സ്വര്‍ണം റിവേഴ്‌സ് ഗിയറില്‍; വിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന്‍ വില 56,680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7085 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്

വീണ്ടും വീണു; സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബർ മാസത്തിൻ്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. 11 ദിവസത്തിനിടെ ഏകദേശം 1300 രൂപയാണ് കുറഞ്ഞത്. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. നോ യുവര്‍ കസ്റ്റമര്‍ നടപടികളിലാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് ഇവ. നവംബര്‍ ആറുമുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരിക്കല്‍ ഒരു ബാങ്കില്‍ കെവൈസി നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് അതേ സ്ഥാപനത്തില്‍ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങള്‍ക്കോ വീണ്ടും കെവൈസി നടപടികള്‍ വേണ്ടിവരില്ലെന്നതാണ് ഈ വ്യവസ്ഥകളിലെ പ്രധാന നേട്ടം.

2016ലെ കെവൈസി നിര്‍ദ്ദേശത്തിന് കീഴിലുള്ള ബാങ്കുകള്‍ അടക്കമുള്ള നിയന്ത്രിത സ്ഥാപനങ്ങള്‍ക്കാണ് പുതിയ വ്യവസ്ഥ ബാധകം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സമീപകാല മാറ്റങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് തീരുമാനം. ഒരു ഉപഭോക്താവില്‍ നിന്ന് അധികമോ അപ്‌ഡേറ്റ് ചെയ്തതോ ആയ വിവരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം ഉടന്‍ തന്നെ നോ യുവര്‍ കസ്റ്റമര്‍ റെക്കോര്‍ഡ് രജിസ്ട്രിയില്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

ജിസ്ട്രി ഉപഭോക്താവിന്റെ നിലവിലുള്ള കെവൈസി റെക്കോര്‍ഡ് അപ്‌ഡേറ്റ് ചെയ്യും. ഒരു ഉപഭോക്താവിന്റെ കെവൈസി വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് റെക്കോര്‍ഡ് ചെയ്യുക. ഇത്തരത്തില്‍ കെവൈസി രേഖകള്‍ സ്വീകരിക്കുകയും സംഭരിക്കുകയും സുരക്ഷിതമാക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് നോ യുവര്‍ കസ്റ്റമര്‍ റെക്കോര്‍ഡ് രജിസ്ട്രി.

ജീവകാരുണ്യ സംഭാവന പട്ടികയിൽ അംബാനിയെ പിന്തള്ളി ശിവ് നാടാർ; ബജാജ് മൂന്നാമത് അദാനി അഞ്ചാമത്

ഇന്ത്യയിലെ ജീവകാരുണ്യ സംഭാവന പട്ടികയിൽ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നായ മുകേഷ് അംബാനി രണ്ടാമൻ. ശിവ് നാടാറും കുടുംബവുമാണ് അംബാനിയെ പിന്തള്ളി…

തിരുമ്പി വന്താച്ച്…സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

നാലുദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില നാലുദിവസം മുന്‍പ് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് നാലുദിവസത്തിനിടെ 800 രൂപ ഇടിഞ്ഞത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് താഴേക്ക് ഇറങ്ങി തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കും, ആഭ്യന്തര വിപണിയില്‍ നിന്ന് പിന്മാറരുതെന്ന് ടയര്‍ കമ്പനികളോട് റബര്‍ ബോര്‍ഡ്.

ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ടയര്‍ കമ്പനികളുടെ നിലപാടിനെതിരേ റബര്‍ ബോര്‍ഡ് രംഗത്ത്. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ റബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ യോഗത്തിലാണ് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്. റബര്‍ പോലെയുള്ള ദീര്‍ഘകാല വിളയില്‍ പെട്ടെന്നുണ്ടാകുന്ന വിലയിടിവും അനിശ്ചിതത്വവും നല്ലതല്ല. കോമ്പൗണ്ടഡ് റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി ഈ മേഖലയുടെ നിലനില്‍പ്പിന് ആശങ്കയാണ്. റബര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര റബര്‍വില ഇനിയും ഇടിഞ്ഞാല്‍ കര്‍ഷകര്‍ ടാപ്പിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. വിലയിടിക്കാന്‍ ശ്രമിക്കുന്ന ടയര്‍ ഉത്പാദകരെയും ഇത് ബാധിക്കും. ആഭ്യന്തര വിപണിയെ തകര്‍ക്കാതെ മുന്നോട്ടു പോകാന്‍ മാര്‍ക്കറ്റില്‍ സജീവമായി ഇടപെടണമെന്നും റബര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്. റബര്‍ വില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച കൂലിക്ക് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നതാണ് പലരും നേരിടുന്ന പ്രതിസന്ധി. വില കൂടിയതോടെ വായ്പയെടുത്തും മറ്റും തോട്ടങ്ങള്‍ ഒരുക്കിയെടുത്തവരും സാമ്പത്തിക ബാധ്യതയിലായിട്ടുണ്ട്.

റബര്‍ ബോര്‍ഡ് വിലയനുസരിച്ച് കോട്ടയം വില നിലവില്‍ 183 രൂപയാണ്. എന്നാല്‍ മിക്കയിടത്തും ചെറുകിട വ്യാപാരികള്‍ 10 രൂപയോളം കുറച്ചാണ് റബര്‍ ശേഖരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ വില 150 രൂപയില്‍ താഴെയാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

അങ്ങനെ അതും സംഭവിച്ചു! സ്വര്‍ണവില 59,000 കടന്നു, പുതിയ റെക്കോര്‍ഡ്

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ഇന്നലെ 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ഗോൾഡ് ലോൺ എടുത്തിട്ടുണ്ടോ? തിരിച്ചടവ് മുടക്കരുത്, കാരണം ഇതാണ്.

സ്വർണം റെക്കോർഡ് വിലയിലാണ്. ഇതോടെ സ്വർണ പണയ വായ്പയ്ക്കും ഡിമാൻഡ് കൂടുകയാണ്. എന്നാൽ ഒന്നും ചിന്തിക്കാതെ സ്വർണം പണം വെച്ച് വായ്പ എടുക്കരുത്. തിരിച്ചടവ് ഉറപ്പാക്കണം. തിരിച്ചടവ് കൃത്യമായില്ലെങ്കിൽ മറ്റ് വായ്പകൾ പോലെ തന്നെ അപകടം പിടിച്ചതാണ് ഗോൾഡ് ലോൺ. സ്വർണ്ണ വായ്പ തിരിച്ചടവ് മുടങ്ങിയാൽ എന്തൊക്കെ സംഭവിക്കും!

1. പിഴപ്പലിശ

ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങിയാലുള്ള അനന്തരഫലങ്ങളിലൊന്ന് പിഴ പലിശ നല്കണമെന്നുള്ളതാണ്. ഈ പലിശ സാധാരണ സാധാരണ പലിശ നിരക്കിനേക്കാൾ കൂടുതലാണ്, കാലക്രമേണ കടം കൂട്ടാൻ ഇടയാക്കുന്ന ഒന്നാണിത്. ദീർഘകാലത്തേക്ക് തിരിച്ചടവ് നടത്തിരുന്നാൽ വായ്പാ തുക കുത്തനെ ഉയർന്നേക്കാം. ഇത് കടം തീർക്കുന്നത് പ്രയാസകരമാക്കും.

2. ക്രെഡിറ്റ് സ്കോറിനെ ബാധിക്കും

ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങുന്നത് നിലവിലെ വായ്പയെ ബാധിക്കുക മാത്രമല്ല, ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും. കാരണം, ഏതൊരു വായ്പയും പോലെ, ഒരു സ്വർണ്ണ വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു, തിരിച്ചടവ് മുടങ്ങിയാൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കുന്നു.  ക്രെഡിറ്റ് സ്കോറിനെ ബാധിക്കപ്പെട്ടാൽ നിങ്ങൾ ഭാവിയിൽ എടുക്കാൻ സാധ്യതയുള്ള വായ്പകൾ ബാധിക്കുന്നു. മോശം ക്രെഡിറ്റ് സ്കോർ ഭാവിയിൽ വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള വായ്പകൾ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകളെ കുറയ്ക്കുന്നു. 

3. സ്വർണം നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ 

സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടാൽ ഏറ്റവും കൂടുതൽ ബാധിക്കുക പണയം വെച്ച സ്വര്ണത്തെയാണ്. കാരണം പണയം വെച്ച സ്വർണ്ണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. സ്വർണ്ണ വായ്പ എടുക്കുമ്പോൾ, നിങ്ങളുടെ ആഭരണങ്ങൾ കടം നൽകുന്ന സ്ഥാപനം ഈടായി സൂക്ഷിക്കുന്നു. പറഞ്ഞുറപ്പിച്ച കാലയളവിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പലിശയും പിഴയും ഉൾപ്പെടെ,കണക്കാക്കി കുടിശ്ശികയും ചേർത്ത് ലോൺ തുക വീണ്ടെടുക്കാൻ നിങ്ങളുടെ സ്വർണം ലേലം ചെയ്യാൻ കടം കൊടുക്കുന്നയാൾക്ക് നിയമപരമായ അവകാശമുണ്ട്. സാധാരണയായി കടം വാങ്ങുന്നവരെ ഇത് അറിയിക്കുകയും നോട്ടീസ് നൽകുകയും ചെയ്യാറുണ്ട്.

4. നിയമ നടപടികൾ

തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ കുടിശ്ശികയുള്ള തുക വീണ്ടെടുക്കാൻ കടം കൊടുക്കുന്നവർ നിയമനടപടികൾ സ്വീകരിച്ചേക്കാം. സാധാരണയായി ഇത് അവസാന വഴി ആണെങ്കിലും അങ്ങനെ ഒന്നുണ്ടായാൽ അത് നിങ്ങളെ അധിക സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം. 

5. സാമ്പത്തിക ഭാരം കൂട്ടും

എത്രത്തോളം തിരിച്ചടവ് വൈകിക്കുന്നുവോ അത്രയും ചെലവേറിയതായി മാറും വായ്പ. പിഴപ്പലിശയും വൈകിയ തിരിച്ചടവിനുള്ള ഫീസും വരുന്നത് കുടിശ്ശികയുള്ള കടം വർദ്ധിപ്പിക്കും. ഇത് കടക്കെണിയിലേക്ക് നയിച്ചേക്കാം.

നിന്ന നിൽപ്പിൽ സ്വര്‍ണവില; 58,000ത്തിന് മുകളില്‍ തന്നെ

മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 7300 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്.ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ നാലിന് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയെന്ന റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായിരിക്കുന്നത്. ഒക്ടോബര്‍ നാലിന്റെ കുതിപ്പില്‍ നിന്നും സ്വര്‍ണവില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. അതിന്പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണവില അനുദിനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

Verified by MonsterInsights