പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്. പോഷണത്തിനായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും ഗുണകരമായ ഒരു പഴവുമാണ് പപ്പായ. എന്‍സൈം,ആന്റി ഓക്‌സിഡന്റുകള്‍, പലതരം ന്യൂട്രിയന്‍സ് ഇവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് കലോറി വളരെ കുറഞ്ഞ ഒരു ഫലവര്‍ഗ്ഗം കൂടിയാണ്. ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, കെ എന്നിവയുടെയൊക്കെ കലവറയാണ് പപ്പായ.
വറുംവയറ്റില്‍ പപ്പായ കഴിക്കുന്നത്‌കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് അറിയാം. ശരീരഭാരം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ചര്‍മ്മത്തിന്റെ തിളക്കത്തിനും, മലബന്ധം ഒഴിവാക്കാനും ക്യാന്‍സറിനെ തടയാനുമൊക്കെ പപ്പായ സഹായിക്കും .വെറുംവയറ്റിലോ പ്രഭാത ഭക്ഷണത്തിനൊപ്പമോ പപ്പായ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
ശരീരഭാരം കുറയാന്‍ സഹായിക്കുന്നു
വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നവരാകും നിങ്ങളില്‍ പലരും. എന്നാല്‍ വണ്ണമുണ്ടെന്ന് കരുതി ഇനി വിഷമിക്കേണ്ടതില്ല. രാവിലെ വെറുംവയറ്റില്‍ പപ്പായ കഴിക്കുന്നത് പകല്‍ മുഴുവന്‍ വിശപ്പിനെ അകറ്റാന്‍ സഹായിക്കും. പപ്പായയില്‍ കലോറി കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ വിശപ്പ് നിയന്ത്രിക്കാനും ഒപ്പം ശരീരഭാരം കുറയാനും സഹായിക്കും.
ഹൃദയാരോഗ്യത്തിന്
പപ്പായയില്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, നാരുകള്‍ വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നവയാണ്. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ എല്ലാംതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നവയാണ്.
ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു
തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? അതിനുവേണ്ടി എത്രപണം ചെലവഴിക്കാനും ആര്‍ക്കും മടിയുമില്ല. എന്നാല്‍ പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ സഹായിക്കുമത്രേ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ മൃതകോശങ്ങള്‍ ഇല്ലാതാക്കാനും സുഷിരങ്ങളും ചുളിവുകളും ഇല്ലാതാക്കാനും സഹായിക്കും. വെറും വയറ്റില്‍ പപ്പായ കഴിച്ചാല്‍ അത് ദഹനത്തിന് സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നല്ല ദഹനം ലഭിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിനും സഹായിക്കും.
ക്യാന്‍സര്‍ തടയാന്‍ സഹായിക്കും
പപ്പായ ക്യാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ സാധ്യതയും ഒപ്പം സ്ട്രസും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ആര്‍ത്തവ ചക്രം ക്രമീകരിക്കാനും സഹായിക്കും