പത്താം ക്ലാസുണ്ടോ? കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം; കെ-ബിപ് ഓഫീസ് അറ്റന്‍ഡര്‍ ജോലി.

കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ്) ബോര്‍ഡിന് കീഴില്‍ ഒഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (K-BIP) ലേക്കാണ് ഓഫീസ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നത്. ആകെയുള്ള രണ്ട് ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കെ-ബിപില്‍ ഓഫീസ് അറ്റന്‍ഡന്റ്. രണ്ട് ഒഴിവുകളിലേക്ക് സ്ഥിര നിയമനം. 

കാറ്റഗറി നമ്പര്‍: 071/2024

യോഗ്യത

അംഗീകൃത ബോര്‍ഡിന് കീഴില്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഇന്ത്യന്‍ പൗരനായിരിക്കണം. മെഡിക്കലി ഫിറ്റായിരിക്കണം. 

പ്രായപരിധി

18 മുതല്‍ 35 വയസിനടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 

ശമ്പളം 

ജോലി ലഭിച്ചാല്‍ 23,000 രൂപയ്ക്കും 50,200 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 

അപേക്ഷ ഫീസ്

200 രൂപയാണ് അപേക്ഷ ഫീസായി അടക്കേണ്ടത്. എസ്.സി, എസ്.ടി ഉദ്യോഗാര്‍ഥികള്‍ 50 രൂപ അടച്ചാല്‍ മതി. 

പ്രായം 28 നു താഴെയാണോ? കേരള സ്റ്റാർട്ടപ് മിഷനിലെ ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം.

കേരള സ്റ്റാർട്ടപ് മിഷനിൽ പ്രോജക്ട് അസിസ്റ്റന്റ് (എച്ച്ആർ) തസ്തികയിൽ ഒരൊഴിവ്. ഒരു വർഷ കരാർ നിയമനം. നവംബർ 20 വരെ അപേക്ഷിക്കാം.

∙യോഗ്യത: എംബിഎ എച്ച്ആർഎം, ഒരു വർഷ പരിചയം.

പ്രായം: 28 ൽ താഴെ.

 

∙ശമ്പളം: 22,000.

https://startupmission.kerala.gov.in

റജിസ്റ്റർ ചെയ്തോ? പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതക്കാർക്കായി തൊഴിൽമേള, പ്രവേശനം സൗജന്യം.

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതക്കാർക്കായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നവംബർ 16 ന് തിരുവനന്തപുരത്ത്. നവംബർ 15 നു 1 മണി വരെ https://tinyurl/yyfz7b8y എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിലാണ് പ്ലേയ്സ്മെന്റ് ഡ്രൈവ്. 0471–2304577; www.facebook.com/MCCTVM.

പോലീസ് ഡ്രൈവർ ഉൾപ്പെടെ 34 കാറ്റഗറികളിൽ വിജ്ഞാപനം.

പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി.എ. തുടങ്ങി 34 കാറ്റഗറികളിലേക്ക് പി.എസ്.സി. വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്.

ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്നീഷൻ, കേരഫെഡിൽ ഫയർമാൻ, കെ.എഫ്.സി.യിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു തസ്തികകൾ. എൻ.സി.എ., സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളും ഇതോടൊപ്പമുണ്ട്.

വിവിധ ജില്ലകളിൽ വിവിധ വകുപ്പിൽ ക്ലർക്ക് നിയമനത്തിനുള്ള സാധ്യതാപ്പട്ടിക തയ്യാറാക്കാൻ യോഗം അനുമതി നൽകി. ഒക്ടോബർ 19 വരെ എട്ടു ഘട്ടമായി നടത്തിയ ക്ലർക്ക് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് പട്ടിക പ്രസിദ്ധീകരിക്കും. കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ ഹൈസ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും. അഭിമുഖം നടത്തി റാങ്ക് പട്ടിക തയ്യാറാക്കാനും നിർദ്ദേശം നൽകി. അഭിമുഖത്തിന്റെ തീയതി പിന്നീടറിയിക്കും.

ഗള്‍ഫ് നാടുകളില്‍ പുതിയ നികുതി സമ്പ്രദായം, മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വന്‍ ജോലി സാധ്യത.

യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെ നികുതിയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലെ നികുതി സേവന വിപണി (Tax Advisory Market) മറ്റ് ലോകരാഷ്ട്രങ്ങളേക്കാള്‍ നാല് മടങ്ങ് വളരുമെന്നാണ് വിലയിരുത്തല്‍. യു.എ.ഇയില്‍ കോര്‍പറേറ്റ് നികുതിയും ഒമാനില്‍ ആദായ നികുതിയും ഏര്‍പ്പെടുത്തിയ മാതൃകയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളും പുതിയ നികുതി ഘടന കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഈ മേഖലയില്‍ പണിയെടുക്കാന്‍ മതിയായ ആളെക്കിട്ടുന്നില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായ സോഴ്‌സ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടാക്‌സ് കണ്‍സള്‍ട്ടന്‍സി പോലുള്ള ജോലികളില്‍ മതിയായ പരിജ്ഞാനം ഉള്ളവരെ കിട്ടാനില്ലെന്ന് മിക്ക കമ്പനികളും പരാതി പറയുന്നതായും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നികുതി ഏര്‍പ്പെടുത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍

2018ല്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും (വാറ്റ്) കഴിഞ്ഞ വര്‍ഷം 9 ശതമാനം കോര്‍പറേറ്റ് നികുതിയും യു.എ.ഇയില്‍ നടപ്പിലാക്കിയിരുന്നു. പുകയില ഉത്പന്നങ്ങള്‍, ചില പാനീയങ്ങള്‍ എന്നിവക്ക് കനത്ത എക്‌സൈസ് നികുതിയും യു.എ.ഇ ചുമത്തി. അടുത്ത് തന്നെ വ്യക്തികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുമെന്ന് ഒമാനും അറിയിച്ചിട്ടുണ്ട്.ആദായ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ഏകദേശം ആറ് ലക്ഷം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്നാണ് കണക്ക്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയവരും വിവിധ തരത്തിലുള്ള നികുതി ഈടാക്കുന്നുണ്ട്. 15 ശതമാനമാണ് സൗദി അറേബ്യ ഈടാക്കുന്ന മൂല്യവര്‍ധിത നികുതി. കൂടുതല്‍ നികുതി രീതികളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ കടക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്)യും കണക്കുകൂട്ടല്‍.

മലയാളികള്‍ക്ക് വന്‍ തൊഴിലവസരം

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരായ ടാക്‌സ് പ്രൊഫഷണലുകള്‍ക്ക് എല്ലാകാലത്തും വലിയ ഡിമാന്‍ഡുണ്ട്, പ്രത്യേകിച്ചും മലയാളികള്‍ക്ക്. ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നികുതിയിലേക്ക് കടക്കുന്നതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. മേഖലയിലെ 41 ശതമാനം കമ്പനികളും ടാക്‌സ് പ്രൊഫഷണലുകളുടെ ക്ഷാമം നേരിടുന്നതായി പ്രതികരിച്ചിട്ടുണ്ട്. പുതിയ ആളുകളെ നിയമിച്ചും നിലവിലുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കിയുമാണ് കമ്പനികള്‍ ഇതിനെ നേരിടുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി കിട്ടിയാലോ?

“കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ ലാബ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ട് ഒഴിവുകളാണുള്ളത്. നവംബർ 12-ആണ് അവസാന  തീയതി.

35 വയസാണ് പ്രായപരിധി. നേരിട്ട് ഇൻ്റർവ്യൂ വഴിയാണ് നിയമനം, പരീക്ഷ ഉണ്ടാകില്ല. പത്താം ക്ലാസോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി, ഫ്രണ്ട് ഓഫീസ് തുടങ്ങിയവയിൽ ഒന്നര വർഷത്തെ കോഴ്സ് പൂർത്തിയാക്കിയവർക്ക് മുൻഗണന.

590 രൂപയാണ് അപേക്ഷ ഫീസ്. ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ വച്ചാകും ഇന്റർവ്യൂ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://icsil.in/ സന്ദർശിക്കുക.

യൂണിയന്‍ ബാങ്കില്‍ എല്‍.ബി.ഒ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; ലാസ്റ്റ് ഡേറ്റ് നവംബര്‍ 13.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ (എല്‍.ബി.ഒ) റിക്രൂട്ട്‌മെന്റ് നടത്തുന്നു. 1500 ഒഴിവുകളാണുള്ളത്. ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 13ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക& ഒഴിവ്

യൂണിയന്‍ ബാങ്കിലേക്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 1500 ഒഴിവുകള്‍. 

ആന്ധ്രപ്രദേശ് 200, അസം 50, ഗുജറാത്ത് 200, കര്‍ണാടക 300, കേരളം 100, മഹാരാഷ്ട്ര 50, ഒഡീഷ 100, തമിഴ്‌നാട് 200, തെലങ്കാന 200, പശ്ചിമബംഗാള്‍ 100എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി

20 മുതല്‍ 30 വയസ് വരെ. പ്രായം ഒക്ടോബര്‍ 1, 2024 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

 

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപ. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 175 രൂപ. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന യൂണിയന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 13 ആണ്. 

വെബ്‌സൈറ്റ്: www.unionbankofindia.co.in

ഇനി ഈസിയായി ജർമ്മനിയിലേയ്ക്ക് പറക്കാം; ഇന്ത്യക്കാർക്കുള്ള വിസ ക്വാട്ട വർധിപ്പിച്ചു

വിദേശത്ത് രാജ്യങ്ങളിൽ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് ഇനി ജർമ്മനിയിലേയ്ക്ക് പറക്കൽ എളുപ്പമാകും. ഇന്തോ-ജർമ്മൻ ബന്ധത്തിൽ പുതിയൊരു വഴിത്തിരിവാകുന്ന നീക്കത്തിനാണ് ജർമ്മനി തുടക്കമിട്ടിരിക്കുന്നത്. വിദഗ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി വിസ വിഹിതത്തിൽ ഗണ്യമായ വർദ്ധനവാണ് ജർമ്മനി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്ന വാർഷിക പരിധിയായ 20,000 ൽ നിന്ന് 90,000 ആയാണ് വിസ വിഹിതെ വർദ്ധിപ്പിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനെക്കാൾ 4 ഇരട്ടി വർദ്ധനവാണ് ഇത്. ഈ നാലിരട്ടി വർദ്ധനവ് സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജർമ്മനിയുടെ തൊഴിൽ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

 

ജർമ്മനിയിൽ അവസരങ്ങൾ തേടുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇതൊരു മികച്ച അവസരമായി മാറുമെന്നാണ് കണക്കാക്കുന്നത്.‍ ‍ജർമ്മനിയിലെ സാമ്പത്തിക വളർച്ചയെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാൻ കഴിയുന്ന വിദഗ്ദ്ധരായ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. വിദ്യാഭ്യാസം, ഗവേഷണം, പ്രൊഫഷണൽ പരിശീലനം എന്നിവയിൽ ഇരു രാജ്യങ്ങൾക്കിടയിൽ ഇത് കൂടുതൽ സഹകരണം വളർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ടെക്‌നോളജി മുതൽ ആരോഗ്യ സംരക്ഷണം വരെയുള്ള മേഖലകളിൽ ജർമ്മനി നേരിടുന്ന തൊഴിലാളി ക്ഷാമമാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചിരിക്കുന്നത്. ജർമ്മൻ ബിസിനസ്സിൻ്റെ 18-ാമത് ഏഷ്യാ പസഫിക് കോൺഫറൻസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മാറ്റത്തെ പറ്റി വെളിപ്പെടുത്തിയത്. ഈ നീക്കം ഇന്ത്യയുടെ ടാലൻ്റ് പൂളിൽ ജർമ്മനിയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഐ ടി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് പ്രതീക്ഷ. അതിനാൽ ഇന്ത്യകാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവും ആക്കിയേക്കും. സ‌‌‌‍‌ർവോപരി വിസ ക്വാട്ടയിലെ ഈ വർദ്ധനവ് ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

 

ഗർഭിണികൾക്കും പ്രസവാവധി കഴിഞ്ഞവർക്കും വർക്ക് ഫ്രം ഹോം,സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻശുപാർശ.

സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ ശുപാർശ. ഇതിനായി പി.എസ്.സി. നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ മേഖലകളിലെ വനിതാ തൊഴിൽപങ്കാളിത്തം പഠിച്ച കമ്മിഷൻ, തുടർനടപടികൾക്കായി തൊഴിൽവകുപ്പിന് നിർദേശങ്ങളും സമർപ്പിച്ചു.

വിവാഹം, കുടുംബപരിരക്ഷ തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളുടെ തുടർപഠനവും തൊഴിൽസാധ്യതയും അനിശ്ചിതത്തിലാകുന്ന സാഹചര്യം വിലയിരുത്തിയാണ് സർക്കാർമേഖലയിൽ കൂടുതൽ അവസരം ഉറപ്പാക്കാൻ ഉദ്യോഗസ്ഥഭരണ പരിഷ്കാരവകുപ്പ് ഇടപെടണമെന്ന ആവശ്യം.

ഗർഭിണികൾക്കും പ്രസവാവധി കഴിഞ്ഞവർക്കും ഒരുവർഷമെങ്കിലും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ശുപാർശ നൽകി. സ്വകാര്യമേഖലയിൽ തൊഴിൽസുരക്ഷിതത്വം ഉറപ്പാക്കാൻ നിയമം, പൊതുമേഖലയിലെ വേതനത്തിന്റെ 80 ശതമാനമെങ്കിലും സ്വകാര്യമേഖലയിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, തൊഴിലാളിക്ഷേമത്തിന് സ്വകാര്യ ചെറുകിടസ്ഥാപനങ്ങൾ ലാഭത്തിന്റെ 30 ശതമാനം വീതിക്കൽ എന്നിവയും ശുപാർശ ചെയ്തു.

പെൺകുട്ടികളുടെ പ്രവേശനത്തിന് തിരക്കുള്ള പി.ജി. കോഴ്സുകൾ തൊഴിലധിഷ്ഠിതമാക്കൽ, പാർടൈം ജോലികൾക്കും ഇന്റേൺഷിപ്പുകൾക്കും അധിക ക്രെഡിറ്റ് തുടങ്ങിയ നിർദേശങ്ങളും കമ്മിഷൻ നൽകിയിട്ടുണ്ട്.

മറ്റു പ്രധാന നിർദേശങ്ങൾ

സ്ത്രീകളെ തൊഴിൽശക്തിയുടെ ഭാഗമാക്കാൻ നികുതിയിളവ്. കുറഞ്ഞനിരക്കിൽ യാത്രാസൗകര്യം

* പത്ത്, പ്ലസ്ടു, യു.ജി., പി.ജി.ക്കാർക്ക് തൊഴിൽനൈപുണി, ഭാഷാപ്രാവീണ്യം, കംപ്യൂട്ടർ സാക്ഷരത എന്നിവയ്ക്ക് പാഠ്യപദ്ധതി പരിഷ്കാരം.

* ശമ്പളവർധനയ്ക്കും അവധിനിയമങ്ങൾക്കും ഏകീകൃത മാനദണ്ഡം.

Verified by MonsterInsights