ബജറ്റ് 2025 പ്രഖ്യാപനങ്ങള്‍: മൊബെൽ ഫോൺ ബാറ്ററി, ജീവന്‍ രക്ഷാ മരുന്നുകള്‍- വില കുറയുന്നവയെ അറിയാം.

മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2025- 2026 വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അതേ സമയം സാധാരണക്കാരെ സംബന്ധിച്ച വലിയ ചര്‍ച്ച ചെലവ് കൂടിയതും ചെലവ് കുറഞ്ഞതുമായ ഉത്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യങ്ങളാണ്.

ജോലി സമയത്തിൽ ആവശ്യം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകണമെന്നും ഓവർടൈം നിയമത്തിൽ മാറ്റം വേണമെന്നുമടക്കമുള്ള കാര്യങ്ങളാണ് സർവെ മുന്നോട്ടുവച്ചിരിക്കുന്നത്. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്നത് കണക്കാക്കുന്നതിലടക്കം ഇളവുകൾ നൽകണം. തൊഴിലാളികൾക്ക് കൂടുതൽ വരുമാനം കിട്ടാൻ വഴിയൊരുക്കണം. സ്ഥാപനങ്ങൾക്ക് അവശ്യ ഘട്ടങ്ങളിൽ കൂടുതൽ സമയം തൊഴിൽ എടുപ്പിക്കാനാകണമെന്നും സാമ്പത്തിക സർവെ ആവശ്യപ്പെടുന്നുണ്ട്.

സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

കൂടുതൽ സമയം ജോലിയെടുക്കണമെന്ന ചില വ്യവസായികളുടെ നിലപാടിനെ പിന്തുണക്കുന്നതാണ് 2025 ലെ സാമ്പത്തിക സർവെ. തൊഴിൽ സമയവും ഓവർടൈമും നിജപ്പെടുത്തുന്ന നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് സർവെ നിർദ്ദേശിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച കുറയുമെന്നും സാമ്പത്തിക സർവെ സൂചിപ്പിക്കുന്നു. തൊഴിൽ നിയമപ്രകാരം ആഴ്ചയിൽ 48 മണിക്കൂറേ ഒരാളെ പണിയെടുപ്പിക്കാവൂ എന്നുണ്ട്. ഫാക്ടറി, ഓവർടൈം നിയമങ്ങളിൽ കൂടുതൽ വേതനം നല്കിയുള്ള അധികസമയം എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓവർടൈം ഉൾപ്പെടുത്തിയാലും ആഴ്ചയിൽ 63 മണിക്കൂറിൽ കൂടുതൽ തൊഴിലെടുപ്പിക്കാൻ പാടില്ല. നല്ല കരാറുകൾ കിട്ടുമ്പോൾ തൊഴിൽ സമയം കൂട്ടി വരുമാനം നേടാൻ നിയമങ്ങൾ സ്ഥാപനങ്ങൾക്ക് തടസ്സമെന്നാണ് സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ വേതനം തൊഴിലാളികൾക്ക് കിട്ടാനുള്ള സാഹചര്യവും ഇതിലൂടെ ഇല്ലാതാകുന്നു എന്നാണ് സർവെയിലെ വാദം. നിർമ്മിത ബുദ്ധി തൊഴിലവസരങ്ങളെ ബാധിച്ചേക്കാം എന്നും സർവെ മുന്നറിയിപ്പ് നല്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം ആറരയ്ക്കും എഴിനും ഇടയിൽ വളർച്ച പ്രതീക്ഷിച്ചത് 6.4 ആയി കുറയും. അടുത്ത വർഷം 6.3 നും 6.8 നും ഇടയിലാണ് വളർച്ച പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ ധാന്യ ഉത്പാദനം കൂടി. വിലക്കയറ്റം നിയന്ത്രിച്ച് നിർത്താനായി എന്നും സാമ്പത്തിക സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. ഉത്പാദന രംഗത്തെ ഇടിവാണ് പ്രതീക്ഷിച്ച വളർച്ച നടപ്പു വർഷം ഇല്ലാതിരിക്കാൻ കാരണമെന്നും സർവെ വിശദീകരിക്കുന്നുണ്ട്.

Verified by MonsterInsights