സി വി ആനന്ദബോസ് ബംഗാൾ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു; എം കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളി

തിരുവനന്തപുരം: പശ്ചിമബംഗാൾ ഗവർണറായി മലയാളിയായ സി വി ആനന്ദബോസ് സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് ആനന്ദബോസിന്റെ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ൽ ബിജെപിയിൽ ചേർന്നിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സി വി ആനന്ദബോസ് കൊല്‍ക്കത്തയിലെത്തിയത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.

ചീഫ് സെക്രട്ടറി റാങ്കിലാണ് ആനന്ദബോസ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധസമിതി ചെയർമാനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേർന്നത്.

Verified by MonsterInsights