കാർ യാത്രയ്ക്കിടെ കഴിക്കുന്ന ചില ഭക്ഷണങ്ങൾ അനാരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഈ കോവിഡ് കാലത്ത് വീടിനുള്ളിൽ അടച്ചു പൂട്ടി ഇരുന്നവരൊക്കെ എവിടേക്കെങ്കിലും ഒരു യാത്ര പോകാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. യാത്ര കാറിൽ ആണെങ്കിൽ, ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചു കാർ യാത്രയ്ക്കിടെ കഴിക്കുന്ന ഭക്ഷണം. യാത്രയ്ക്കിടെ പാട്ടു കേൾക്കുന്നതിനൊപ്പം എന്തെങ്കിലുമൊക്കെ കൊറിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ കാർ യാത്രയ്ക്കിടെ കഴിക്കുന്ന ചില കാര്യങ്ങളെങ്കിലും, അനാരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അവ എന്തൊക്കെയെന്ന് നോക്കാം

യാത്രയ്ക്കിടെ സമൂസ, ഉള്ളിവട, ഉഴുന്ന് വട തുടങ്ങിയ എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കരുത്. ഇവയുടെ ഉപയോഗം നമ്മുടെ ആരോഗ്യം മോശമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ട്രെയിൻ യാത്രയ്ക്കിടെ, സമൂസ, കട്ട്ലറ്റ്, പഴംപൊരി, ഉഴുന്ന് വട എന്നിവയൊക്കെ ട്രെയിനുള്ളിലും സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലെ ഷോപ്പുകളിലും കാണപ്പെടാറുണ്ട്. എന്നാൽ യാത്രയ്ക്കിടെ ഇത്തരം എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കുന്നത്, ദഹനക്കേട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക, കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. ഇതും ദഹനക്കേടിന് കാരണമാകും. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

അതുപോലെ തന്നെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളായ, സാൻഡ് വിച്ച്, ബർഗർ, പിസ, എന്നിവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പേറിയ ഭക്ഷണം കഴിച്ചുകൊണ്ടുള്ള യാത്ര ശരീരത്തിന് അത്രത്തോളം സുഖകരമായ അനുഭവമായിരിക്കില്ല നൽകുക. ദഹനപ്രശ്നങ്ങൾ രൂക്ഷമാകാനും, ചിലരിലെങ്കിലും ഛർദ്ദി ഉണ്ടാകാനും ഇത് കാരണമാകും. യാത്രയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ബദാം, ഈന്തപ്പഴ, കടല വറുത്തത്, കപ്പലണ്ടി, പിസ്ത, ഉണക്കിയ കോൺഫ്ലക്സ് എന്നിവ ഉപയോഗിക്കുന്നതാണ്. വെളിച്ചെണ്ണയിൽ വറുത്ത ഭക്ഷണത്തിന് പകരം ഇളം കടുക് എണ്ണയിലോ ഒലിവ് ഓയിലിലോ വറുത്ത് പായ്ക്ക് ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. ഇവ കൂടാതെ, നിങ്ങൾക്ക് ആപ്പിളും വാഴപ്പഴവും കഴിക്കാം

for global

ആരോഗ്യകരമായ ശരീരഭാരം മികച്ച ആരോഗ്യത്തിന്അനിവാര്യ ഘടകമാണ്. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ നിങ്ങള്‍ എത്രമാത്രം കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതും നിര്‍ണ്ണായക ഘടകങ്ങളാണ്. മറ്റൊരു ഫലപ്രദമായ ഘടകം വ്യായാമമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് തെറ്റായ ചില ധാരണകൾ പലർക്കുമുണ്ട്. അതിലൊന്ന് കുറച്ച് ഭക്ഷണം മാത്രം കഴിക്കുക എന്നതാണ്. ഭക്ഷണക്രമം (Diet) എന്നത് മൊത്തം ആഹാരം പരിമിപ്പെടുത്തുക എന്ന അര്‍ത്ഥത്തിലേക്ക് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. അതുപോലെ, ക്രാഷ് ഡയറ്റിനായി, ഡസന്‍ കണക്കിന് ഭക്ഷണരീതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അവയില്‍ പലതും പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനാകും എന്ന് വാഗ്ദാനം ചെയ്യുന്നവയാണ്. ശരീരഭാരം കുറയ്ക്കുന്നതിനേക്കാളുപരി പോഷകഗുണമുള്ളതും ‘നല്ലതുമായ’ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു എന്നതാണ് വസ്തുത.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights