ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോൺ പൊലീസ് വെടിവെച്ചിട്ടു. കനാചക് അതിർത്തി മേഖലയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് സംഭവം.ഹെക്സാകോപ്ടർ ഡ്രോൺ…
Category: Main Stories
കുറഞ്ഞ പലിശനിരക്ക്, നിക്ഷേപകരുടെ പലിശ വർദ്ധിപ്പിക്കുന്നതിന് പിന്നിലെ ധാരാളം പണലഭ്യത
സെബി ചീഫ്
ത്യാഗിയുടെ അഭിപ്രായത്തിൽ, അവയുടെ സ്വഭാവമനുസരിച്ച്, വിപണികൾ മുന്നോട്ട് നോക്കുന്നതാണെന്നും ഇപ്പോഴത്തെ നിക്ഷേപങ്ങൾ ഭാവിയിലെ വളർച്ചാ സാധ്യതകൾ കണക്കിലെടുക്കുന്നുവെന്നും അംഗീകരിക്കേണ്ടതുണ്ട്.
കുറഞ്ഞ പലിശനിരക്കും മതിയായ പണലഭ്യതയും നിക്ഷേപകരുടെ താൽപര്യം വർദ്ധിപ്പിക്കുന്നതിന് പ്രധാന ഘടകങ്ങളാണെന്നും ദ്രവ്യത കർശനമാക്കുകയോ പലിശനിരക്ക് കൂട്ടുകയോ ചെയ്യുന്നത് വിപണിയെ ബാധിക്കുമെന്ന് സെബി ചെയർമാൻ അജയ് ത്യാഗി പറഞ്ഞു.
ഇന്ത്യയിലെ സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപകരുടെ താൽപര്യം ഉയരുന്നതിന് കുറഞ്ഞ പലിശ നിരക്കും മതിയായ ദ്രവ്യത ലഭ്യതയും അല്ല; അവ പ്രധാന ഘടകങ്ങളാണെന്നും ദ്രവ്യത കർശനമാക്കുകയോ പലിശനിരക്ക് കൂട്ടുകയോ ചെയ്യുന്നത് വിപണിയെ ബാധിക്കുമെന്ന് ആർക്കും നിഷേധിക്കാനാവില്ല, ”സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മേധാവി എൻഐഎസ്‌എം മൂലധന വിപണി സമ്മേളനത്തിൽ പറഞ്ഞു.
ത്യാഗിയുടെ അഭിപ്രായത്തിൽ, അവയുടെ സ്വഭാവമനുസരിച്ച്, വിപണികൾ മുന്നോട്ട് നോക്കുന്നതാണെന്നും ഇപ്പോഴത്തെ നിക്ഷേപങ്ങൾ ഭാവിയിലെ വളർച്ചാ സാധ്യതകൾ കണക്കിലെടുക്കുന്നുവെന്നും അംഗീകരിക്കേണ്ടതുണ്ട്. “ഇതിനൊപ്പം, ആവശ്യമായ റെഗുലേറ്ററി മാറ്റങ്ങൾ വരുത്തുന്നതിനും നടപടിക്രമങ്ങൾ യുക്തിസഹമാക്കുന്നതിനും വിപണിയിൽ വിശ്വാസം നിലനിർത്തുന്നതിനുമായി ബന്ധപ്പെട്ടവരുമായി നിരന്തരമായ സംഭാഷണം നടത്തുന്നതിന് റെഗുലേറ്ററുടെ ശ്രമം,” അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം തുടക്കത്തിൽ 41 ദശലക്ഷത്തിൽ നിന്ന് അവസാനത്തോടെ 55 ദശലക്ഷമായി ഉയർന്നു – ത്യാഗി പറഞ്ഞു – 34.7 ശതമാനം വർധന. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിമാസം 0.42 ദശലക്ഷത്തിൽ നിന്ന് ശരാശരി 1.2 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ ഈ സാമ്പത്തിക വർഷം 21 ൽ തുറന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഈ പ്രവണത കൂടുതൽ വർദ്ധിച്ചു – 2021 ഏപ്രിൽ മുതൽ ജൂൺ വരെ പ്രതിമാസം ശരാശരി 2.45 ദശലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
“ശക്തമായ വളർച്ചയ്‌ക്കൊപ്പം, നിരവധി പുതിയ യുഗ ടെക് കമ്പനികൾ ആഭ്യന്തരമായി ലിസ്റ്റുചെയ്യാൻ താൽപ്പര്യപ്പെടുന്ന ഞങ്ങളുടെ വിപണികൾ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഏതൊരു വിദേശ വിപണിയേയും പോലെ ആകർഷകമായ ഫണ്ട് സമാഹരണ നിർദ്ദേശം ഞങ്ങളുടെ വിപണികൾ വാഗ്ദാനം ചെയ്യുന്നു, ”ത്യാഗി പറഞ്ഞു. സമീപകാലത്തെ ഫയലിംഗുകളും പൊതു ഓഫറുകളും പുതിയ യുഗ ടെക് കമ്പനികളുടെ ബിസിനസ്സ് മോഡൽ സ്വീകരിക്കുന്നതിനുള്ള മാർക്കറ്റിന്റെ പക്വതയെ പ്രതിഫലിപ്പിക്കുന്നു, അവ ലാഭത്തിന്റെ പരമ്പരാഗത അളവുകളിലൂടെ മൂല്യനിർണ്ണയത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അത്തരം കമ്പനികളുടെ വിജയകരമായ ഐപിഒകൾ ആഭ്യന്തര വിപണിയിൽ കൂടുതൽ ഫണ്ട് ആകർഷിക്കാൻ സാധ്യതയുണ്ടെന്നും ഇത് സംരംഭകരുടെയും നിക്ഷേപകരുടെയും പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം
വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 23 രാത്രി 11.30 വരെ 2.5 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ തന്നെ പി.എസ്.സി. നിയമനം നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.സീനിയോറിറ്റി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകള്‍ എന്നിവ മൂലം റെഗുലര്‍ പ്രൊമോഷനുകള്‍ തടസ്സപ്പെട്ട് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാർക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇക്കാര്യത്തില്‍ വകുപ്പ് അദ്ധ്യക്ഷന്മാര്‍ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയും രൂപീകരിച്ചിരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ട്രാന്‍സ്‌ജെണ്ടേയ്സ് റിനൈ മെഡിസിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന് (28) നീതി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടേയ്സ് റിനൈ മെഡിസിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിജയകരമായി നടത്താമായിരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏറെ ശാരീരിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന അനന്യ കുമാരിയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് അനന്യ, കൊച്ചിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന റിനൈ മെഡിസിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഡോ. അരുണ്‍ അശോക് ചികിത്സിച്ച നിരവധി ട്രാന്‍സ്‍ജെണ്ടേഴ്സ് ഇപ്പോഴും അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും അതിനാല്‍ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രാന്‍സ്ജെണ്ടേഴ്സ് റിനൈ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. റിനൈ മെഡിസിറ്റിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി അനന്യ ദില്ലിയിലേക്ക് പോകാനായി ഫ്ലൈറ്റ് ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരുന്നു. തുടര്‍ ചികിത്സയ്ക്കായി റിനൈ മെഡിസിറ്റിയിലെ തന്‍റെ ചികിത്സാ വിവരങ്ങള്‍ അയച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് അനന്യ റിനൈ മെഡിസിറ്റിയിലേക്ക് ഏതാണ്ട് പത്തോളം കത്തുകള്‍ അയച്ചിരുന്നു.
അനന്യയുടെ മരണ കാരണം വ്യക്തമാകുന്നത് വരെ ഡോ.അരുണ്‍ അശോക് പരിശോധനകള്‍ നിര്‍ത്തി വെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതിനിടെ അനന്യയ്ക്ക് റിനൈ മെഡിസിറ്റിയിലെ ചികിത്സയ്ക്കിടെ ആശുപത്രി അധികൃതരില്‍ നിന്ന് മര്‍ദ്ദനം ഏറ്റിരുന്നതായി അച്ഛന്‍ അലക്സാണ്ടര്‍ വെളിപ്പെടുത്തി. അതോടൊപ്പം ഓപ്പറേഷന് ശേഷം അനന്യ വളരെയേറെ വേദന അനുഭവിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു
അനന്യയെ പരിശോധിച്ച ഡോക്ടര്‍ ഇതുവരെയായി 350 ഓളം ട്രാന്‍സ്ജന്‍റര്‍ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളയാളാണെന്നും ഇദ്ദേഹത്തിന് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു
കെ ടി സുബ്രഹ്‍മണ്യൻ എന്ന കെ ടി എസ് പടന്നയില്‍ യാത്രയാകുമ്പോള്‍ ആ ചിരികഥാപാത്രങ്ങള്‍ ബാക്കി. എന്റെ മകൻ മകനാണ് ഇവൻ. ഇവന്റെ മകനാണ് അവൻ. അവന്റെ മകനാണ് ഇവൻ എന്ന ഒറ്റ ഡയലോഗ് മതി കെ ടി എസ് പടന്നയില്‍ മലയാളിക്ക് ഓര്‍മയില്‍ തെളിയാൻ. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയില്‍ കോമഡി പറഞ്ഞ ഒട്ടേറെ പേരുണ്ടെങ്കിലും ആ സിനിമയുടെ പര്യായമായി തന്നെ മാറി കെ ടി പടന്നയിലിന്റെ ചിരി. ആദ്യ സിനിമയായിരുന്നു കെ ടി എസ് പടന്നയിലിന് അനിയൻ ബാവ ചേട്ടൻ ബാവ. തുടര്‍ന്നങ്ങോട്ട് ശ്രീകൃഷ്‍ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, അങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍.
നാടകത്തിലൂടെയാണ് കെ ടി എസ് പടന്നയില്‍ കലാലോകത്ത് എത്തിയത്. നാടകത്തട്ടിലും കോമഡി വേഷങ്ങളിലായിരുന്നു കെ ടി എസ് പടന്നയിലിന്. 67 വര്‍ഷം മുമ്പ് വിവാഹദല്ലാള്‍ എന്ന നാടകമായിരുന്നു തുടക്കം. തൃപ്പൂണിത്തുറ ഊട്ടുപര ഹാളിന്റെ ചര്‍ക്ക ക്ലാസിലെ വാര്‍ഷികാഘോഷത്തിന് ആയിരുന്നു അത്. തുടര്‍ന്നങ്ങോട്ട് നാടകങ്ങളുടെ കാലം. അഞ്ച് രൂപ പ്രതിഫലത്തില്‍ അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കെ ടി എസ് പടന്നയില്‍. വൈക്കം മാളവിക, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങള്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങിയ സമിതികളിലായി അമ്പതു കൊല്ലത്തോളം പ്രൊഫഷണല്‍ നാടകജീവിതം. സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതിന് ശേഷവും ചിത്രീകരണമില്ലാത്തപ്പോള്‍ കെ ടി എസ് പടന്നയുടെ താവളം സ്വന്തം കടയായിരുന്നു. തൃപ്പൂണിത്തുറയിലെ കണ്ണൻകുളങ്ങരയിലെ ചെറിയ സ്റ്റേഷണറി കടയില്‍ എല്ലാവരോടും ചിരിച്ചും സംസാരിച്ചും കഴിയുകയായിരുന്നു കെ ടി എസ് പടന്ന.
പല്ലില്ലാത്ത മോണ കാട്ടി ആര്‍ത്ത് ചിരിച്ച് ചിരിയില്‍ മറ്റുള്ളവരെയും ഒപ്പം ചേര്‍ക്കുന്ന കെ ടി എസ് പടന്നയില്‍. മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റുകള്‍ ഇന്നും ഓര്‍ത്തിരിക്കാൻ കാരണം കെ ടി എസ് പടന്നയുടെ ചിരിയും ആണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉന്നത നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പ് – മന്ത്രി ജി.ആര്‍.അനില്‍
ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ നിറച്ച സൗജന്യ ഭക്ഷ്യകിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയില്‍ നവീകരിച്ച രണ്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 32 ഔട്ട്ലെറ്റുകള്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തൊട്ടാകെ തുടങ്ങും. ന്യായവിലയ്ക്ക് ഗുണമേ•യുള്ള വസ്തുക്കള്‍ സപ്ലൈകോ മുഖേന ലഭ്യമാക്കും. ആദിവാസി ഊരുകള്‍ ഉള്‍പ്പടെ മലയോര മേഖലകളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ തുടങ്ങിയത് കൂടുതല്‍ വ്യാപകമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളിലേക്ക് റേഷന്‍ സംവിധാനം എത്തിക്കുകയാണ് ഇപ്പോള്‍.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനര്‍ഹമായി കൈവശം വച്ചിരുന്ന 1,18000 റേഷന്‍കാര്‍ഡുകളാണ് ഗുണഭോക്താക്കള്‍ സ്വമേധയ തിരിച്ച് ഏല്‍പ്പിച്ചത്. അര്‍ഹരായവര്‍ക്ക് കാര്‍ഡ് ഉറപ്പാക്കുന്നുമുണ്ട്. പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യായവില ഔട്ട്‌ലറ്റുകളില്‍ ജനപ്രതിനിധികളുടെ ശ്രദ്ധ ഉണ്ടാകണം എന്നും മന്ത്രി ഓര്‍മിപ്പിച്ചു. മൈലക്കാട് ഐഡന്‍സ് ടവര്‍ ഷോപ്പിംഗ് കോംപ്ലക്സ്, ആദിച്ചനല്ലൂര്‍ ഡിലൈറ്റ് ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളില്‍ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്
ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള ആദ്യവില്‍പന നിര്‍വഹിച്ചു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രിജി ശശിധരന്‍, ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീലാല്‍ ചിറയത്ത്, നിര്‍മ്മല വര്‍ഗീസ് പഞ്ചായത്തംഗങ്ങളായ ശ്രീകലാ സുനില്‍, രഞ്ജു ശ്രീലാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, സപ്ലൈകോ മേഖലാ മാനേജര്‍ വി. ജയപ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകൾ കൂടി; നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല.
വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലാണ് കൂടുതൽ. ടി.പി.ആർ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിർത്താൻ ജില്ലാ ഭരണസംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ ഊർജിതമായി ഇടപെടണം.
ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കണം. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈൻമെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കണം. അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തുന്നു.
ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 23 വെള്ളിയാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ നിരാഹാര സത്യാഗ്രഹം നടത്തുന്നു. കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക, ഇലക്ട്രിസിറ്റി ബിൽ എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വെയ്പ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമരത്തിൽ ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ എസ് അനിൽകുമാർ (കണ്ണൂർ), സംസ്ഥാന സെക്രട്ടറി ശ്രീ. എ. ഷഹീർ (കൊല്ലം), സംസ്ഥാന ട്രഷറർ ശ്രീ. മനോജ് കുമാർ (കോട്ടയം) എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. പ്രസ്തുത സമരത്തിൽ എല്ലാ ജില്ലാ ഭാരവാഹികളും പങ്കെടുക്കുമെന്ന് ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിക്കുന്നു.
12 കോടി രൂപ ഒന്നാം സമ്മാനം: തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും.
12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും.
300 രൂപ വിലയുള്ള തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി സെപ്റ്റംബർ 19 ന് നറുക്കെടുക്കും.
രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും വിധമാണ് സമ്മാനഘടന. കൂടാതെ, അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, ഏഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ ഒമ്പതാം സമ്മാനം 1000 രൂപ എന്നീ സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും.
കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം നിർത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ഏതാനും എണ്ണം 23 മുതൽ പുനരാരംഭിക്കും. 23ന് നിർമ്മൽ, 27ന് സ്ത്രീശക്തി, 30 ന് നിർമ്മൽ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക.
ആഗസ്റ്റ് 15 വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പുകൾ വീതം ഉണ്ടായിരിക്കും. തുടർന്ന് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും.