ഓഫീസ് പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണം: മുഖ്യമന്ത്രി

ഓഫീസ് പ്രവർത്തനത്തിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെബിനാറിലൂടെ ജീവനക്കാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. അവർ ആ കർത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധനയുണ്ടാവും. എല്ലാ വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടത്തണം. ഫയലുകൾ പെൻഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫീസിൽ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല.
സർക്കാർ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഫയൽനീക്കത്തിലെ നൂലാമാലകൾ അവസാനിച്ചിട്ടില്ല. മനപൂർവം നൂലാമാലകൾ സൃഷ്ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരായ ജീവനക്കാരോടു പോലും ഇതാണ് മനോഭാവം. ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഫയലുകൾ ഇപ്പോൾ തട്ടിക്കളിക്കുന്ന സ്ഥിതിയുണ്ട്. ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കുക, ഇഷ്ടക്കാർക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകുന്നതിനായി പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നത്.

pa4

ജീവനക്കാരിലെ ഒരു ചെറുവിഭാഗം ഇപ്പോഴും സിവിൽ സർവീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാവില്ല. പക്ഷേ, സർക്കാർ ഫണ്ട് ചോർന്നു പോകുന്നതിനും അത് അനർഹമായ ഇടങ്ങളിൽ ചെന്നു ചേരുന്നതിനും അവർ മൂകസാക്ഷികളാകും. ഇതു അഴിമതിയാണ്. പദ്ധതികൾക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശു പോലും നഷ്ടമാകാതെ നിർദ്ദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ഓഫീസുകളിലെ ഏജന്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ മൂന്നാമതൊരാളിന്റെ ആവശ്യമില്ല. സർക്കാർ കാര്യാലയങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചിന്ത ജീവനക്കാർക്ക് ഉണ്ടാവണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം വേണം. ഓഫീസിൽ എത്തുന്നവരോടു മാന്യമായി പെരുമാറുകയും ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കുകയും വേണം. ജീവനക്കാരാകെ സ്മാർട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ വലിയ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസിൽ നിന്നു മാറ്റി, ജനങ്ങൾക്കു വേണ്ടി കർമ്മനിരതരാണെന്ന ചിന്ത സൃഷ്ടിക്കാനാവണം. നികുതിപ്പണത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നൽ ജീവനക്കാരെക്കുറിച്ച് പൊതുവിൽ ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് സർക്കാർ സംവിധാനത്തിന്റെയാകെ യജമാനൻമാർ എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ കൈവച്ചപ്പോൾ ശമ്പളപരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ തയ്യാറായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വർഷം കൊണ്ട് നവകേരളത്തിന്റെ അടിത്തറ പാകാൻ കഴിഞ്ഞു. ഇനി ആ അടിസ്ഥാനത്തിൻമേൽ പണിയണം. നവകേരളം യാഥാർത്ഥ്യമാക്കണം. അടുത്ത അഞ്ചു വർഷത്തിൽ ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുമുള്ള ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാനാവണം. ലോകത്തെ വിരൽത്തുമ്പിൽ കണ്ടറിയുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഇവരെക്കൂടിയാണ്് ഇന്നത്തെ സിവിൽ സർവീസ് അഭിസംബോധന ചെയ്യേണ്ടത്. ഇത് തിരിച്ചറിഞ്ഞാണ് ആധുനിക വിവര സാങ്കേതികവിദ്യാ സംവിധാനങ്ങൾ എല്ലാ ഓഫീസുകളിലും ഉറപ്പാക്കുന്നത്. കെ ഫോൺ പദ്ധതി പൂർത്തീകരിക്കുന്നതോടെ മുഴുവൻ ഓഫീസുകളിലും വേഗതയാർന്ന ഇന്റർനെറ്റ് സംവിധാനം യാഥാർത്ഥ്യമാവുകയാണ്. കാലത്തിന് അനുയോജ്യമായ വിധത്തിൽ എവിടെ നിന്നും ജീവനക്കാർക്ക് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്ന സാഹചര്യം കൂടി സൃഷ്ടിക്കും.
ഭരണപരിഷ്‌ക്കാര കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും പ്ര ത്യേക സംവിധാനമുണ്ടാക്കും. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലെ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗൂഗിൾ മീറ്റ് വഴി ക്ലാസെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്! …

കോവിഡിനു ശേഷം ഗൂഗിൾ മീറ്റ് വഴിയാണല്ലോ ഇപ്പോൾ മീറ്റിങ്ങുകളും വിദ്യാർഥികൾക്കുള്ള ക്ളാസുകളും. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും മിക്കവരും ഇപ്പോൾ ഈ രീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.ഗൂഗിൾ മീറ്റിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം പങ്കുവയ്ക്കുകയാണ് രതീഷ് ആർ മേനോൻ. കുട്ടികളുടെ ജനനതീയതി സംബന്ധിച്ചുള്ള കാര്യമാണ് രതീഷ് സൂചിപ്പിക്കുന്നത്.  ഗൂഗിൾ അക്കൗണ്ടിൽ ഡേറ്റ് ഓഫ് ബർത്ത് മാറ്റി നൽകിയാൽ 14 ദിവസത്തിനകം പുതിയ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയില്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റാക്കും. ഇക്കാര്യം മെയിൽ വഴി ഗൂഗിൾ അറിയിക്കുന്നുണ്ടെങ്കിലും, മെയിൽ മിക്കവരും  ശ്രദ്ധിക്കില്ല. ഇക്കാരണത്താൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ.മാതാപിതാക്കൾ നൽകുന്ന മൊബൈലും അതിൽ ലിങ്ക് ചെയ്തിരിക്കുന്ന ജീമെയിൽ ഐഡിയും ഉപയോഗിച്ചാണല്ലോ കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കളുടെ പേരാണ് കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുമ്പോൾ   കാണിക്കുക. അതുമൂലം അധ്യാപകർ അറ്റന്റൻസ് എടുക്കാൻ ബുദ്ധിമുട്ടു നേരിടുന്നഎന്നും പറഞ്ഞു കുട്ടികളോട് പേരു മാറ്റാൻ ആവശ്യപ്പെടുകയും കുട്ടികൾ ഗൂഗിൾ അക്കൗണ്ടിൽ കയറി പേരും ജനന തീയതിയുമൊക്കെ മാറ്റുന്നുമുണ്ട്. അങ്ങനെ ഡേറ്റ് ഓഫ് ബർത്ത് മാറ്റി കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് ആക്കിയാൽ മാതാപിതാക്കളുടെ ഗൂഗിൾ അക്കൗണ്ട് 14 ദിവസത്തിനകം ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയ നൽകിയില്ലെങ്കിൽ ഗൂഗിൾ ഡിലീറ്റാക്കുകയും ചെയ്യും. അവരത് ഈ മെയിൽ അയക്കുന്നുണ്ട് എങ്കിലും മെയിൽ ഒന്നും ഇക്കാലത്ത് മിക്കവരും ശ്രദ്ധിക്കില്ല എന്നതിനാൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ.

pa5

അതിനാൽ മാതാപിതാക്കന്മാരോട് കുട്ടിക്കായി മറ്റൊരു അക്കൗണ്ട് നിർമ്മിച്ച് നൽകാൻ പറയുന്നതാകും നല്ലത്. ഈമെയിൽ അക്കൗണ്ട് ഡിലീറ്റായാൽ പിന്നെ തിരികെ കിട്ടാൻ സാധ്യത ഒട്ടുമില്ല. അതിനാൽ ശ്രദ്ധിക്കുക.വർഷങ്ങളായി പല കാര്യങ്ങൾക്കും കോണ്ടാക്റ്റ് അഡ്ഡ്രസ്സായ് നൽകിയിരിക്കുന്നത് ആ ഈമെയിൽ അഡ്രസ് ആയിരിക്കും.- രതീഷ് കുറിപ്പിൽ വിശദീകരിക്കുന്നു.

കോവിഡ് മരണം: ഒ.ബി.സി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ വായ്പ

കോവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.  മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ

koottan villa

മുഖ്യ വരുമാനദായകനായിരുന്ന 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് 19 നിമിത്തം മരിച്ചാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.  അഞ്ചു ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി 1 ലക്ഷം രൂപ) സബ്‌സിഡിയുമാണ്.  വായ്പാ തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്.  വാര്‍ഷിക പലിശ നിരക്ക്-6%.പദ്ധതി പ്രകാരം സംരംഭങ്ങള്‍

 ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവുമുള്ളവര്‍ അവരുടെ വിശദാംശങ്ങള്‍ ജൂണ്‍ 28 നകം www.ksbcdc.com  എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും  വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2577550,  0471 2577540.

കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ കേസ്

          രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ച. മധ്യപ്രദേശില്‍ ആണ് കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഗ്രീൻ ഫംഗസ് ഇൻഫെക്‌ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേയ്ക്ക് മാറ്റി.ഗ്രീന്‍ ഫംഗസ്, ‘ആസ്പഗുലിസിസ്’  അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീഅരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.

ജില്ലകൾ തിരിച്ച് ‌ ട്രിപ്പിൾ ലോക്ഡൗൺ ഇങ്ങനെ…

കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്.

വയനാട് ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടിപിആർ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ ഉണ്ടാകും.

മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് സമ്പൂർണ ലോക്ഡൗൺ. 

പാലക്കാട് ജില്ലയിൽ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും. 

തൃശ്ശൂരിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ ടിപിആർ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണുണ്ടാകും.

എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂർണ ലോക്ഡൗൺ. സി വിഭാഗത്തിൽപ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും. 

ആലപ്പുഴയിലും സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. 

കോട്ടയം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. സി വിഭാഗത്തിൽപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. 

കൊല്ലം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമമില്ല. എന്നാൽ സി വിഭാഗത്തിൽപ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. കഠിനംകുളം, പോത്തൻകോട്, പനവൂർ, മണമ്പൂർ,അതിയന്നൂർ, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂർണമായും അടച്ചിടുക.

ഓണ്‍ലൈന്‍ പഠനം: ജില്ലാ ഭരണകൂടത്തിന്റെ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ…

Verified by MonsterInsights