Blog

(ആഗസ്റ്റ്1) ഞായറാഴ്ച്ച പ്രസിദ്ധികരണം: “ആൽക്കമിസ്റ്റ് “

ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി[അവലംബം ആവശ്യമാണ്] 1988-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികൾ വിറ്റഴിക്കപ്പെട്ടു

FAIRMOUNT

ആട്ടിടയനായ സാന്റിയാഗോ ഈജിപ്തിലെ പിരമിഡുകൾക്ക് സമീപം ഒരു നിധിയുണ്ടെന്ന് ഒരു സ്വപ്നം കാണുന്നു. ജീവിത സുഖം മോഹിച്ച് ഈ നിധി തേടി പോകുന്ന സാന്റിയാഗോയുടെ യാത്രയും, മുഖാമുഖം നടത്തുന്ന സ്ഥലങ്ങൾ, ആളുകൾ, സംഭവങ്ങൾ എന്നിവയും അവതരിപ്പിക്കുന്നു. സ്വപ്നം വിശകലനം ചെയ്യുന്ന വൃദ്ധ, രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ, ബേക്കറിക്കാരൻ, മരുഭൂമിയിൽ സ്ഫടിക പാത്രം വിൽക്കുന്നയാൾ. മരുഭൂമിയും ഒരു പ്രധാന കഥാപാത്രമാകുന്നു. ഫാത്തിമയെ കണ്ടെത്തിയ ഇടവേളയ്ക്കു ശേഷം, സാന്റിയാഗോയുടെ യാത്ര വീണ്ടും തുടരുന്നു. ലക്ഷ്യ സ്ഥാനത്തെത്തിയെങ്കിലും, ജീവിതയാത്രയുടെ നിരർഥകത വെളിപ്പെടുന്ന മട്ടിലായി അവന്റെ യാത്രയുടെ അവസാനം.

 

webzone

ലോകം ചുറ്റി സഞ്ചരിക്കാനും നിധികൾ കണ്ടെത്താനും സ്വപ്നം കാണുകയും തന്റെ ആഗ്രഹങ്ങളുടെ ദിശയിൽ നടക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്ന ഇടയൻ കുട്ടി. തന്റെ വിധി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് മനസ്സിലാക്കാൻ, അദ്ദേഹം സ്പെയിനിലെ തന്റെ വീട്ടിൽ നിന്നും ടാൻജിയേഴ്സിന്റെ ചന്തകളിലൂടെയും വലിയ ഈജിപ്ഷ്യൻ മരുഭൂമിയിലേക്കും യാത്ര ചെയ്യുന്നു. അവൻ കബളിപ്പിക്കപ്പെടുന്നു, സ്നേഹം അനുഭവിക്കുന്നു, നഷ്ടപ്പെടുന്നു, പണം സമ്പാദിക്കുന്നു, മറ്റൊരു ഭാഷ പഠിക്കുന്നു, വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുന്നു, സുഖകരവും അത്ര സുഖകരമല്ലാത്തതുമായ സാഹചര്യങ്ങളിൽ സ്വയം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ യാത്ര സാഹസികതയും പാഠങ്ങളും നിറഞ്ഞതാണ്, അതേസമയം ഒരു രാജാവിനെയും മരുഭൂമിയിലെ സ്ത്രീയെയും ഒരു ആൽക്കെമിസ്റ്റിനെയും കണ്ടുമുട്ടാനുള്ള പദവിയും അദ്ദേഹം കണ്ടെത്തുന്നു.ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.ഇതിലെ യാത്ര എന്നത് ജീവിതമാണ്.ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തൊട്ടുരുമ്മിയുള്ള രചന.

afp ad hz
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓഗസ്റ്റ് ഒന്ന് മുതൽ സാധനം വാങ്ങുമ്പോൾ ബിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമാകും

പ്രളയ സെസ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് ഒന്ന് മുതൽ സാധ്യനങ്ങളുടെ ബില്ലിൽ ഇക്കാര്യം ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയതായും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.

webzone

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെ തുടർന്ന് കേരളത്തിന്‍റെ പുനർനിർമ്മാണത്തെ സഹായിക്കാനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച്​ ശതമാനത്തിന്​ മുകളില്‍ ജി.എസ്​.ടിയുള്ള സാധനങ്ങള്‍ക്ക്​ ഒരു ശതമാനമാണ്​ പ്രളയ സെസ്​ ഏർപ്പെടുത്തിയത്​. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്​.

പ്രളയ സെസ്​ ഒഴിവാക്കാന്‍ ബില്ലിങ്​ സോഫ്​റ്റ്​വെയറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ വ്യാപാരികള്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയതോടെ കാര്‍, ബൈക്ക്​, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ്​ മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ്​, പെയിന്‍റ്​ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ്​ ചുമത്തിയിരുന്നു.

march102021 copy

രാജ്യത്ത് പുതിയ കോവിഡ് -19 തരംഗമുണ്ടാകുമെന്ന ഭയത്തിനിടയിൽ, കേരളത്തിൽ സജീവമായ കേസുകൾ ജൂലൈയിൽ 50 ശതമാനത്തിലധികം വർദ്ധിച്ചു.

രാജ്യത്ത് പുതിയ കോവിഡ് -19 തരംഗമുണ്ടാകുമെന്ന ഭയത്തിനിടയിൽ, കേരളത്തിൽ സജീവമായ കേസുകൾ ജൂലൈയിൽ 50 ശതമാനത്തിലധികം വർദ്ധിച്ചു, അതേസമയം പാലക്കാട്, കോട്ടയം ജില്ലകളിൽ ഇത് ഇരട്ടിയോളം വർദ്ധിച്ചതായി ഔദ്യോഗിക കണക്ക് കാണിക്കുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ജൂലൈ ഒന്നിന് 1.02 ലക്ഷം സജീവ കേസുകൾ ജൂലൈ 30 ന് 1.55 ലക്ഷമായി ഉയർന്നു.

webzone


സിഎൻഎൻ-ന്യൂസ് 18 വിശകലനം ചെയ്ത കേരള ആരോഗ്യ വകുപ്പിന്റെ ഡാറ്റ കാണിക്കുന്നത് ഈ മാസം പാലക്കാട്ടെയും കോട്ടയത്തെയും സജീവമായ കേസുകൾ ഇരട്ടിയായെന്നാണ്. ജൂലൈ 1 ന് പാലക്കാട് 5,164 സജീവ കേസുകൾ ഉണ്ടായിരുന്നു, ജൂലൈ 29 ആയപ്പോഴേക്കും ഇത് 10,000 ൽ അധികം ആയി. ഇതേ കാലയളവിൽ കോട്ടയത്തെ സജീവ കേസുകൾ 4,007 ൽ നിന്ന് 7,652 ആയി ഉയർന്നു.

FAIMOUNT

ജൂലൈയിൽ കുറഞ്ഞത് ആറ് ജില്ലകളിലെങ്കിലും പാലക്കാടും കോട്ടയവും ഉൾപ്പെടെ സജീവ കേസുകളിൽ 50 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. കോഴിക്കോടും മലപ്പുറത്തും 80 ശതമാനത്തിലധികം കുതിച്ചുചാട്ടമുണ്ടായപ്പോൾ കണ്ണൂരിൽ സജീവമായ കേസുകൾ 70 ശതമാനം വർധനയുണ്ടായി. ജൂലൈ 1 നും 29 നും ഇടയിൽ എറണാകുളത്ത് 63 ശതമാനത്തിലധികം വർധനയുണ്ടായി.

koottan villa

ജൂലൈ 29 -ലെ ബുള്ളറ്റിൻ പ്രകാരം 14 -ൽ ഒമ്പത് ജില്ലകളിൽ 1000 -ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, മലപ്പുറത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സജീവമായ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ജൂലൈ 29 ന് ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ: മലപ്പുറം (3,679); തൃശൂർ (2,752); കോഴിക്കോട് (2,619); എറണാകുളം (2,359); പാലക്കാട് (2,034); കൊല്ലം (1,517); കണ്ണൂർ (1,275); തിരുവനന്തപുരം (1,222); കോട്ടയവും (1,000).

SAP

ഇന്ത്യയുടെ എണ്ണത്തെ നേരിട്ട് ബാധിക്കുന്ന പ്രതിദിന കേസുകളുടെ വർദ്ധനവ് കേരളം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ഇന്ത്യയിലെ പ്രതിദിന കേസുകളിൽ 50 ശതമാനത്തിലധികവും കേരളം സംഭാവന ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ കാണിക്കുന്നു. ഇന്ത്യയുടെ സജീവമായ കേസുകളിൽ കേരളത്തിന്റെ സംഭാവന 38 ശതമാനമാണ്. വെള്ളിയാഴ്ച രാവിലെ, ഇന്ത്യയിൽ 44,230 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ, ഇന്ത്യയുടെ സജീവമായ കേസുകൾ 4.05 ലക്ഷമായിരുന്നു.
.

pappaya

ഈ കാലയളവിൽ കേരളത്തിലെ കോവിഡ് -19 മരണസംഖ്യ വർദ്ധിച്ചു, ഓരോ ദിവസവും ശരാശരി 100 ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജൂലൈ 1 ന് സംസ്ഥാനത്തെ കൊറോണ വൈറസ് എണ്ണം 13,359 ആയിരുന്നു, ഇത് ജൂലൈ 29 ന് 16,585 ആയി ഉയർന്നു – മാസത്തിൽ 3,226 മരണങ്ങൾ.

90+
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

കിറ്റ് വിതരണത്തിൽ ഗുണനിലവാരവും സുതാര്യതയും
ഉറപ്പാക്കും

ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കർശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യൽ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾവഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കർശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേ•യുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്‌പെഷ്യൽ കിറ്റിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം കർശനമായി ഉറപ്പാക്കിയാണു ടെൻഡർ നടപടി പൂർത്തിയാക്കിയത്. കിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റർ റേഷൻകടകൾക്കു മുന്നിൽ പതിക്കും. ഇതുവഴി കിറ്റിലുള്ള ഓരോ ഉത്പന്നത്തിന്റേയും അളവും ഗുണനിലവാരവും ഉപഭോക്താവിന് ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

afp ad hz

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളെല്ലാം അടിയന്തരമായി നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും ഗുണനിലവാരം കർശനമായി ഉറപ്പാക്കിയേ വിതരണം ചെയ്യൂ. ഓണം പ്രമാണിച്ചു മുൻഗണനാ കാർഡുകാർക്ക് ഒരു ലിറ്ററും മുൻഗണനേതര വിഭാഗക്കാർക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അനർഹർ കൈവശം വെച്ചിരുന്ന 127443 കാർഡുകൾ തിരിച്ചേൽപ്പിച്ചതായി ഭക്ഷ്യമന്ത്രി പറഞ്ഞു. ഈ കാർഡുകൾ ഏറ്റവും അത്യാവശ്യം വരുന്ന എ.എ.വൈ കാർഡിന് അർഹതയുള്ള ദരിദ്രരും കിടപ്പു രോഗികളുമായവർക്ക് ആറാംതീയതിമുതൽ വിതരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ സൂപ്പർമാർക്കറ്റ് തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരത്തിൽ തമ്പാന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റ് ചിങ്ങം ഒന്നിന് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

for global

ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിയുടെ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങൾ അടങ്ങിയതാണ് ഓണം സ്‌പെഷ്യൽ കിറ്റ്. മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്സിസി, മുൻഗണനേതര നോൺ സബ്സിസി എന്ന ക്രമത്തിൽ ഓഗസ്റ്റ് 16നു വിതരണം പൂർത്തിയാക്കും.
ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ രാഖി രവികുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണിക്കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

siji
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/ എയ്ഡഡ്, സ്പെഷ്യൽ/ ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമസഭാ ലിസ്റ്റ് നിലവിൽ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്കൂൾ, പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. 

ashli

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരും 800 സ്ക്വയർ ഫീറ്റ് വരെ വിസ്തീർണമുള്ള വീട് ഉള്ളവരും മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകർ. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നും ഉള്ള സാക്ഷ്യപത്രം, കൈവശാവകാശം/ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്. മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് ആറിനകം ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും  അപേക്ഷാ ഫോമിനും ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.

 

 

ഇന്ത്യൻ ടീമിൽ ചഹലും കെ. ഗൗതമും കോവിഡ് പോസിറ്റീവ്

കൊളംബോ: ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമിനും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് പോസിറ്റീവ് ആയ ക്രുണാൽ പാണ്ഡ്യയുടെ അടുത്ത സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഇരുവരും ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. ചൊവ്വാഴ്ചയാണ് ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചത്.

indoor ad

ബിസിസിഐ വക്താവിൽ നിന്നും ലഭിച്ച വിവരം പ്രകാരം കോവിഡ് പോസിറ്റീവ് ആയ ക്രുണാൽ, ചഹൽ, ഗൗതം എന്നിവർ ഐസൊലേഷനിലാണ്. ഇവർ ശ്രീലങ്കൻ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു പത്തു ദിവസം ക്വാറന്റൈനിൽ കഴിയും.ഇവർക്ക് പുറമെ ക്രുണാലിന്റെ സഹോദരൻ ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ദീപക് ചഹാർ, ഇഷാൻ കിഷൻ തുടങ്ങിയവരും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമാകും നാട്ടിലേക്ക് തിരിക്കുക.

 
hill monk ad

സ്വർണം, കാർ, മൊബൈൽ നാളെ മുതൽ വില കുറയുന്ന സാധനങ്ങൾ: സെസ് ഇല്ല

തിരുവനന്തപുരം: കേരളത്തിൽ രണ്ട് വർഷമായി ഈടാക്കിയിരുന്ന പ്രളയ സെസ് ഇന്നത്തോടെ നിർത്തലാക്കും. 2018ലെ മഹാപ്രളയത്തെ തുടർന്ന് ഉണ്ടായ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അധിക വിഭവസമാഹരണത്തിനായി പ്രളയ സെസ് ഏർപ്പെടുത്തിയത്. ഇതോടെ മൂന്ന് ജിഎസ്ടി സ്ലാബിലുള്ള സാധനങ്ങൾക്ക് വില വർധിച്ചിരുന്നു. കാൽശതമാനം മുതൽ ഒരു ശതമാനം വരെയായിരുന്നു വില വർദ്ധനവ്.

SAP

 കോവിഡും ലോക്ക്ഡൗണും വരുമാനം, തൊഴിൽ എന്നിവയുടെ നഷ്ടം കാരണം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സമൂഹത്തിൽ ചെറിയൊരു ആശ്വാസം പ്രളയ സെസ് അവസാനിക്കുന്നതിലൂടെ ഉണ്ടാകും.ജിഎസ്ടി സ്ലാബ് പ്രകാരം 12 ശതമാനം 18 ശതമാനം 28 ശതമാനം നിരക്ക് ഈടാക്കുന്നവയ്ക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. അഞ്ച് ശതമാനം വരെ ജിഎസ്ടി വരുന്ന ഉൽപ്പന്നങ്ങളെ പ്രളയ സെസ്സിൽ നിന്നും ഒഴിവാക്കിയിരുന്നു. അതിനാൽ അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല.

 
e bike2

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിക്കുന്ന പ്രധാനപ്പെട്ട സമയങ്ങളിലൊന്നാണ് മലയാളത്തിലെ ചിങ്ങമാസം. ഇംഗ്ലീഷ് മാസം കണക്കെടുത്താൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വരും. ഓണക്കാലവും കേരളത്തിൽ കുടുതൽ വിവാഹങ്ങൾ നടക്കുന്ന സമയങ്ങളിലൊന്നുമാണിത് എന്നതാണ് ഈ കാലയളവ് സ്വർണ വിപണിയെ സജീവമാക്കുന്ന ഘടകം. പ്രളയ സെസ് കുറച്ചത് വഴി സ്വർണത്തിന് വിലയിൽ നേരിയ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. കാൽശതമാനമാണ് സ്വർണത്തിനും വെള്ളിക്കും സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ്. വില വർധിച്ച് നിൽക്കുന്ന ഇവയ്ക്ക് ഈ സമയത്ത് പ്രളയസെസ് ഒഴിവാക്കുന്നതിലൂടെ കാൽശതമാനം വിലക്കുറവ് വഴി വാങ്ങുന്നവർക്ക് നല്ലൊരു തുകയുടെ വിലക്കുറവ് ലഭ്യമാകും.

vimal 4

സ്വർണത്തിന് പുറമെ കാർ, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ, ലാപ് ടോപ്, മോണിറ്റർ, ടയർ, വാച്ച്, ക്ലോക്ക്, ഫാൻ, വാഷിങ് മെഷീൻ, മൈക്രോവേവ് അവൻ, ഐസ് ക്രീം, ബിസ്കറ്റ്, കണ്ണട, ചെരിപ്പ്, മാർബിൾ, പൈപ്പ്, എൽ ഇ ടി ബൾബ്, സിമന്റ്, മാർബിൾ, ടൈൽ, സ്റ്റീൽ പാത്രങ്ങൾ, ആയിരം രൂപയ്ക്ക് മേൽ വിലയുള്ള തുണികൾ, പെർഫ്യൂം, ഹോട്ടൽ മുറിവാടക, ഫോൺ ബിൽ, റീച്ചാർജ്, ഇൻഷ്വറൻസ്, മിക്സി, വാച്ച്, വാട്ടർ ഹീറ്റർ, എയർ കണ്ടീഷൻ, ശുചിമുറി ഉപകരണങ്ങൾ, സിഗരറ്റ്, പാൻ മസാല ഉൽപ്പന്നങ്ങൾ എന്നിവയ്കൊക്കെ ഒരു ശതമാനം വരെ വില കുറയും.

for global

ടോക്കിയോ ഒളിംപിക്‌സില്‍ ബാഡ്‌മിന്‍റൺ സെമി:ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങി-സിന്ധു നേർക്ക് നേർ

ഒളിംപിക്‌സില്‍ ഇന്ന് രാജ്യത്തിന്‍റെ കണ്ണുകള്‍ ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവില്‍. ബാഡ്‌മിന്‍റൺ സെമിയിൽ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെ സിന്ധു നേരിടും. തായ് ലോക ഒന്നാം നമ്പര്‍ താരമാണ് എങ്കില്‍ സിന്ധു റാങ്കിംഗില്‍ നിലവിൽ ഏഴാമതാണ്. സിന്ധുവിന് 26 ഉം തായ്‌ക്ക് 27 ഉം വയസാണ് പ്രായം. കരോലിനാ മാരിന്‍ പിന്മാറിയതോടെ പ്രധാന എതിരാളി തായിയാണ് എന്ന് സിന്ധുവിന്‍റെ പരിശീലകന്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇരുവരും 18 തവണയാണ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നത്. പതിമൂന്നിലും തായ് സു ജയിച്ചു. സിന്ധുവിന്‍റെ പേരില്‍ അഞ്ച് ജയം മാത്രം. ഇതിൽ തന്നെ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും സിന്ധുവിന് തായിയെ തോൽപ്പിക്കാനായില്ല. 2021ൽ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമാണ് എന്നത് സവിശേഷതയാണ്. 

insurance ad

പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ മികവിലേക്കുയരുന്നതാണ് സിന്ധുവിന്‍റെ ശീലമെങ്കില്‍ ലോക ചാമ്പ്യന്‍ഷിപ്പിലോ ഒളിംപിക്‌സിലോ മെഡൽ ഇല്ല എന്നത് തായിയുടെ പോരായ്‌മ. 2016ലെ റിയോ ഒളിംപിക്‌സിലും 2018ലെ ലോക ടൂര്‍ ഫൈനല്‍സിലും 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിലും തായി സു യിങിനെ സിന്ധു തോൽപ്പിച്ചു എന്നത് അതുകൊണ്ടുതന്നെ പ്രസക്തം. സിന്ധു ഒളിംപിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം സെമിക്ക് ഇറങ്ങുമ്പോള്‍ തായ് സുവിന് ക്വാര്‍ട്ടറിൽ കടക്കാന്‍ മൂന്ന് ഒളിംപിക്‌സുകള്‍ കളിക്കേണ്ടി വന്നു.

90+

ടോക്കിയോയിലെ പ്രകടനം നോക്കിയാൽ സിന്ധു ഒരു ഗെയിം പോലും ഇതുവരെ വഴങ്ങിയിട്ടില്ല. അതേസമയം ഇന്‍റാനോണിനെതിരെ കടുത്ത പോരാട്ടം അതിജീവിച്ചാണ് തായ് സു വരുന്നത്. എന്നാൽ ബൈ ലഭിച്ചതിനാൽ സിന്ധുവിനേക്കാള്‍ ഒരു മത്സരം കുറവാണ് തായ്‌പേയി താരം കളിച്ചതെന്ന പ്രത്യേകതയുണ്ട്. ഇന്ന് പരാജയപ്പെട്ടാല്‍ പി വി സിന്ധുവിന്‍റെ മെഡൽ സാധ്യത അവസാനിക്കില്ല. തോറ്റാൽ വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടും. പോഡിയത്തിലെത്താന്‍ ഒരവസരം കൂടി ഉണ്ടെന്നര്‍ത്ഥം. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ സിന്ധുവും ഇന്ത്യയും രണ്ട് തുടര്‍ ജയങ്ങളാണ് ആഗ്രഹിക്കുന്നത്. ‘ഓള്‍ ദ് ബെസ്റ്റ് സിന്ധു’ എന്ന് ഇതുകൊണ്ട് നമുക്ക് ഒരുമിച്ച് പറയാം

friends travels

അപർണ ബാലമുരളിയുടെ ഏറ്റവും പുതിയ ഭക്തി ഗാനം ഇന്നലെ റിലീസ് ആയി

അപർണ ബലമുരളിയുടെ ഏറ്റവും പുതിയ ഭക്തി ഗാന റിലീസിങ് വെള്ളിയാഴ്ച വൈകിട്ട് പ്രശസ്ത സംവിധായകനായ റോഷൻ ആൻഡ്രൂസ് , സംഗീത സംവിധയകൻ അൽഫോൻസ് ജോസഫ് എന്നിവർ നിർവഹിച്ചു.

ആമി പിക്ചർസിന്റെ ബാന്നറിൽ ഷിബു ജേക്കബ് നിർമിച്ചു ഫെബി ജോർജ് സ്റ്റോൺഫീൽഡിന്റെ സംവിധാനത്തിൽ അപർണ ബാലമുരളി പാടിയ “ഹെസെഡ്” എന്ന ആൽബം ആണ് സംവിധായകനായ റോഷൻ ആൻഡ്രൂസ്, സംഗീത സംവിധയകൻ അൽഫോൻസ് ജോസഫ് എന്നിവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്ക്കകം ഗാനം സോഷ്യല് മീഡിയയില് ഹിറ്റായിക്കഴിഞ്ഞു.ഫ്ര. ജോസഫ് ആലപ്പാട്ടിന്റെ ഹൃദയ സ്പർശിയായ വരികളും അപർണയുടെ മാധുര്യമാർന്ന ശബ്ദവും കൂടി ചേർന്നപ്പോൾ ഗാനം ഭക്തിയുടെ മറ്റൊരു തലത്തിലേയ്ക്ക് എത്തുകയായിരുന്നു.

നിർമാതാവായ ഷിബു ജേക്കബിന്റെ രണ്ടാമത്തെ ഡിവോഷണൽ മ്യൂസിക്കൽ ആൽബം ആണ് ഹെസെഡ്. കെസ്റ്റർ ആലപിച്ച ആദ്യ ആൽബം ൨ മാസം മുൻപ് റിലീസ് ചെയ്തിരുന്നു. അര ലക്ഷത്തോളം ആളുകൾ കണ്ട “nuhro” എന്ന ആൽബം progient മീഡിയ ആൻഡ് എന്റർടൈൻമെന്റ് ആണ് ഈ ഗാനം പ്രേക്ഷകരിലേയ്ക് എത്തിച്ചത്

siji

രണ്ട് ഗാനങ്ങളും സമീപകാലത്തിറങ്ങിയ മികച്ച ഭക്തി ഗാനങ്ങളുടെ പട്ടികയില് ഇടംപിടിച്ചുകഴിഞ്ഞു. ദൈവിക സാന്നിദ്യം പെയ്തിറങ്ങുന്ന ഈ ആര്ദ്രഗാനം അപർണയുടെ സ്വരമാധുരിയിലൂടെ തരളിതമായി ഒഴുകിയെത്തുകയാണ്. സിനിമ ഗാനങ്ങൾ ആലപിക്കാൻ അവസരം കിട്ടാറുള്ള തനിക്കു ഇത്തരം ഒരു ഭക്തി ഗാനം ആലപിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണെന്നും, ഒരു പ്രിത്യേക അനുഭവം ആയിരുന്നു ആലാപനത്തിനു ശേഷം എന്നും അപർണ പങ്കുവെച്ചു.

കൊവിഡിന് മുൻപത്തെ നില കൈവരിക്കാൻ ഇന്ത്യയുടെ വളർച്ച 8-10 ശതമാനം വളർച്ച നേടണം

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊവിഡിന് മുൻപത്തെ നിലയിലെത്താൻ മികച്ച വളർച്ചാ നിരക്ക് കൈവരിക്കണമെന്ന് വിദഗ്ധർ. എട്ട് മുതൽ 10 ശതമാനം വരെയാണ് വളർച്ച നേടേണ്ടത്. റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

dreamz ad

ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു. ഈ നിലയിൽ പോയാലും ഇന്ത്യ മഹാമാരിക്ക് മുൻപത്തെ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

webzone

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറയുന്നത് ഇന്ത്യയുടെ വളർച്ചാ നിരക്ക് 10.5 ശതമാനമാകണമെന്നാണ്. എസ്ബിഐയിലെ മുതിർന്ന സാമ്പത്തിക ഉപദേശക സൗമ്യകാന്തി ഘോഷ് പറയുന്നത് ഇപ്പോഴത്തെ നിലയിൽ ഇന്ത്യയ്ക്ക് കൊവിഡിന് മുൻപത്തെ ജിഡിപി നില കൈവരിക്കാമെന്നാണ്.

e bike2
Verified by MonsterInsights