Blog

28 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 18

 28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in

pa2

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II

ശമ്പളം: 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകള്‍). പ്രായപരിധി: 20-36. ഉദ്യോഗാര്‍ഥികള്‍ 2.01.1985-നും 1.01.2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 

1. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഡൊമസ്റ്റിക് നഴ്‌സിങ്ങില്‍ വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

2. ബി.എസ്‌സി. നഴ്‌സിങ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ഒരു ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജനറല്‍ നഴ്‌സിങ്ങിലും മിഡ്‌വൈഫറിയിലും മൂന്നുവര്‍ഷത്തില്‍ കുറയാതെയുള്ള കോഴ്‌സ് ജയിച്ചിരിക്കണം.

3. കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സിലില്‍ സ്ത്രീകള്‍ നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് ആയും പുരുഷന്മാര്‍ നഴ്‌സായും രജിസ്റ്റര്‍ചെയ്തിരിക്കണം.

achayan ad

വര്‍ക്ക് അസിസ്റ്റന്റ്

ശമ്പളം: 8,100-12,130 രൂപ. ഒഴിവുകളുടെ എണ്ണം: 83. നിയമനരീതി: നേരിട്ടുള്ള നിയമനം. പ്രായം: 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1985-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 1. ഉദ്യോഗാര്‍ഥികള്‍ ഏഴാംക്ലാസ് ജയിച്ചവരും ബിരുദം നേടിയിട്ടില്ലാത്തവരുമായിരിക്കണം. 2. ഉദ്യോഗാര്‍ഥികള്‍ക്ക് നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഈ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല.

ashli
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എം.ഫാം പ്രവേശനത്തിന് മോപ്പ്-അപ്പ് കൗൺസിലിംഗ്.

2020-21 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് ജൂലൈ 26 രാവിലെ 11ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് ജൂലൈ 28 രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും നടത്തും.

ashli

കേരള പ്രവേശന പരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് ഒഴിവിലേക്ക് പരിഗണിക്കുന്നത്.

siji

മോപ്പ്-അപ്പ് കൗൺസിലിംഗിലൂടെ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്ന് തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദാക്കും. കൂടുതൽ വിവരങ്ങൾക്ക് www.dme.kerala.gov.in.

വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകൾ കൂടി; നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല.

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലാണ് കൂടുതൽ. ടി.പി.ആർ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിർത്താൻ ജില്ലാ ഭരണസംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ ഊർജിതമായി ഇടപെടണം.

siji

ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കണം. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈൻമെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കണം. അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

webzone

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡിന്‍റെ പശ്ചത്തലത്തില്‍ ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ചാണ് ബലിപെരുന്നാള്‍ ആഘോഷം.

പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു. ഒത്തുചേരലില്ലാതെ കൊവിഡിന്‍റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷം. പള്ളികളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കി നമസ്കാരം. സാമൂഹിക അകലം പാലിച്ചും ഹസ്തദാനമോ ആലിംഗനത്തോടെയുള്ള ആശംസ കൈമാറ്റമോ ഇല്ലാതെ ബക്രീദ് ആശംസിച്ച് വിശ്വാസികള്‍.വീടുകളില്‍ ഒതുങ്ങി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ കൊവിഡിനെതിരെയുള്ള പോരാട്ടം കൂടിയാവുകയാണ് ഇത്തവണയും ബലിപെരുന്നാള്‍ ആഘോഷം

e bike2

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തുന്നു.

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 23 വെള്ളിയാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ നിരാഹാര സത്യാഗ്രഹം നടത്തുന്നു. കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക, ഇലക്ട്രിസിറ്റി ബിൽ എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വെയ്പ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമരത്തിൽ ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ എസ് അനിൽകുമാർ (കണ്ണൂർ), സംസ്ഥാന സെക്രട്ടറി ശ്രീ. എ. ഷഹീർ (കൊല്ലം), സംസ്ഥാന ട്രഷറർ ശ്രീ. മനോജ് കുമാർ (കോട്ടയം) എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. പ്രസ്തുത സമരത്തിൽ എല്ലാ ജില്ലാ ഭാരവാഹികളും പങ്കെടുക്കുമെന്ന് ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിക്കുന്നു.

sap feb 13 2021

12 കോടി രൂപ ഒന്നാം സമ്മാനം: തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും.

12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും.
300 രൂപ വിലയുള്ള തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി സെപ്റ്റംബർ 19 ന് നറുക്കെടുക്കും.

രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും വിധമാണ് സമ്മാനഘടന. കൂടാതെ, അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, ഏഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ ഒമ്പതാം സമ്മാനം 1000 രൂപ എന്നീ സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും.

കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം നിർത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ഏതാനും എണ്ണം 23 മുതൽ  പുനരാരംഭിക്കും. 23ന് നിർമ്മൽ, 27ന് സ്ത്രീശക്തി, 30 ന് നിർമ്മൽ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക.
ആഗസ്റ്റ് 15 വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പുകൾ വീതം ഉണ്ടായിരിക്കും. തുടർന്ന് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും.  

webzone

ടെലഗ്രാമിൽ വലിയ സുരക്ഷാ പിഴവ്

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ റോയല്‍ ഹോളോവേയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പിന് പകരമായ മെസേജിങ് ആപ്ലിക്കേഷന് വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടത്രേ. ഉപയോക്താക്കള്‍ക്ക് വ്യക്തിഗത ചാറ്റുകള്‍ക്കായി നല്‍കുന്ന ഓപ്റ്റ് ഇന്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് പ്രശ്‌നക്കാരന്‍. ഇതിലാണ് വലിയ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.

ടെലിഗ്രാം, സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ഒരു തരത്തിലുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചാറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു, അതായത് ഉപയോക്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് മോഡിലേക്ക് മാറാം. ഈ ചാറ്റുകളുടെ ഒരു വലിയ നേട്ടം ഉപയോക്താക്കളെ മാന്‍ ഇന്‍ മിഡില്‍ എന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു എന്നതാണ്. അവിടെ ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ ഒരു ഗ്രൂപ്പിലെ ചാറ്റുകള്‍ വായിക്കാന്‍ കഴിയും. 

friends travels

മോഡറേറ്റ് ചെയ്യുന്ന ഗ്രൂപ്പുകള്‍ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന് ഗ്രൂപ്പുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടെലിഗ്രാമിലെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളാണ് ബോട്ടുകള്‍. അതുപോലെ, ഐഒഎസ്, ആന്‍ഡ്രോയിഡ്, ടെലിഗ്രാം ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകള്‍ക്കായുള്ള ആപ്ലിക്കേഷനുകളിലെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളില്‍ നിന്ന് ആക്രമണകാരികള്‍ക്ക് വായിക്കാവുന്ന രൂപത്തില്‍ ചാറ്റുകള്‍ എക്‌സ്ട്രാക്റ്റുചെയ്യാമെന്നും ഗവേഷകര്‍ കണ്ടെത്തി. 

ഈ സുരക്ഷാ പോരായ്മകള്‍ കമ്പനി ഇതിനകം പരിഹരിച്ചിട്ടുണ്ടെന്ന് ടെലിഗ്രാം വിശദീകരിച്ചു. ടെലിഗ്രാം അവരുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബഗുകള്‍ പരിഹരിച്ചതിനാല്‍, ഉപയോക്താക്കള്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാവും നല്ലതെന്നു ഗവേഷകര്‍ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊവിഡ് വന്ന ശേഷം ഒമ്പത് മാസത്തോളം ആന്റിബോഡി ശരീരത്തില്‍ കാണുമെന്ന് പഠനം

പാഡ്വ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. കൊവിഡ് ഭേദമായവരില്‍ എത്ര സമയത്തേക്ക് വരെ വൈറസിനെതിരായ ആന്റിബോഡി കാണുമെന്നതായിരുന്നു ഇവരുടെ പഠനവിഷയം. ഏതാണ്ട് ഒമ്പത് മാസത്തോളം കൊവിഡ് വന്നുപോയവരില്‍ ആന്റിബോഡി കാണുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. വാക്‌സിന്‍ ലഭ്യമായതോടെ പകുതി ആശ്വാസമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.എങ്കില്‍പ്പോലും കൊവിഡ് ഭേദമായവരില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ കാണുമെന്നതിനാല്‍ ചെറിയ സുരക്ഷിതത്വം ഇത് നല്‍കുന്നുണ്ട്.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യുഎസ്സിൽ കാട്ടുതീ,കത്തിനശിച്ചത് മൂന്നുലക്ഷം ഏക്കർ

യുഎസ് സംസ്ഥാനമായ ഒറിഗോണിൽ, രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീയില്‍ കത്തിനശിച്ചത് 300,000 ഏക്കര്‍. ആയിരക്കണക്കിന് ആളുകളെയാണ് കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിക്കേണ്ടി വന്നത്. ഒറിഗോണിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. ഈ ബൂട്ട്ലെഗ് ഫയര്‍ നിയന്ത്രണവിധേയമാക്കാനായി പരിശ്രമിക്കുന്നത് രണ്ടായിരത്തിലധികം അഗ്നിശമനാസേനാംഗങ്ങളാണ്. 

ജൂലൈ ആറിന് ആരംഭിച്ച കാട്ടുതീ, ലോസ് ഏഞ്ചലസ് നഗരത്തിന്‍റെ വിസ്തൃതിയോളം വരുന്ന സ്ഥലങ്ങളെ മുഴുവനും വിഴുങ്ങിക്കളഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ ഏറ്റവും ശക്തിയുള്ളതാണ് ഇത്. അടുത്തുള്ള ബൂട്ട്ലെഗ് സ്പ്രിംഗിന്റെ പേരിലുള്ള ബൂട്ട്ലെഗ് ഫയർ, മിക്കവാറും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള രണ്ടായിരമെങ്കിലും വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇതുവരെ 160 വീടുകളും കെട്ടിടങ്ങളും നശിച്ചു. 

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യുപിപിഎസ്സി സ്റ്റാഫ് നഴ്സ് ജിആർ -2 റിക്രൂട്ട്മെന്റ് -3012 ഒഴിവുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കുക

ഉത്തർപ്രദേശിലെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സിവിൽ സർവീസുകളിലേക്ക് എൻട്രി ലെവൽ നിയമനങ്ങൾക്കായി സിവിൽ സർവീസ് പരീക്ഷ നടത്താൻ അധികാരമുള്ള സംസ്ഥാന ഏജൻസിയാണ് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ. ഏജൻസിയുടെ ചാർട്ടർ അനുവദിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്സി) സ്റ്റാഫ് നഴ്സ് / സിസ്റ്റർ ഗ്രേഡ് -2 തസ്തികയിലേക്ക് നിയമനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യുപി‌പി‌എസ്‌സി സ്റ്റാഫ് നഴ്‌സ് ആപ്ലിക്കേഷൻ ലിങ്ക് യുപിപിഎസ്സി വെബ്‌സൈറ്റിൽ 2021 ഓഗസ്റ്റ് 16 വരെ ലഭ്യമാണ്.

Points to Remember
Starting of submission of online application – 16 July 2021
Last date for online application – 16 August 2021
Last date of online application fee – 12 August 2021
Total Posts – 3012
Organisation
Uttar Pradesh Public Service Commission
Name of Post
Staff Nurse
Location
Uttar Pradesh
Salary
Rs. 9300-34800, Grade Pay Rs. 4600/- (Revised Pay Scale Level-7 Pay Matrix Rs. 44900 – 142400/-).
Age Limit
Minimum Age : 21 Years.
Maximum Age : 40 Years
Last Date
16-07-2021 up to 05.00 PM

friends travels

Qualification
Staff Nurse (Male) 

(Medical and Health Services Department, Medical Education and training Department) – A candidate for direct recruitment to the post of Staff Nurse (Male) Must-(i) Have passed High School Examination with Science and passed Intermediate Examination of the Board of High School and Intermediate Education, Uttar Pradesh or an Examination recognised by the Government as equivalent thereto. (ii) Possess diploma in General Nursing and Midwifery or B.Sc Degree in Nursing registrable with the U.P. Nurses and Midwives Council or possess diploma in Psychiatry registrable with the U.P. Nurses and Midwives Council (iii) Possess registration certificate from U.P. Nurses and Midwives Council as Nurse and Psychiatry or Possess registration certificate as Nurse and Midwives From the U.P. Nurses and Midwives Council

Staff Nurse (Female) 
(Medical and Health Services Department, Medical Education and training Department – A candidate for direct recruitment to the post of Staff Nurse(Female) Must-(i) Have passed High School Examination with Science and passed Intermediate Examination of the Board of High School and Intermediate Education, Uttar Pradesh or an Examination recognised by the Government as equivalent thereto. (ii) Possess diploma in General Nursing and midwifery or B.Sc Degree in Nursing registrable with the U.P. Nurses and Midwives Council.
vimal 4
Sister Grade 2
Diploma in General Nursing and midwifery from a recognized institute or equivalent qualification for male Nurse. Preference to those having 3 years exp. in large hospital or Medical College or B.Sc. Nursing Should be a registered “A” Grade Nurse and Midwife with a State Nursing Council or equivalent Qualification for Male nurses
How to Apply
Open the Official Site..After entering onto the Home Page..Check the Advertisement on the Home Page..Download and read the information present in the Advertisement Carefully..If you are eligible and interested in the above posts, then fill the Online Application Form..Pay the Application Fee.And upload all the information and documents required..Submit the Application Form before the last date.
koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights