ആയുഷ് മിഷനു കീഴിൽ പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം. എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലായി തെറപ്പിസ്റ്റ്, ലാബ് ടെക്നിഷ്യൻ, മൾട്ടി പർപസ് വർക്കർ തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവ്. അഭിമുഖം നാളെ മുതൽ, അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക.
എറണാകുളം: 7 ഒഴിവ്
എറണാകുളം നാഷനൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിൽസാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കും കരാർ നിയമനത്തിന് അവസരം. തെറപ്പിസ്റ്റ്, ലാബ് ടെക്നിഷ്യൻ തസ്തികകളിലായി 7 ഒഴിവ്. ഇന്റർവ്യൂ ഒക്ടോബർ 24 ന്.
പത്തനംതിട്ട
പത്തനംതിട്ട നാഷനൽ ആയുഷ് മിഷനിൽ തെറപ്പിസ്റ്റ്, മൾട്ടി പർപസ് വർക്കർ (ഫിസിയോതെറപ്പി യൂണിറ്റ്) തസ്തികകളിൽ അവസരം. കരാർ നിയമനം. ഒക്ടോബർ 28 വരെ അപേക്ഷിക്കാം.
ഇടുക്കി
ഇടുക്കി നാഷനൽ ആയുഷ് മിഷനിൽ മൾട്ടി പർപസ് വർക്കറുടെ കരാർ നിയമനം. യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്ഇ (ബയോ സയൻസ്), ഡിസിഎ. പ്രായപരിധി: 40. ഇന്റർവ്യൂ ഒക്ടോബർ 28 ന്.
വയനാട്
വയനാട് നാഷനൽ ആയുഷ് മിഷനിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ കരാർ നിയമനം. ഒരൊഴിവ്. 40 വയസ്സു കവിയാത്ത ബിഎസ്‌സി എംഎൽടി/ ഡിഎംഎൽടി യോഗ്യതക്കാർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ ഒക്ടോബർ 23 ന് മാനന്തവാടി അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ.www.nam.kerala.gov.in”