈ മിഡ് റേഞ്ച് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,499 രൂപയ്ക്ക് വൺപ്ലസ് ബാൻഡ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇന്ന് മുതൽ ഈ ഓഫറുകൾ ലഭ്യമാണ്.

siji

എംഐ 11എക്സ് 5ജി സ്മാർട്ട്‌ഫോൺ 29,999 രൂപയ്ക്ക് ലഭ്യമാണ്, അത് പഴയ വില തന്നെയാണ്, എന്നാൽ ഷവോമി എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ചിലൂടെ ഉപഭോക്താക്കൾക്ക് എംഐ 13,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. എംഐ 11എക്സ് വാങ്ങുമ്പോൾ കമ്പനി പറയുന്നത് അനുസരിച്ച് ഒരാൾക്ക് 60,000 രൂപ വരെ സൗജന്യ ടൈംസ് പ്രൈം അംഗത്വവും ലഭിക്കും.

dreamz ad

ഷവോമി റെഡ്മി നോട്ട് 10 എസ് സ്മാർട്ട്‌ഫോണിനും ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നു. എംഐ എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 10,000 രൂപ വരെ ലാഭിക്കാം. ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ വരെ കിഴിവ് ഓഫറായി നൽകിയിട്ടുണ്ട്. നിലവിൽ 9,999 രൂപയാണ് ഇതിന്റെ വില. ആമസോണിൽ എംഐ ബാൻഡ് 5 വിൽക്കുന്നത് 2,299 രൂപയ്ക്കാണ്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് 2,499ക്കാണ് നൽകിയിരിക്കുന്നത്.

നാളികേര വികസന ബോര്‍ഡ് അംഗമായി സുരേഷ് ഗോപി

 നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. സുരേഷ് ഗോപിയുടെ നിയമനം സംബന്ധിച്ച് ബോർഡ് ഡയറക്ടർ വിഎസ്‌‌പി സിങ്ങ് ഉത്തരവിറക്കിയിട്ടുണ്ട്.

afp ad hz

ഐകകണ്‌ഠേനയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. “കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്,” എന്നും തന്റെ നിയമനത്തെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചു.

e bike2
Verified by MonsterInsights