ഒമാനില്‍ ഞായറാഴ്ച ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ ഞായറാഴ്ച ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.  ഇന്നലെ ‘ദുല്‍ ഖഅദ്’ 29ന് വൈകിട്ട്   രാജ്യത്ത് മാസപ്പിറവി…

രക്തം കട്ടപിടിക്കുന്നുവെന്ന് സംശയം; കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ

കൊവിഡ് വാക്സീനേഷൻ നിർത്തി മൂന്ന് രാജ്യങ്ങൾ.  നോർവേ, ഐസ്‌ലൻഡ്, ഡെന്മാർക് രാജ്യങ്ങളാണ് കൊവിഡ് വാക്സീൻ നല്‍കുന്നത് താൽകാലികമായി നിർത്തിയത്. ഓക്‌സ്ഫഡ് – അസ്ട്ര സെനേക്ക വാക്സീനാണ് നിർത്തിയത്. വാക്സീൻ ചിലരിൽ  പാർശ്വഫലം ഉണ്ടാക്കുന്നുവെന്ന് സംശയത്തേത്തുടര്‍ന്നാണ് നടപടി. വാക്സീൻ എടുത്ത ചുരുക്കം ചിലരിൽ രക്തം കട്ടപിടിക്കുന്നതായാണ് സംശയം.  രണ്ടാഴ്ചത്തേക്കാണ് വാക്സിനേഷൻ നിർത്തി വച്ചിരിക്കുന്നത്.

ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒരു വനിത വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് മരിച്ചിരുന്നു. ഈ ബാച്ചിലെത്തിയ വാക്സീന്‍റെ വിതരണമാണ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുള്ളത്. ഗുരുതരമായ സൈഡ് എഫക്ടുകള്‍ ഉണ്ടാവുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കണമെന്നത് മൂലമാണ് താല്‍ക്കാലികമായ ഈ നിര്‍ത്തലാക്കണമെന്നും അധികൃതര്‍ വിശദമാക്കുന്നു. എന്നാല്‍ രക്തം കട്ടയാവുന്നതും വാക്സീനും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

insurance ad

ഡെന്‍മാര്‍ക്കില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ സ്വീകരിച്ച എല്ലാവരോടും ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വാക്സീൻ പൂർണ്ണ സുരക്ഷിതമെന്നാണ് അസ്ട്ര സെനേക്ക അവകാശപ്പെടുന്നത്. രക്തം കട്ടപിടിച്ചത് വാക്സിന്റെ പാർശ്വഫലം  അല്ലെന്നും അസ്ട്ര സെനേക്ക വ്യക്തമാക്കി. വാക്സീൻ സുരക്ഷിതമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനുമുള്ളത്. 

friends catering
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തിരമാലയില്‍ നെപ്ട്യൂണിന്റെ മുഖസാദൃശ്യം; ഫേക്ക് അല്ലെന്ന് ബിബിസി

ഗ്രീക്ക് പുരാണത്തില്‍ നെപ്ട്യൂണ്‍ ദേവനെ ജല ദേവനായിട്ടാണ് കണക്കാക്കുന്നത്.  കടലിന്റെ ആഴങ്ങളില്‍ അദ്ദേഹം വസിക്കുന്നെന്നാണ് വിശ്വാസം. വെളുത്ത താടിയും മുടിയുമുള്ള ഒരു വൃദ്ധന്റെ രൂപമാണ് അദ്ദേഹത്തിന്. നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബിബിസി ഫോട്ടോഗ്രാഫര്‍ ജെഫ് ഓവേഴ്സാണ് ആ ചിത്രം പകര്‍ത്തിയത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അത് നെപ്ട്യൂണിന്റെ മുഖമാണെന്നേ തോന്നൂ. ബിബിസി തന്നെ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നു.  

ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സിലെ ന്യൂഹാവനിലെ ബീച്ചില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരമാലകള്‍ ഉയരുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍, നെപ്റ്റിയൂണിന്റെ നെറ്റിയും, കണ്ണുകളും, മൂക്കും, താടിയും എല്ലാം നമുക്ക് സങ്കല്പിക്കാം.

achayan ad

അദ്ദേഹത്തിന്റെ മുഖം തിരമാലകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് പോലെ നമുക്ക് തോന്നും. മുന്‍വശത്തെ ചെറിയ തിര ഒരു കൈ പോലെയും തോന്നിക്കുന്നു. ‘ഇത് തികച്ചും സ്വാഭാവികമായ ഒരു ഷോട്ടാണ്. ഞാന്‍ അതില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല,’ ഓവേഴ്സ് പറഞ്ഞു.

പരേയ്‌ഡോലിയയ്ക്ക് ഒരു ഉദാഹരണമാണ് ഈ ചിത്രം. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മുടെ മസ്തിഷ്‌കം ക്രമരഹിതമായ ഒരു പാറ്റേണ്‍ സ്വയം സങ്കല്പിക്കുന്നു. അത് ചിലപ്പോള്‍ ഒരു മുഖമാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു രൂപമാകാം. ഈ പ്രവണതയെയാണ് പരേയ്‌ഡോലിയ എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്.

pa4

മേഘങ്ങളും,, തിരമാലകളും എല്ലാം നമ്മുടെ മസ്തിഷ്‌കത്തില്‍ അത്തരം പാറ്റേണുകള്‍ സൃഷ്ടിക്കും. അത് മുഖമല്ലെന്ന് നമുക്കറിയാമെങ്കിലും, നിമിഷനേരത്തേയ്ക്ക് അത് അങ്ങനെയാണ് എന്ന് നമുക്ക് തോന്നുന്നു. തലച്ചോറില്‍ മിന്നല്‍ വേഗത്തിലാണ് ഇത് സംഭവിക്കുന്നതെന്നാണ് പറയുന്നത്. ഫോട്ടോഗ്രാഫേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമാണ് ആ ബീച്ചെന്ന് ഒവേര്‍സ് പറയുന്നു. കടല്‍ഭിത്തിയില്‍ ശക്തമായി വന്നടിക്കുന്നു തിരകള്‍ ഇത്തരം പാറ്റേണുകള്‍ സൃഷ്ടിക്കുന്നത് അവിടെ ഒരു പതിവ് കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി തീര്‍ന്നത്. 

friends catering

‘സൂപ്പര്‍മാൻ’ സിനിമ സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.

റിച്ചാര്‍ഡ് ഡോണര്‍ 1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്.  1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. 1978ല്‍ സൂപ്പര്‍മാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

അക്കാദമി ഓഫ് സയൻസ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ റിച്ചാര്‍ഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്. മിടുക്കനായ അധ്യാപകൻ, മോട്ടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ എന്നിങ്ങനെയൊക്കെയായ റിച്ചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സംവിധായകൻ സ്റ്റീവൻ സ്‍പില്‍ബെര്‍ഗ് അനുസ്‍മരിക്കുന്നത്.

മകനെ ശിക്ഷിക്കാൻ മുഖത്ത് തേനൊഴിച്ച് തേനീച്ചകളെ ആകർഷിച്ച് പിതാവ്, കൊടുംക്രൂരത

കുറ്റം ചെയ്യുന്ന മക്കളെ ശിക്ഷിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. തെറ്റ് ചെയ്യുന്ന മക്കളോട് മാതാപിതാക്കൾ സ്ഥിരം പറയുന്ന ഒരു വാചകമാണ്, ‘ഞാൻ ഒക്കെ വാങ്ങിയ തല്ലിന്റെ കണക്ക് നോക്കുമ്പോൾ, ഇതൊന്നും ഒന്നുമല്ല.’ എന്നാൽ കുട്ടികളെ ഉപദ്രവിക്കുക, മർദ്ദിക്കുക എന്നിവയെല്ലാം കുറ്റങ്ങൾ കൂടിയാണ്. കുട്ടികളുടെ മനസിന് മുറിവേൽക്കും വിധം ആഴത്തിൽ അവരെ ശിക്ഷിക്കാതിരിക്കുക എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. 

അതേസമയം, മക്കളെ അതിരുവിട്ട് ശിക്ഷിക്കുന്ന മാതാപിതാക്കളും ഇന്നത്തെ കാലത്തുണ്ട്. ശിക്ഷ എന്ന പരിധി വിട്ട് പീഡനം എന്ന നിലയിലേയ്ക്ക് അത്തരം ശിക്ഷണനടപടികൾ ചെന്നെത്താറുമുണ്ട്. മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും സ്വാധീനത്തിലോ, അതുമല്ലെങ്കിൽ മാനസിക ബലഹീനതകളുടെ പുറത്തോ ഒക്കെ കാട്ടിക്കൂട്ടുന്ന അത്തരം ക്രൂരതകൾ പലപ്പോഴും അതിരുകടക്കാം. ഈ അടുത്തകാലത്ത് ഈജിപ്തിൽ ഒരച്ഛൻ മകനെ ക്രൂരമായി ശിക്ഷിച്ചത് വലിയ വാർത്തയാവുകയാണ്

മോഷണക്കുറ്റത്തിന്റെ പേരിലാണ് അച്ഛൻ മകനെ ശിക്ഷിച്ചതെങ്കിലും, അത് പരിധി വിടുകയും ഒടുവിൽ അയാളെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. സ്‌കൂൾ വിദ്യാർത്ഥിയായ മകനെ തടിക്കഷണത്തിൽ കെട്ടിയിട്ട് തേനീച്ചകളെ ആകർഷിക്കാനായി മുഖത്ത് തേൻ ഒഴിച്ചു കൊടുത്ത ക്രൂരനായ അച്ഛനാണ് അയാൾ. മകൻ മോഷ്ടിച്ചെന്ന് അയൽക്കാരൻ ആരോപിച്ചതിനെ തുടർന്നാണ് വെറും ഏഴ് വയസ്സ് മാത്രമുള്ള ആ ആൺകുട്ടിയോട് ഈ ക്രൂരത കാണിച്ചത്.  കൈകൾ പുറകിൽ കെട്ടി, ഒന്ന് അനങ്ങാൻ പോലും കഴിയാത്ത വിധം തേനീച്ചകളുടെ ആക്രമണം ഏറ്റുവാങ്ങി നിസ്സഹായനായി കിടക്കുന്ന കുട്ടി.

sap1

എന്നാൽ, അതുകൊണ്ടും ദേഷ്യം അടങ്ങാതെ അയാൾ മകനെ വീടിന്റെ മേൽക്കൂരയിൽ കൊണ്ട് പോയി ഇരുത്തി. അവിടെ വച്ച് ശരീരത്തിലുടനീളം കൊതുകുകളും തേനീച്ചകളും അവനെ കടിച്ചു. കുട്ടിയെ എത്രനേരം മേൽക്കൂരയിൽ ഇരുത്തിയെന്ന് വ്യക്തമല്ല. മകനെ ശിക്ഷിക്കുന്നത് കണ്ട് നെഞ്ചുപൊട്ടിയ അമ്മ ഒരു ചൈൽഡ് റെസ്ക്യൂ ഗ്രൂപ്പിനെ സമീപിച്ച് സഹായം തേടുകയായിരുന്നു. സംഭവത്തെ തുടർന്ന് 34 -കാരനായ ആ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് അമ്മ എടുത്ത മകന്റെ ചിത്രം ഇപ്പോൾ പിതാവിനെതിരെയുള്ള ഒരു തെളിവായി പൊലീസ് സ്വീകരിച്ചിരിക്കയാണ്.  

Verified by MonsterInsights