സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങി സ്ത്രീകൾക്കെതിരായ പ്രശ്‌നങ്ങൾ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് എന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കമിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ഡൗൺ കാലത്ത് അതിക്രമങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം തിങ്കളാഴ്ച നിലവിൽവരും. പത്ത് ഘടകങ്ങളാണ് പദ്ധതിയിൽ ഉണ്ടാകുക.
ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുത്തിയിട്ടുണ്ട്.  

hill monk ad

വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ  ഹൗസ് ഓഫീസർമാർക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തനസജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവിൽവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടോക്കിയോ ഒളിമ്പിക്സിന് 119 ഇന്ത്യൻ അത്‌ലറ്റുകൾ യോഗ്യത നേടി

ജൂലൈ 23 ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് 119 ഇന്ത്യൻ അത്‌ലറ്റുകളാണ് യോഗ്യത നേടിയത്. ഇതിൽ രണ്ട് റിലേയും രണ്ട് ഹോക്കി ടീമുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ടോക്കിയോ ഓളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒളിമ്പിക് മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈ 23 ന് ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചത്.  ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിലുള്‍പ്പെട്ട 119 അത്ലറ്റുകളില്‍ 67 പുരുഷന്മാരും 52 പേർ വനിതകളുമാണ്. 2016 ല്‍ റിയോ ഒളിമ്പിക്സില്‍ 117 ഇന്ത്യന്‍ അത്ലറ്റുകളാണ് മാറ്റുരച്ചത്. ഇതില്‍ രണ്ട് മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യ, ഉദ്യോഗസ്ഥരടക്കം 228 അംഗ സംഘത്തെ അയക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് നരീന്ദർ ബാത്ര പറഞ്ഞു.

 

അതിനിടെ ടോക്കിയോ ഒളിമ്പിക്സ് വില്ലേജിലെ ചിലര്‍ക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ടോക്കിയോ നഗരത്തില്‍ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒളിമ്പിക്സിന് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ ഒരു ഒളിമ്പിക്സ് മത്സരം നടക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വനിതാ ഫുട്ബാൾ അക്കാഡമിയിലേക്ക് സെലക്ഷൻ

മുഖ്യമന്ത്രിയുടെ 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി കേരള സ്റ്റേറ്റ്  സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ  എറണാകുളത്ത് ആരംഭിക്കുന്ന വനിതാ ഫുട്ബോൾ അക്കാഡമിയിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 14 വയസ്സിൽ (അണ്ടർ 14) താഴെയുള്ള 25 പെൺകുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. 27ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും 28ന് പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിലും 29 ന് തിരുവനന്തപുരം സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ ട്രയൽസ് നടക്കുക. സെലക്ഷനിൽ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങൾക്ക് 14 വയസ്സ് പൂർത്തിയായിരിക്കരുത്. 

sap feb 13 2021

സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ 72 മണിക്കുർ മുൻപ് പരിശോധന നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഫുട്ബോൾ കായിക ഇനത്തിൽ മികവ് തെളിയിച്ച അസ്സൽ സർട്ടിഫിക്കറ്റുകൾ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നു എന്നതിന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്‌സ് കിറ്റ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: 0471-2331546.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്.

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി എട്ടു മണിവരെ ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: ജൂലൈ 31

ജൂലൈ 31നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സ്‌കൂളുകളോട് സിബിഎസ്ഇ നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനകം 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്‌ഡേറ്റ് ചെയ്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മോഡറേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം സ്‌കൂളുകളുടെ ഫലം ജൂലൈ 31ന് ശേഷം പ്രത്യേകമായി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു

pa4

ജൂലൈ 22നകം പന്ത്രണ്ടാം ക്ലാസ് ഫലം നല്‍കണമെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം.  11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇന്ന് രാത്രി മുതല്‍ പ്രത്യേക പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജൂലൈ 22നകം മോഡറേഷന്‍ അടക്കമുള്ള നടപടികള്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ സിബിഎസ്ഇ നിര്‍ദേശിച്ചു.സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ പോര്‍ട്ടലിന്റെ ലിങ്ക് ലഭ്യമാണ്.

achayan ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുൻഗണനാ പദ്ധതികളുടെ അവലോകനം മുഖ്യമന്ത്രി നടത്തി

സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൊച്ചിമെട്രോയുടെ കാക്കനാട് എക്‌സ്റ്റെൻഷനുള്ള ഭൂമി ഏറ്റെടുക്കൽ ഓഗസ്റ്റ് 31നകം പൂർത്തിയാക്കും. മെട്രോ പദ്ധതിയുടെ റെയിൽവെയുമായി  ബന്ധപ്പെട്ട കാര്യങ്ങൾ ചെന്നൈയിലെ റയിൽവേ ചീഫ് ജനറൽ മാനേജറുമായി ഉടൻ ചർച്ച ചെയ്യും. കൊച്ചി വാട്ടർമെട്രോയുടെ ട്രയൽ റൺ ജൂലൈ 23ന് നടത്തും. ഓഗസ്റ്റ് 15 ഓടെ ഇതിന്റെ ഉദ്ഘാടനം നടത്താനാകും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സ്‌കെച്ചും ലൊക്കേഷൻ മാപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. തത്വത്തിലുള്ള അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിൻ അർബൻ ഡെവലപ്പ്‌മെൻറ് ആൻറ് വാട്ടർ ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരം ഔട്ടർ റിങ്‌റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് ഓക്ടോബറോടെ കിറ്റ്‌കോ തയ്യാറാക്കും. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് ടെക്‌നോ പാർക്ക് കൂടി ചേർത്ത് വിശദ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി ഉടൻ ആരംഭിക്കും. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉൾപ്പെടെ നടത്തി ദേശീയ ജലപാതയുടെ പ്രവർത്തനം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ.  വി.പി . ജോയ്, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് നോ പറയണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തുടർച്ചയായ സ്ത്രീധന മരണങ്ങൾ കേരളത്തെ പിടിച്ചുകുലുക്കുകയും ആപത്തിനെക്കുറിച്ച് ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്ത ദിവസങ്ങൾക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാമൂഹിക തിന്മക്കെതിരെ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള ഉപവാസം അനുഷ്ഠിച്ചു.

vimal 4

പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.  സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്നങ്ങള്‍. സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീസുരക്ഷക്കായി നടത്തുന്ന ഉപവാസ സമരം വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

hill monk ad

തെക്കൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഏതൊരു ഗവർണറും ഇത്തരമൊരു സാമൂഹിക ലക്ഷ്യത്തിനായി ഉപവസിക്കുന്നത്. ഒരു പുതിയ അധ്യായം എഴുതിക്കൊണ്ട് ഖാൻ തന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ രാവിലെ എട്ടുമണിയോടെ ഉപവാസം ആരംഭിച്ചു, പതിറ്റാണ്ടുകൾ പഴക്കമുള്ള ദുഷ്പ്രവൃത്തിയെ വലിയ രീതിയിൽ അരുത് എന്ന് പറയാൻ ജനങ്ങളെ ഉപദേശിച്ചു.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സമരം പിന്‍വലിച്ച് വ്യാപാരികള്‍, വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

കോഴിക്കോട് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നാളെ കടതുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാല്‍ പ്രസിഡണ്ട് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് കടകള്‍ തുറന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്ന് നേതാക്കള്‍ വിശദീകരിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. 

വ്യാപാരികളുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായതെന്നാണ് സൂചന. യുഡിഎഫും ബിജെപിയും നാളത്തെ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനിടെയാണ് സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

Authorised Coaching & Training Institute Welfare Association (ACTIWA)

വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കുകൾ  – 

എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ. 

vimal 4

ഇതുവരെ രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായം കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടി. 

friends travels

കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. വ്യാപാരികളുടെ വികാരവും ഉദ്ദേശവും മനസിലാക്കുന്നുവെന്നും അതോടൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി എന്നാൽ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആ നിലയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights