ഇനി വരുന്നത്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വ്യക്തിഗത ചികിത്സയും-ഐ.സി.സി.

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐ.സി.സി) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ആരംഭിച്ചു. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐ.സി.സി) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ആരംഭിച്ചു. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐ.സി.സി).കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.വിനോദ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.



ഹൃദ്രോഗ മരണനിരക്ക് ആഗോള തലത്തില്‍ ഏറെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മേഖലയുടെ ( പ്രിവന്റീവ് കാര്‍ഡിയോളജി) പ്രസക്തി വളരെ വലുതാണെന്ന് വിനോദ് തോമസ് പറഞ്ഞു. ഹൃദ്രോഗ ഘടകങ്ങള്‍, പുതിയ ഗവേഷണങ്ങള്‍, നവീന രോഗനിര്‍ണ്ണയ – ചികിത്സാ രീതികള്‍, പ്രായോഗിക പരിജ്ഞാനം പങ്കിടല്‍ എന്നിവ സുപ്രധാനമാണ്
ഈ ലക്ഷ്യം കൈവരിക്കാനാണ് സമ്മേളനം ശ്രമിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു

ഐ.സി.സി കേരള ചാപ്റ്റര്‍ പൊതുജന ബോധവതക്കരണത്തിലൂടെയും പരിശീലന പരിപാടികള്‍ വഴിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായികേരളത്തിലുടനീളം സി.പി.ആര്‍ പരിശീലനവും അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട് പദ്ധതിയും നടപ്പിലാക്കി. 2000ലധികം സന്നദ്ധപ്രവര്‍ത്തകര്‍ക്ക്പരിശീലനം നല്‍കി, ഡോ.വിനോദ് തോമസ് അറിയിച്ചു.




ഏറ്റവും പുതിയ ഗവേഷണങ്ങളും, അതി നൂതന സാങ്കേതിക വിദ്യകളും, ജനിതക ഘടകങ്ങളും, മറ്റ് രോഗ സാഹചര്യങ്ങളും സൂക്ഷ്മമായി സംയോജിപ്പിച്ച് ഹൃദ്രോഗ ചികിത്സയില്‍ വ്യക്തിഗത പരിചരണം പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ശാസ്ത്ര പരിപാടിയുടെ പ്രധാന ഭാഗമാണെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.രഞ്ജു കുമാര്‍ ബി.സി പറഞ്ഞു.

പാരമ്പര്യമായി വരാവുന്ന ഉയര്‍ന്ന എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും അതുവഴി നേരത്തെയുള്ള ഹൃദയാഘാത സാധ്യത ഒഴിവാക്കാനും കഴിയുന്ന ജനിതക-എഡിറ്റിംഗ് മെഡിസിന്‍ വികസിപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഗവേഷണങ്ങള്‍ എത്തിയിരിക്കുന്നുഅദ്ദേഹം പറഞ്ഞു.




ജനിതക, പ്രോട്ടീന്‍ പഠനങ്ങള്‍, ഇമേജിംഗ് ഡാറ്റ എന്നിവ ഉള്‍ക്കൊള്ളുന്ന മുന്‍കൂര്‍ അപകട നിര്‍ണ്ണയ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. പല ഹൃദ്രോഗങ്ങളും കൂടുതല്‍ കൃത്യമായി പ്രവചിക്കാനും പ്രതിരോധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ഇതുവഴി കഴിയും


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഹൃദയ പരിചരണത്തിന് മുതല്‍ക്കൂട്ടാവും. മെഷീന്‍ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള എ.ഐ. അല്‍ഗോരിതങ്ങള്‍ വഴിയുള്ള ഇമേജ് വിശകലനങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതല്‍ കൃത്യമായും നേരത്തെയും രോഗ നിര്‍ണ്ണയിക്കുന്നതിന് സഹായിക്കും, ഡോ. രഞ്ജു കുമാര്‍ പറഞ്ഞു.

ഐ.സി.സി ദേശീയ പ്രസിഡന്റ് ഡോ.ബി.സി.ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി.ഐ.സി.സി. കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ് കെ, സെക്രട്ടറി ഡോ. അനില്‍ റോബി, ഡോ.അര്‍ഷാദ് എം, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.രാജേഷ് ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.രഞ്ജുകുമാര്‍ ബി.സി. എന്നിവര്‍ സംസാരിച്ചു.




 

സ്മാർട്ട് വാച്ചിനെ കണ്ണടച്ച് വിശ്വസിക്കല്ലേ, നിങ്ങളുടെ ആരോഗ്യം അപകടത്തിലായേക്കാം!

സ്മാർട്ട് വാച്ച് എല്ലാവരും വിശ്വസിക്കുന്ന ഒരു ഉപകരണമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുന്നു. പക്ഷേ അവിടെ ഒരു പ്രശ്നമുണ്ട് !

ഇന്നത്തെ ജീവിതരീതിയിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാകും നമ്മളോരോരുത്തരും. ജിമ്മും, പ്രത്യേക വർക് ഔട്ടും ഒക്കെയായി എപ്പോഴും ഫിറ്റ് ആയിരിക്കാനാകും നമ്മുടെ ശ്രമം. അത്തരത്തിലുള്ളവരുടെ കയ്യിലെല്ലാം ഒരു സ്മാർട്ട് വാച്ചും ഇക്കാലത്ത് ഉണ്ടാകാറുണ്ട്. അവയിലൂടെ ഹൃദയമിടിപ്പും കുറഞ്ഞ കലോറികളുമെല്ലാം നോക്കിയാകും നമ്മൾ ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ഒരു കണ്ണ് വെയ്ക്കുക.

ആരോഗ്യം കൂടാതെ ഉറക്കം, സ്റ്റെപ്പ് കൗണ്ട്, ഓക്സിജൻ ലെവൽ തുടങ്ങിയവ എല്ലാം നമ്മെ അറിയിക്കാൻ അവ സഹായിക്കുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ സ്മാർട്ട് വാച്ച് എല്ലാവരും വിശ്വസിക്കുന്ന ഒരു ഉപകരണമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുന്നു. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട് !

അടുത്തിടെ ഇറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നത് സ്മാർട്ട് വാച്ചുകൾ മേൽപ്പറഞ്ഞ ആരോഗ്യകാര്യങ്ങളിലും മറ്റും കാണിക്കുന്ന ഡാറ്റകൾ തെറ്റാണെന്നാണ്. അതായത് കാണുന്നതെല്ലാം സത്യമല്ലെന്ന് ! സ്പ്രിംഗര്‍ ലിങ്ക് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഹൃദയമിടിപ്പ് നില മൂന്ന് ശതമാനത്തോളം തെറ്റായാണ് സ്മാർട്ട് വാച്ചുകൾ കാണിക്കുക എന്നാണ് പഠനം പറയുന്നത്‌. കലോറി റേറ്റുകൾ കാണിക്കുന്നതിലുമുണ്ട് വലിയ വ്യത്യാസം. 15 മുതൽ 21 ശതമാനം വരെയാണ് അവയിലെ പിഴവ്. ഇനി നിങ്ങൾ ഇത്തരം വാച്ചുകളുടെ സഹായത്തോടെ ഉറക്കം അളക്കുന്നവരാണോ? ആണെങ്കിൽ അതിലുമുണ്ട് 10 ശതമാനത്തോളം പിഴവ് !

സ്മാർട്ട് വാച്ചുകളിലെ കണക്കുകൾ നോക്കി ആരോഗ്യകാര്യങ്ങൾ പ്ലാൻ ചെയ്യുന്നവരാകും നമ്മളിൽ പലരും. ഒരു കണക്കിന് പറഞ്ഞാൽ, അവയിൽ കാണിക്കുന്ന സംഖ്യയെ കണ്ണടച്ചുവിശ്വസിക്കുന്ന ആളുകളാകും നമ്മൾ. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇപ്പോൾ മനസിലായല്ലോ?

കേരളത്തിൽ ജിയോയ്ക്കും വി ക്കും എയർടെല്ലിനും വെല്ലുവിളി;ബി.എസ്.എൻ.എല്ലിന്റെ 332 4 ജി ടവറുകൾ സജ്ജമായി.

രാജ്യത്തെ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ബി.എസ്.എൻ.എൽ. 4-ജി കണക്ടിവിറ്റി എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ സംസ്ഥാനത്ത് 332 ടവറുകൾ സജ്ജമായി. 316 പുതിയ ടവറുകൾ നിർമിക്കുകയും നിലവിൽ 3-ജി സേവനമുള്ള 16 ടവറുകൾ 4-ജി ആയി ഉയർത്തുകയും ചെയ്തു.




ഗ്രാമങ്ങളിലും പട്ടികജാതി, പട്ടികവർഗ താമസകേന്ദ്രങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം എത്തിക്കുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിടുന്ന 4-ജിസാച്ചുറേഷൻ പദ്ധതിയുടെ ഭാഗമാണിത്. വിദ്യാർഥികളുടെ പഠനത്തിനും ഇത് സഹായകരമാകുമെന്ന് അധികൃതർ പറയുന്നു. ബി.എസ്.എൻ.എൽ. നടപ്പാക്കുന്ന പദ്ധതിയിലൂടെ 26,316 കോടിരൂപ മുടക്കി രാജ്യത്തെ 24,680 ഗ്രാമങ്ങളിൽ 4-ജി സേവനം എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.





ആഭരണം വാങ്ങണോ, ഇന്ന് തന്നെയാകട്ടെ; ബ്രേക്കിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
 
 

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

 

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.

4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് താഴ്ന്നത്.

 

‘ഫൗണ്ട് ഫൂട്ടേജ് പരീക്ഷണവുമായി മഞ്ജു വാര്യരും സൈജു ശ്രീധരനും’; ‘ഫൂട്ടേജ്’ ആഗസ്റ്റ് 23ന് തിയേറ്ററിൽ

സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്.
 

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഫൂട്ടേജ്’ ആഗസ്റ്റ് 23ന് തിയേറ്ററിലെത്തും. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ തീർത്തുമൊരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുകയും ചർച്ചയാകുകയും ചെയ്തിരുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘അഞ്ചാം പാതിരാ’, ‘മഹേഷിന്റെ പ്രതികാരം’ എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായ ‘ഫൂട്ടേജ്’. മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

 

മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. തിരക്കഥ, സംഭാഷണം- ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ. അനുരാഗ് കശ്യപ് ആണ് ചിത്രം മലയാളത്തിൽ പ്രെസെന്റ് ചെയ്യുന്നത്.

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രോമിസ്‌ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പോസ്റ്റർ ഡിസൈൻ- ഈസ്തെറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്- ഹൈറ്റ്സ്. പിആർഒ – എ എസ് ദിനേശ്, ശബരി.

 

‘ഉറക്കം 4 മണിക്കൂര്‍, വലിയ അളവിലുള്ള ഭക്ഷണം ഒരു നേരം’; മനസ് തുറന്ന് ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ താരരാജാവാണ് ഷാരൂഖ് ഖാന്‍. കോടികണക്കിന് ആരാധകരുള്ള താരത്തിനെ പലരും പല കാര്യങ്ങളില്‍ മാതൃകയാക്കാറുണ്ട്. 58 വയസായിട്ടും ഇപ്പോഴും യുവത്വത്തോടു കൂടി നില്‍ക്കാന്‍ കഴിയുന്ന താരത്തിന്റെ ഒരു ദിവസം എങ്ങനെയാണ്, എന്തൊക്കെയാണെന്ന് അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്പര്യമുണ്ട്. ഇപ്പോഴിതാ അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാരൂഖ്.

 

‘ദി ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഒരു ദിവസത്തെ ദിനചര്യയെ കുറിച്ച് പറയുന്നത്. ‘നാല് മണിക്കൂര്‍ മാത്രമാണ് ഞാന്‍ ഉറങ്ങുന്നത്. രാവിലെ 5 മണി മുതല്‍ ഒന്‍പത് മണിവരെയാണ് ഉറങ്ങാനെടുക്കുന്ന സമയം. ജോലി കഴിഞ്ഞ് വരാന്‍ രാത്രി രണ്ട് മണിയാകും, 30 മിനിറ്റ് ജിമ്മില്‍ ചെലവഴിക്കും വര്‍ക്ക് ഔട്ടും കുളിയും കഴിഞ്ഞ് ഉറങ്ങാന്‍ പോകും. വലിയ അളവിലുള്ള ഭക്ഷണം ഒരു ദിവസം ഒരൊറ്റ തവണ മാത്രമേ കഴിക്കാറുള്ളു’- ഷാരൂഖ് പറയുന്നു.

ഫാഷന്‍ സെന്‍സിലും യുവാക്കള്‍ക്ക് മാതൃകയാണ് താരം. അടുത്തിടെയുള്ള ഷാരൂഖിന്റെ എയര്‍പോര്‍ട്ട് ലുക്കും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. താരത്തിന്റെ ഔട്ട് ഫിറ്റ് സിംപിള്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആക്സസറീസും പ്രത്യേകിച്ച് ഹെര്‍മെസ് എച്ച്എസി ഹാക്ക് എ ഡോസ് ബാക്ക്പാക്കിലായിരുന്നു ആരാധകരുടെ ശ്രദ്ധ.

 
 

ബോക്സ് ഓഫീസിലും മണിക്കിലുക്കം; റീ റിലീസിൽ മികച്ച കളക്ഷൻ നേടി മണിച്ചിത്രത്താഴ്

ആഗസ്റ്റ് 17ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്

മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് ബോക്സ് ഓഫീസിൽ മികച്ച വരവേൽപ്പ്. ആഗസ്റ്റ് 17ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 1.10 കോടിയാണ് മണിച്ചിത്രത്താഴ് രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ആഗസ്റ്റ് 22ന് മണിച്ചിത്രത്താഴ് ഓവർസീസിൽ റിലീസ് ചെയ്യും.

 

31 വർഷങ്ങൾക്കിപ്പുറമാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ എന്ന കഥാപാത്രമായി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചു.

‘മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്താൽ അത് ഓടുമെന്ന് എന്റെ പാർട്ണറായ സോമൻ പിള്ളയാണ് പറയുന്നത്. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അതിന് സമ്മതിച്ചത്. 4കെ ആക്കി കണ്ട ശേഷം ഞാൻ അത്ഭുതപ്പെട്ടു. ഞാൻ പോലും ചിന്തിക്കാത്ത വിധം ഇത് നന്നായിരിക്കുന്നു. എത്രയോ തവണ കണ്ടിട്ടുണ്ടെങ്കിൽ പോലും ഈ സിനിമ 4കെയിൽ കണ്ടപ്പോൾ ഒരു പുതിയ സിനിമ പോലെ അനുഭവപ്പെട്ടു. ഇതിവൃത്തം ആണ് ഈ സിനിമയുടെ മേന്മ. ഇതിന്റെ ഇതിവൃത്തം എന്നും പുതുമയുള്ളതാണ്. മണിച്ചിത്രത്താഴിന്റെ കഥ ആയിരം വർഷം കഴിഞ്ഞാലും പുതുമയുള്ളതാണ്’ നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ മണിച്ചിത്രത്താഴിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.

 

വരുന്നൂ ആകാശ വിസ്മയം; സൂപ്പർമൂൺ ബ്ലൂ മൂൺ കണ്ടാലോ?

സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും

ചില ആകാശക്കാഴ്ചകൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കും. അത്തരത്തിലൊന്നാണ് സൂപ്പർമൂണ്‍ പ്രതിഭാസം. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 19, അതായത് തിങ്കളാഴ്ച ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ കണ്ടാലോ? സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. എന്തുകൊണ്ടാണ് ഇത് സ്റ്റർജിയൻ മൂൺ എന്ന് അറിയപ്പെടുന്നത് എന്നുകൂടി നോക്കാം.

ഈ ദിവസങ്ങളിൽ, അമേരിക്കൻ തദ്ദേശീയ പ്രദേശമായ ഗ്രേറ്റ് ലേക്ക്സിൽ സ്റ്റർജൻ മത്സ്യങ്ങളെ കാണുന്നു. അതിനാൽ, ഈ സമയത്ത് ഉയർന്നുവരുന്ന പൂർണചന്ദ്രനെ സ്റ്റെർജിയോൺ എന്ന് വിളിക്കുന്നു. ചില സ്ഥലങ്ങളിൽ ഇതിനെ ഗ്രെയ്ൻ വൈൽഡ് റൈസ് മൂൺ എന്നും വിളിന്നുക്കുണ്ട്.

 

 

 

എന്താണ് സൂപ്പർമൂൺ?

ചന്ദ്രൻ പൂർണമായിരിക്കുന്ന അതേസമയത്ത് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പർമൂൺ എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, അത് ഒരു സാധാരണ പൗർണ്ണമിയെക്കാൾ അൽപ്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടും.

എന്താണ് ബ്ലൂ മൂൺ?

ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.

 

 

 

ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ശരാശരി രണ്ടര വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു. യഥാർത്ഥത്തിൽ രണ്ട് തരം ബ്ലൂ സൂപ്പർമൂൺ ഉണ്ട്. ആദ്യത്തേത് പ്രതിമാസ ബ്ലൂ മൂൺ ആണ്. അതായത് എല്ലാ രണ്ടാമത്തെ ആഴ്‌ചയിലും പൂർണ്ണചന്ദ്രൻ ദൃശ്യമാകും. രണ്ടാമത്തേത് സീസണൽ ബ്ലൂ മൂൺ ആണ്, അതായത് ഒരു സീസണിൽ കാണുന്ന നാല് പൗർണ്ണമികളിൽ മൂന്നാമത്തേത്.

എങ്ങനെ കാണാം?

നാസ പറയുന്നതനുസരിച്ച് തുറസായ സ്ഥലങ്ങളില്‍ നിന്ന് ഇത് എളുപ്പത്തിൽ കാണാൻ കഴിയും. ചന്ദ്രൻ്റെ ഉപരിതലം കാണണമെങ്കിൽ ദൂരദർശിനിയുടെ സഹായം തേടേണ്ടിവരും. മികച്ച കാഴ്ചാനുഭവത്തിന് തെളിഞ്ഞ ആകാശവും വേണം.

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു ചിങ്ങപ്പുലരി; പിറന്നത് പുതിയ നൂറ്റാണ്ടോ?

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നു. സമ്പൽസമൃതിയുടെയും ഉത്സവകാലത്തിന്റെയും തുടക്കം കൂടിയാണ് ചിങ്ങം ഒന്ന്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതം നിറഞ്ഞ കർക്കടകമാസത്തിലെ കറുത്ത കാർമേഘങ്ങൾ നീങ്ങി മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. കേരളത്തെ സംബന്ധിച്ച നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കർഷകദിനം കൂടെയാണ് ഇന്ന്.ഓരോ കർഷകനും പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊന്നിൻ പുലരി.

കൂടാതെ മറ്റൊരു സവിശേഷതയും ഈ പുതുവർഷത്തിനുണ്ട്. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭം. പുതിയ നൂറ്റാണ്ട് പിറന്നു എന്ന് പലരും ആശംസിക്കുന്നുണ്ട്. എന്നാൽ ഇത് ശരിയല്ല. 100 കൊല്ലം പൂർത്തിയാകുമ്പോഴാണല്ലോ ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നത്. പൊതുവിൽ നാം ആചരിച്ചു വരുന്ന വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാം തീയതിയാണ്. അതായത് ഇത് കൊല്ലവർഷം പ്രകാരമുള്ള പുതുവർഷമാണ്. ഇന്ന് 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് പ്രവേശിച്ചു. അതായത് കൊല്ലവർഷം 12 ആം നൂറ്റാണ്ടിലെ അവസാന വർഷത്തിന്റെ ആദ്യ ദിവസം. 2024 ഓഗസ്റ്റ് 17 മുതൽ 2025 ഓഗസ്റ്റ് 16 വരെയാണിത്.

 

 

എഡി 824- 825 കാലത്താണ് കൊല്ലവർഷം ആരംഭിക്കുന്നത്. കൊല്ലവർഷം നിലവിൽ വന്നതുമായി ബന്ധപ്പെട്ട് പല കഥകളും ഉണ്ട്. വേണാട് രാജാവായിരുന്നു ഉദയ മാർത്താണ്ഡവർമ്മ ആരംഭിച്ചതാണ് ഈ കാലഗണന ക്രമം എന്നും, കൊല്ലം നഗരം സ്ഥാപിതമായതിന്റെ ഓർമ്മയ്ക്ക് ആരംഭിച്ചതാണ് കൊല്ലവർഷം എന്നും പറയപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുതലാണ് കൊല്ലവർഷം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ആദ്യകാലങ്ങളിൽ മലബാറിൽ കന്നി ഒന്നിനും ദക്ഷിണ കേരളത്തിൽ ചിങ്ങം ഒന്നിനുമാണ് കൊല്ലവർഷം ആരംഭിച്ചിരുന്നത്.കൂടാതെ തിരുവിതാംകൂറിലെ സർക്കാർ രേഖകളിലും വരെ 1834 വരെ കൊല്ലവർഷമാണ് ഉപയോഗിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണം ആരംഭിച്ചത് മുതലാണ് ഇംഗ്ലീഷ് വർഷത്തിലേക്ക് മാറിയത്. ചിങ്ങത്തിൽ തുടങ്ങി കർക്കിടകത്തിൽ അവസാനിക്കുന്ന 12 മാസങ്ങളാണ് ഒരു കൊല്ലവർഷം. ചിങ്ങം, കന്നി തുലാം, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണ് 12 മാസങ്ങൾ. മലയാള മാസത്തിലെ അവസാന മാസമായ കർക്കടകം അവസാനിക്കുന്നതോടെ പുതിയ കൊല്ലവർഷം പിറക്കുന്നു

28 മുതൽ 32 വരെ ദിവസങ്ങൾ വരെയുള്ള പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തരംതിരിച്ചിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ. ഇവ സൗരരാശികളുടെ നാമങ്ങളാണ്. സൂര്യൻ ഓരോ മാസത്തിലും അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. പൊതുവേ ഇന്ന് കേരളത്തിൽ ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു നാളുകൾ നിശ്ചയിക്കുന്നത്

മമ്മൂട്ടി, പൃഥ്വിരാജ്, വിജയരാഘവൻ…; മികച്ച നടനാവാൻ സംസ്ഥാന പുരസ്കാര ജൂറിക്കുമുന്നിൽ നിരന്ന പേരുകൾ.

ഏറ്റവുംകൂടുതൽ സിനിമകൾ സംസ്ഥാന അവാർഡിനെത്തിയ വർഷമായിരുന്നു ഇത്തവണ -160 സിനിമകൾ. ഇതിൽനിന്ന് അന്തിമപട്ടികയിലെത്തിയ മുപ്പത്തിയെട്ടിൽ ഇരുപത്തിരണ്ടും നവാഗതസംവിധായകരുടേതാണ്. മലയാള സിനിമയുടെ ഭാവിക്ക് ആശാവഹമാണിതെന്ന് ജൂറി വിലയിരുത്തി. സിനിമകളിലൂടെ കടന്നുപോയപ്പോൾ അദ്ഭുതകരമായ അനുഭവങ്ങളാണുണ്ടായതെന്നു പറഞ്ഞ ജൂറിചെയർമാനും ഹിന്ദി സംവിധാനയകനുമായ സുധീർമിശ്ര മലയാളത്തെ പ്രശംസിക്കാനും മറന്നില്ല.
മമ്മൂട്ടി, പൃഥ്വിരാജ്, വിജയരാഘവൻ… മികച്ച നടനാവാൻ ജൂറിക്കുമുന്നിൽ പേരുകൾ നിരന്നു. ഒടുവിൽ ജൂറി ഏകകണ്ഠമായെത്തിയത് ഒറ്റപ്പേരിൽ -പൃഥ്വിരാജ്‌സുകുമാരൻ.

വ്യാഴാഴ്ച രാത്രിനടന്ന അവസാന ചർച്ചകളിലും മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു മുന്നിൽ. ഒടുവിൽ തീരുമാനം പൃഥ്വിക്ക് അനുകൂലം.അഭിപ്രായങ്ങൾ പലതുണ്ടായെങ്കിലും അന്തിമവിധി ഐക്യത്തോടെ എന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്റെ പ്രധാനപ്രത്യേകത.ആടുജീവിതത്തിലൂടെ പൃഥ്വിരാജും കാതൽ, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകളിലൂടെ മമ്മൂട്ടിയും ഇഞ്ചോടിഞ്ചാണ് പോരാടിയത്. നജീബായി മാറിയ പൃഥ്വിരാജിന്റെ ശരീരഭാഷയും ചലനങ്ങളും അദ്ദേഹത്തെ തുണച്ചു. മികച്ച നടനാകാനുള്ള മുൻനിര പേരുകാരിൽ ആർക്കെങ്കിലും അഭിനയത്തികവിന്റെ പേരുപറഞ്ഞ് ജൂറിഅവാർഡ് എന്നപതിവ് വേണ്ടെന്നുവെക്കുകയും ചെയ്തു.

ആനന്ദ് മൊണാലിസ മരണവും കാത്ത് എന്ന സിനിമയിലെ മുഖ്യകഥാപാത്രവും നേരിലെ ജഗദീഷും ഉൾപ്പെടെ ഒട്ടേറെതാരങ്ങളുടെ പ്രകടനം ശ്രദ്ധേയമാണെന്നു ജൂറിയിൽ ചിലർ സൂചിപ്പിച്ചു.
മികച്ച നടിക്കായി ഉർവശിക്കും ബീന ആർ. ചന്ദ്രനുമൊപ്പം പാർവതിയുടേയും അനശ്വരരാജന്റെയുമൊക്കെ പേരുയർന്നു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിക്കൊപ്പം പാർവതിക്കുപുരസ്‌കാരമുണ്ടാകുമെന്ന് മിക്കവരും പ്രതീക്ഷിച്ചു. വിദ്യാധരൻമാസ്റ്റർക്ക് ഗായകനുള്ള പുരസ്‌കാരം നൽകാമെന്ന ശ്രീവത്സൻ ജെ. മേനോന്റെ അഭിപ്രായം എല്ലാവരും അംഗീകക്കുകയായിരുന്നു. സിനിമകളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് രണ്ടുപ്രാഥമിക ജൂറികൾ വിലയിരുത്തിയ 30 ശതമാനത്തോളം സിനിമ അന്തിമ ജൂറിക്ക് അയയ്ക്കുന്ന രീതിയാണ് സമീപവർവർഷങ്ങളായി തുടരുന്നത്. ആദ്യസമിതികൾ തള്ളുന്ന സിനിമകൾ വേണമെങ്കിൽ അന്തിമജൂറിക്ക് വിളിച്ചുവരുത്തി കാണാൻ വ്യവസ്ഥയുണ്ട്.

ഇത്തവണ കണ്ണൂർ സ്‌ക്വാഡ്, ഗഗനചാരി, പൊമ്പളൈ ഒരുമൈ എന്നീ സിനിമകൾ ഇങ്ങനെ വിളിച്ചുവരുത്തിക്കണ്ടു. ചുരുക്കപ്പട്ടികയിൽപ്പെട്ട 35 സിനിമയ്‌ക്കൊപ്പം വിളിച്ചുവരുത്തിയ മൂന്നും ചേർത്ത് 38 ചിത്രങ്ങളാണ് അന്തിമജൂറി പരിശോധിച്ചത്.




Verified by MonsterInsights