കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ

ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം.

കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. 

വലിയ രീതിയിൽ അടച്ചുപൂട്ടൽ നടത്തിയിട്ടും കേരളത്തിൽ രോഗബാധ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളിൽ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യമാണ് കേരളത്തിലേത്. 

banner

അതിനിടെ കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗ്ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള നിര്‍ദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി. സഹായധനവും സംസ്ഥാനങ്ങൾക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളും തയ്യാറാക്കൻ പ്രത്യേക സമിതിക്ക്  രൂപം നൽകിയേക്കും. അറ്റോര്‍ണി ജനറൽ നൽകുന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം.

ഡോക്ടർമാരുടെ ദിനത്തിൽ ‘മാതൃകാപരമായ’ സേവനത്തെ മോദി പ്രശംസിക്കുന്നു

കഴിഞ്ഞ ഒന്നര വർഷമായി കോവിഡിനെതിരെ പോരാടുന്നതിൽ അവരുടെ മാതൃകാപരമായ സേവനത്തെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോക്ടർമാരുടെ ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെഡിക്കൽ സാഹോദര്യത്തിന് നന്ദി അറിയിക്കുകയും അവരുടെ പ്രകടനം നിർവഹിക്കുമ്പോൾ ജീവൻ അർപ്പിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.  “കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഡോക്ടർമാർ നടത്തിയ സേവനം മാതൃകാപരമാണ്; 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ അവരോട് നന്ദി പറയുന്നു… ഞങ്ങളുടെ ഡോക്ടർമാരും അവരുടെ അറിവും അനുഭവവും ഈ വൈറസിനെ നേരിടാൻ ഞങ്ങളെ സഹായിക്കുന്നു, ”മെഡിക്കൽ സാഹോദര്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയിൽ സർക്കാർ പരമാവധി is ന്നൽ നൽകിയിട്ടുണ്ടെന്ന് സമ്മതിച്ച മോദി ബജറ്റ് വിഹിതവും ഇരട്ടിയാക്കി. ആരോഗ്യ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന പ്രദേശങ്ങളിൽ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി 50,000 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ഞങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

എല്ലാ വിദ്യാർത്ഥികൾക്കും 10 ദിവസത്തിനുള്ളിൽ വാക്സീൻ നൽകാനുള്ള പദ്ധതി തയ്യാറാക്കും; കർണാടക ഉപമുഖ്യമന്ത്രി

കർണാടക: കൊവിഡിന്റെ രണ്ടാം തരം​ഗ വ്യാപനം കുറക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും 
പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിം​ഗ്, ബിരു​ദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്കിൽ ഡെവലപ്മെന്റ് സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. 

കർണാടകയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ അശ്വത് നാരായൺ, ആരോ​ഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദ​ഗ്ധരുമായി യോ​ഗം ചേർന്നിരുന്നു. കോളേജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോ​ഗത്തിൽ സ്വീകരിച്ചിരുന്നു. കൊവിഡ് മൂന്നാം തരം​ഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർദ്ധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും എപ്പോൾ തുറന്നു പ്രവർത്തിക്കുമെന്ന വിഷയത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. 

അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണ് നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കുളള വാക്സിനേഷൻ ഡ്രൈവ് ജൂൺ  28 മുതൽ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 94000 വിദ്യാർത്ഥികൾക്ക് കുത്തിവെയ്പ് നൽകി. എല്ലാ വിദ്യാർത്ഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. 

 

koottan villa

ടിപിആര്‍ ഉയര്‍ന്നുതന്നെ; നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരും, ടിപിആര്‍ 18 ന് മേല്‍ 80 പ്രദേശങ്ങള്‍

ടിപിആര്‍ കുറയാത്തത് ​ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.165 പ്രദേശങ്ങളിലാണ് ടിപിആ‍ർ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാ​ഗം. ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാ​ഗത്തിൽ 473 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആർ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങൾ സി വിഭാ​ഗത്തിലുണ്ട്. 80 ഇടത്ത് ടിപിആ‍ർ 18 (ഡി വിഭാഗം) ശതമാനത്തിന് മുകളിലാണ്. ഈ വിഭാഗീകരണം അടിസ്ഥാനമാക്കി ആയിരിക്കും നാളെ മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക. 

hill monk ad

കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നി‍ർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാ‍ർ ഉണ്ടാവാന്‍ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതേ നിലയിൽ പരിശോധന കർശനമാക്കും. ഹോം സ്റ്റേക്കൾ, സർവ്വീസ് വില്ലകൾ,​ ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ​ഗൈഡുമാർ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ എന്നിവരെ 18+ പ്രായവിഭാ​ഗത്തിലെ മുൻ​ഗണനാപട്ടികയിലേക്ക് മാറ്റും.

കേരളത്തിന്‍റെ വാക്സിന്‍ ലഭ്യതക്കുറവ് വെല്ലുവിളി

ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും 45ന് മുകളിലുള്ള അരക്കോടി പേരിൽ പത്തുലക്ഷത്തിലധികം പേർക്കാണ് ആദ്യഡോസ് നൽകാനായത്. ലക്ഷ്യം കൈവരിക്കാനായി ഈ മാസം 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 18 ലക്ഷത്തോളം ഡോസ് വാക്സിനാണ്.

ജൂലൈ 15നകം സംസ്ഥാനത്ത് നാൽപ്പത് വയസ്സിന് മുകലിലുള്ള മുഴുവൻ പേർക്കും ആദ്യഡോസ് വാക്സിനെങ്കിലും നൽകാൻമുഖ്യമന്ത്രി നിർദേശിച്ചത് ജൂൺ 5നായിരുന്നു. മൂന്നാംതരംഗം നേരിടുന്നതിനുള്ള പ്രധാന ഒരുക്കമായിരുന്നു ഇത്. മുന്നിലുണ്ടായിരുന്ന നാൽപ്പത് ദിവസത്തിൽ 20 ദിവസം കഴിഞ്ഞുപോയി. ലക്ഷ്യം പ്രഖ്യാപിച്ച ജൂൺ 5ന് 45ന് മുകളിലുള്ള 57 ശതമാനം പേരാണ് ആദ്യഡോസ് വാക്സിനെടുത്തിരുന്നത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇത് 66 ശതമാനമായി. പുതുതായി വാക്സിൻ നൽകാനായത് 9 ശതമാനം പേർക്ക്. 20 ദിവസത്തിനിടെ ഈ വിഭാഗത്തിൽ നൽകാനായത് 10 ലക്ഷത്തിലധികം പേർ‍ക്ക്. 45ന് മുകലിലുള്ളവരിൽ ആദ്യഡോസ് ലാഭിക്കാത്തവർ ഇനിയും 39 ലക്ഷത്തോളമാണ്.

40ന് മുകളിലുള്ളവരുടെ എണ്ണം കണക്കാക്കുമ്പോൾ ഇത് അരക്കോടിയിലധികം വരുമെന്നാണ് കണക്ക്. 38 ലക്ഷം ഡോസ് വാക്സിൻ ഈ മാസം എത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് വന്നത് 18 ലക്ഷത്തോളം ഡോസാണ്. 18നും 44നും ഇടയിലുള്ളവർക്ക് ഇതിനേക്കാൾ പതുക്കെയാണ് വാക്സിനേഷൻ. ഒന്നരക്കോടി പേരിൽ പതിനാറര ലക്ഷം പേേർക്കാണ് ആദ്യഡോസ് കിട്ടിയത്. രണ്ടാം ഡോസ് കിട്ടിയത് 7261 പേർക്ക്. 45 വയസ്സിന് മുകലിലുള്ള ഒരുകോടി പതിമൂന്ന് ലക്ഷത്തിലധികം പേരിൽ 20 ലക്ഷത്തോളം പേർക്കാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും കിട്ടിയത്. 

നിലവലുള്ള വേഗതയിൽ പോയാൽ പ്രക്യാപിത ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ചുരുക്കം. കണക്കുകൾ ഇങ്ങനെയിരിക്കെയാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി ക്ലാസുകൾ തുടങ്ങാൻ സംസ്താനം ആലോചിക്കുന്നത്. രണ്ടര ലക്ഷം ഡോസ് വരെ വാക്സിൻ പ്രതിദിനം നൽകാൻ ശേഷിയുള്ള സംസ്ഥാനത്തിന് വാക്സിൻ ലഭ്യതക്കുറവ് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

 

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ വീണ്ടും ജാഗ്രത നിർദ്ദേശിച്ച് കേന്ദ്രം

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് അൺലോക്കിന്‍റെ വേഗത കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചു.

രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡെൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയിൽ  20 പേരിലാണ് ഡെൽറ്റ പ്ലസ് വകഭഏദം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 9 പേർക്കും സ്ഥിരീകരിച്ചു. 

ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനവും ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം  വ്യക്തമാക്കി. നിലവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിൻ്റെ ഡെൽറ്റ വകഭേദമാണ്.

നൂറുകണക്കിന് പേര്‍ക്ക് ‘വാക്സിന്‍’ നല്‍കി വ്യാജ വാക്സിനേഷന്‍ ക്യാംപുകള്‍; ‘വാക്സിനെടുത്തവരില്‍’ എംപിയും.!

കൊല്‍ക്കത്ത: നൂറുകണക്കിന് പേര്‍ക്ക് കുത്തിവയ്പ്പ് നടത്തിയ വ്യാജ വാക്സിനേഷന്‍ ക്യാംപ് തട്ടിപ്പ് പൊളിച്ച് കൊല്‍ക്കത്ത പൊലീസ്. കൊല്‍ക്കത്ത നഗരത്തില്‍ അരങ്ങേറിയ ഈ വാക്സിന്‍ കുത്തിവയ്പ്പ് തട്ടിപ്പിന് നടിയും എംപിയുമായ മിമി ചക്രബര്‍‍ത്തിയും ഇരയായി  എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ ദേബന്‍ജന്‍ ദേബ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 28 വയസുള്ള ഇയാള്‍ ഐഎഎസ് ഓഫീസറായി നടിച്ചാണ് വ്യാജ വാക്സിനേഷന്‍ ക്യാംപ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഇത്തരത്തില്‍ നടത്തിയ ഒരു ക്യാംപിലേക്കാണ് ബംഗാളിലെ ജാദ്വപൂരിലെ എംപിയായ മിമി ചക്രബര്‍ത്തി ക്ഷണിക്കപ്പെട്ടത്. കൊല്‍ക്കത്തയിലെ കസബയില്‍ നടന്ന ഈ ക്യാമ്പിലെ ആദ്യത്തെ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുത്ത ശേഷവും വാക്സിന്‍ എടുത്തു എന്ന സന്ദേശമോ, സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ല. ഇതോടെ സംശയം തോന്നിയ മിമി ക്യാമ്പ് അധികൃതരോട് കാര്യം തിരക്കി. ഇപ്പോഴാണ് നാല് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്ന മറുപടി ലഭിച്ചത്.

ഇതില്‍ സംശയം തോന്നിയ എംപി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭിന്നലിംഗക്കാര്‍ക്കും, വൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള ക്യാമ്പാണ് എന്ന് പറഞ്ഞാണ് തന്നെ ക്ഷണിച്ചതെന്നും, എന്നാല്‍ അവരുടെ ചില കാര്യങ്ങള്‍ പ്രശ്നമാണെന്ന് മനസിലായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു, മിമി പിന്നീട് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

ആറ് ദിവസത്തില്‍ കസബയിലെ ക്യാമ്പില്‍ നിന്നും 250 പേര്‍ക്ക് വ്യാജ വാക്സിന്‍ കുത്തിവയ്പ്പ് നല്‍കിയെന്നാണ് കൊല്‍ക്കത്ത പൊലീസ് പറയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ദേബ് ഇത്തരം വ്യാജ വാക്സിനേഷന്‍ ക്യാമ്പുകള്‍ വടക്കന്‍ കൊല്‍ക്കത്തയിലും, സെന്‍ട്രല്‍ കൊല്‍ക്കത്തയിലും നടത്തിയതായി തെളിഞ്ഞു. ഇയാള്‍ ജൂണ്‍ 3ന് സോനാര്‍പൂരിലും ഒരു വ്യാജ വാക്സിനേഷന്‍ പരിപാടി നടത്തി.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വണ്ടിയില്‍ അവര്‍ നിയോഗിച്ച ഐഎഎസ് ഓഫീസര്‍ എന്ന നിലയിലാണ് ഇയാള്‍ വാക്സിനേഷന്‍ പരിപാടി നടത്തിയത്. അതേ സമയം ഇയാള്‍ വാക്സിനേഷന്‍ എന്ന് പറഞ്ഞ് കുത്തിവച്ചത് എന്താണെന്ന് സംബന്ധിച്ച് പരിശോധിക്കാന്‍ പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്. അതേ സമയം താന്‍ നല്‍കുന്നത് യഥാര്‍ത്ഥ വാക്സിന്‍ തന്നെയാണ് എന്നാണ് ഇയാള്‍ പൊലീസിനോട് അവകാശപ്പെടുന്നത്. കൊല്‍ക്കത്ത ബാക്രി മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ വാക്സിന്‍ വാങ്ങിയത് എന്നാണ് പറയുന്നത്.

അതേ സമയം കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ ക്യാന്പില്‍ നിന്നും വാക്സിനെടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പേരില്‍ പ്രചാരണ  ബോര്‍ഡുകളും മറ്റും ഉപയോഗിച്ചായിരുന്നു വ്യാജ വാക്സിനേഷന്‍ എന്നത് കോര്‍പ്പറേഷന്‍ ഗൗരവമായി കാണുന്നുണ്ടെന്നാണ് കെഎംസി അധികൃതര്‍ പ്രതികരിച്ചത്.

അതേ സമയം ക്യാന്പ് സംഘടിപ്പിച്ചതിന് ഇപ്പോള്‍ പിടിയിലായ ദേബ്, കുറേക്കാലമായി ഐഎഎസ് എഴുതിയെടുക്കാന്‍ ശ്രമിക്കുന്നയാളാണ് എന്നാണ് ഇയാളുടെ വീട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഐഎഎസ് ഓഫീസറുടെതെന്ന് പറഞ്ഞ് ഉപയോഗിച്ച കാര്‍ ഇവരുടെ വീട്ടിലെ തന്നെയാണ്. അതേ സമയം ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം ഇയാള്‍ നടത്തുന്നതായി വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. അതേ സമയം ദേബിന്‍റെ വ്യാജ ക്യാമ്പ് കണ്ടെത്താന്‍ സാധിക്കാതിരുന്നത് വലിയ പിഴവാണ് എന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. അതേ സമയം എന്തിനാണ് ഇത്തരം ഒരു ക്യാമ്പ് നടത്തിയത് എന്നതിന് വ്യക്തമായ ഉത്തരം ദേബ് നല്‍കിയിട്ടില്ല. തന്‍റെ എന്‍ജിഒയുടെ പേരിന് വേണ്ടിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. പക്ഷെ അത്തരം ഒരു എന്‍ജിഇ ഇയാള്‍ റജിസ്ട്രര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ വാക്സിന്‍ വാങ്ങിയെന്ന് പറയുന്നയിടത്ത് ഇയാളെയും കൂട്ടി തെളിവെടുപ്പിലേക്ക് നീങ്ങുകയാണ് കൊല്‍ക്കത്ത പൊലീസ് ഇപ്പോള്‍.
 

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത അറിയുവാൻ കേരള പൊലീസിന്‍റെ ‘വാക്സിന്‍ ഫൈന്‍റ്’ വെബ് സൈറ്റ്

വാക്‌സിൻ സ്ലോട്ട്കളുടെ ലഭ്യത അറിയുവാൻ സൌകര്യം ഒരുക്കി കേരള പൊലീസ് സൈബർഡോമിന്‍റെ വെബ് സൈറ്റ്. വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്നാണ് സൈറ്റിന്‍റെ പേര്. ഈ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്നു.

വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട്കളുടെ  ലഭ്യത അറിയുവാൻ സാധിക്കും. ഒട്ടുമിയ്ക്ക  വെബ്സൈറ്റുകളും, ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റ് വഴി അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും റിഫ്രഷ് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു.അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി തന്നെ അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് അലെർട് ആയി 

അറിയിക്കുകയും ചെയ്യും. ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40+ ഫിൽട്ടറും, ഡോസ്1 , ഡോസ്2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. മാഷആപ്പ് സ്റ്റാര്രും ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്. website link:  https://www.vaccinefind.in/ 

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുർവേദ  രംഗത്തെ കുലപതിയായ പദ്മവിഭൂഷൺ ഡോ. പി.കെ വാര്യരെ നൂറാം ജ•ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കുന്നു.

ആയുഷ്മിഷൻ യോഗ ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘വീട്ടിൽ കഴിയാം യോഗയ്‌ക്കൊപ്പം’ ( Be at Home, be with Yoga ) എന്നതാണ് ഈ വർഷത്തെ യോഗ ദിനാചരണ തീം. യോഗത്തോൺ,  വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ യോഗ സെഷൻ, ആയുർയോഗ പദ്ധതി എന്നിവയാണ് പ്രധാന പരിപാടികൾ.
വിവിധ രോഗങ്ങൾ ബാധിച്ചവർക്കും വിവിധ പ്രായക്കാർക്കും വിവിധ അവസ്ഥകളിലുള്ളവർക്കും ശീലിക്കാവുന്ന യോഗയുടെ രീതികൾ പരിചയപ്പെടുത്താനാണ് യോഗത്തോൺ സംഘടിപ്പിക്കുന്നത്. വികേ്‌ടേഴ്‌സ് ചാനൽ വഴി ജൂൺ 21 മുതൽ മൂന്ന് ദിവസങ്ങളിലായി രാവിലെ 8.30നും രാത്രി 9 മണിക്കുമാണ് ‘സ്‌പെഷ്യൽ യോഗ സെഷൻ ഫോർ സ്റ്റുഡന്റ്‌സ്’ പരിപാടിയുടെ സംപ്രേഷണം.

സംസ്ഥാനത്തെ എല്ലാ ആയുർവേദ കോളേജുകളും കേന്ദ്രീകരിച്ച് ആയുർവേദവും യോഗയും ബന്ധപ്പെടുത്തിക്കൊണ്ട് ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ആയുർയോഗ എന്ന പ്രത്യേക പദ്ധതിയും ആയുർവേദ വിദ്യാഭ്യാസ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ആരംഭിക്കുന്നു. ഇതുകൂടാതെ റേഡിയോ, ചാനലുകൾ, ദൃശ്യമാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയും നിരവധി പരിപാടികൾ യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

oetposter2

കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ കേസ്

          രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ച. മധ്യപ്രദേശില്‍ ആണ് കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേയ്ക്ക് മാറ്റി.ഗ്രീന്‍ ഫംഗസ്, ‘ആസ്പഗുലിസിസ്’  അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീഅരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.

Verified by MonsterInsights