Category: Main Stories
സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗോള സാങ്കേതികവിദ്യാ മത്സരം
സ്ത്രീസംബന്ധിയായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള ശ്രദ്ധപിടിച്ചുപറ്റാന്‍ അവസരം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മത്സരത്തിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ഷി ലവ്സ് ടെക്കിന്‍റെ സഹകരണത്തോടെയാണ് മത്സരം വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതാ സംരംഭകര്‍ക്കും വേണ്ടിയുള്ള വേദിയാണ് ‘ഷി ലവ്സ് ടെക്ക് 2021 ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം’. ‘ഷി ലവ്സ് ടെക്ക് ഇന്ത്യ’ ദേശീയ തല മത്സരം സെപ്തംബര്‍ 8 ന് കെഎസ് യുഎം നടത്തും. ഇതിനു മുന്നോടിയായി ജൂലൈ 21 ന് വെര്‍ച്വല്‍ റോഡ്ഷോ സംഘടിപ്പിക്കും.
അഞ്ച് ദശലക്ഷം ഡോളര്‍ നിക്ഷേപമായി നേടിയിട്ടുള്ളതും വിജയപ്രദമായ ഉല്‍പന്നം വികസിപ്പിച്ചിട്ടുള്ളതുമായ (മിനിമം വയബിള്‍ പ്രോഡക്ട് – എംവിപി) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പോ അല്ലെങ്കില്‍ വനിതാ സ്ഥാപകരുള്ള സ്റ്റാര്‍ട്ടപ്പോ ആയിരിക്കണം. രണ്ട് യോഗ്യതയും ഒന്നിച്ചാവാം.
ഓസ്ട്രേലിയ, ബംഗ്ലാദേശ്, കംബോഡിയ, ചൈന, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മലേഷ്യ, മംഗോളിയ, നേപ്പാള്‍, നൈജീരിയ, നോര്‍വേ, പാക്കിസ്ഥാന്‍, പോളണ്ട്, ഫിലിപ്പൈന്‍സ്, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ് ലന്‍ഡ്, വിയറ്റ്നാം, യുഎഇ, അമേരിക്ക തുടങ്ങിയ നാല്‍പതിലധികം രാജ്യങ്ങളിലായാണ് ഈ വര്‍ഷം മത്സരം നടക്കുന്നത്.
ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള പരിപാടികളില്‍ ആശയാവതരണത്തിനും നിക്ഷേപകരുമായുളള കൂടിക്കാഴ്ചകള്‍ക്കും ശില്‍പശാലകളില്‍ പങ്കെടുക്കുന്നതിനുമുള്ള അവസരങ്ങളും മാര്‍ഗനിര്‍ദേശവും ഫണ്ടിംഗിനുള്ള പിന്തുണയും ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് http://www.startupmission.in/shelovestech/ എന്ന വെബ്സൈറ്റും വെര്‍ച്വല്‍ റോഡ്ഷോയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് https://bit.ly/SLTRoadshow എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബക്രീദ് അവധി ബുധനാഴ്ച.
സംസ്ഥാനത്ത് ജൂലൈ 21 ബുധനാഴ്ച ബക്രീദ് പൊതു അവധി ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. കലണ്ടറിലെ നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് (ബുധനാഴ്ച) മാറ്റിയത്. നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.
ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച മുതൽ മൂന്നു ദിവസം ഇളവ് ഏർപ്പെടുത്തിയിരുന്നു. ഇളവ് നൽകിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ആദ്യത്തെ കേസായി നാളെ പരിഗണിക്കാമെന്ന് കോടതി ഹർജിക്കാരനെ അറിയിച്ചിട്ടുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മൂന്നാം തരംഗം: മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും
സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിർമ്മിക്കാൻ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകൾ തമ്മിൽ ചർച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരും കെ.എം.എസ്.സി.എൽ., കെ.എസ്.ഡി.പി.എൽ. മാനേജിംഗ് ഡയറക്ടർമാരും ചേർന്ന കമ്മിറ്റിയുണ്ടാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മൂന്നാം തരംഗത്തിൽ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കൽ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്.
ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കോവിഡായതിനാൽ പൂട്ടിയതിനാൽ പല സുരക്ഷാ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തിൽ ഉണ്ടായി. മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുൻകൂട്ടി ലഭ്യമാക്കണം. ഇത് കേരളത്തിൽ നിന്നുതന്നെ ലഭ്യമാക്കിയാൽ ആഭ്യന്തര ഉത്പാദകർക്കും സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തിൽ നിർമ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കെ.എം.എസ്.സി.എൽ. വാങ്ങുന്നത്. കെ.എസ്.ഡി.പി.എൽ. വഴി കൂടുതൽ മരുന്നുകൾ ഉത്പാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
m
മരുന്ന് നിർമ്മാണത്തിൽ വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കോവിഡ് സുരക്ഷാ സാമഗ്രികൾക്കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകൾ കൂടി ഉത്പാദിപ്പിക്കാൻ കഴിയുമോ എന്ന പഠനം വ്യവസായ വകുപ്പിൽ നടക്കുകയാണ്. കെ.എസ്.ഡി.പി.എൽ. മരുന്ന് നിർമ്മാണത്തിൽ നല്ല രീതിയിൽ മുന്നേറുകയാണ്.മെഡിക്കൽ ഉപകരണങ്ങളുടേയും ഡിവൈസുകളുടേയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡിക്കൽ എക്യുപ്‌മെന്റ് ആന്റ് ഡിവൈസസ് പാർക്ക് തുടങ്ങാൻ പോകുകയാണ്. ഇതിലൂടെ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കും. ഇതൊടൊപ്പം ഗുണമേൻമയും ഉറപ്പ് വരുത്തും. ഇരു വകുപ്പുകളും എല്ലാ തലങ്ങളിലും സഹകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കെ.എം.എസ്.സി.എൽ., കെ.എസ്.ഡി.ഡി.പി.എൽ., കിൻഫ്ര, കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്
സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങി സ്ത്രീകൾക്കെതിരായ പ്രശ്‌നങ്ങൾ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് എന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കമിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ഡൗൺ കാലത്ത് അതിക്രമങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.
പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം തിങ്കളാഴ്ച നിലവിൽവരും. പത്ത് ഘടകങ്ങളാണ് പദ്ധതിയിൽ ഉണ്ടാകുക.
ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുത്തിയിട്ടുണ്ട്.
വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.
പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തനസജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവിൽവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടോക്കിയോ ഒളിമ്പിക്സിന് 119 ഇന്ത്യൻ അത്‌ലറ്റുകൾ യോഗ്യത നേടി
ജൂലൈ 23 ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് 119 ഇന്ത്യൻ അത്‌ലറ്റുകളാണ് യോഗ്യത നേടിയത്. ഇതിൽ രണ്ട് റിലേയും രണ്ട് ഹോക്കി ടീമുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ടോക്കിയോ ഓളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒളിമ്പിക് മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈ 23 ന് ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിലുള്‍പ്പെട്ട 119 അത്ലറ്റുകളില്‍ 67 പുരുഷന്മാരും 52 പേർ വനിതകളുമാണ്. 2016 ല്‍ റിയോ ഒളിമ്പിക്സില്‍ 117 ഇന്ത്യന്‍ അത്ലറ്റുകളാണ് മാറ്റുരച്ചത്. ഇതില്‍ രണ്ട് മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യ, ഉദ്യോഗസ്ഥരടക്കം 228 അംഗ സംഘത്തെ അയക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് നരീന്ദർ ബാത്ര പറഞ്ഞു.
അതിനിടെ ടോക്കിയോ ഒളിമ്പിക്സ് വില്ലേജിലെ ചിലര്‍ക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ടോക്കിയോ നഗരത്തില്‍ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒളിമ്പിക്സിന് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ ഒരു ഒളിമ്പിക്സ് മത്സരം നടക്കുക.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വനിതാ ഫുട്ബാൾ അക്കാഡമിയിലേക്ക് സെലക്ഷൻ
മുഖ്യമന്ത്രിയുടെ 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളത്ത് ആരംഭിക്കുന്ന വനിതാ ഫുട്ബോൾ അക്കാഡമിയിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 14 വയസ്സിൽ (അണ്ടർ 14) താഴെയുള്ള 25 പെൺകുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. 27ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും 28ന് പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിലും 29 ന് തിരുവനന്തപുരം സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ ട്രയൽസ് നടക്കുക. സെലക്ഷനിൽ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങൾക്ക് 14 വയസ്സ് പൂർത്തിയായിരിക്കരുത്.
സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ 72 മണിക്കുർ മുൻപ് പരിശോധന നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഫുട്ബോൾ കായിക ഇനത്തിൽ മികവ് തെളിയിച്ച അസ്സൽ സർട്ടിഫിക്കറ്റുകൾ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നു എന്നതിന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്‌സ് കിറ്റ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: 0471-2331546.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്.
ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി എട്ടു മണിവരെ ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവും
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: ജൂലൈ 31
ജൂലൈ 31നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സ്‌കൂളുകളോട് സിബിഎസ്ഇ നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനകം 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്‌ഡേറ്റ് ചെയ്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മോഡറേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം സ്‌കൂളുകളുടെ ഫലം ജൂലൈ 31ന് ശേഷം പ്രത്യേകമായി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു
ജൂലൈ 22നകം പന്ത്രണ്ടാം ക്ലാസ് ഫലം നല്‍കണമെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം. 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇന്ന് രാത്രി മുതല്‍ പ്രത്യേക പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ജൂലൈ 22നകം മോഡറേഷന്‍ അടക്കമുള്ള നടപടികള്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ സിബിഎസ്ഇ നിര്‍ദേശിച്ചു.സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ പോര്‍ട്ടലിന്റെ ലിങ്ക് ലഭ്യമാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുൻഗണനാ പദ്ധതികളുടെ അവലോകനം മുഖ്യമന്ത്രി നടത്തി
സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൊച്ചിമെട്രോയുടെ കാക്കനാട് എക്‌സ്റ്റെൻഷനുള്ള ഭൂമി ഏറ്റെടുക്കൽ ഓഗസ്റ്റ് 31നകം പൂർത്തിയാക്കും. മെട്രോ പദ്ധതിയുടെ റെയിൽവെയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെന്നൈയിലെ റയിൽവേ ചീഫ് ജനറൽ മാനേജറുമായി ഉടൻ ചർച്ച ചെയ്യും. കൊച്ചി വാട്ടർമെട്രോയുടെ ട്രയൽ റൺ ജൂലൈ 23ന് നടത്തും. ഓഗസ്റ്റ് 15 ഓടെ ഇതിന്റെ ഉദ്ഘാടനം നടത്താനാകും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സ്‌കെച്ചും ലൊക്കേഷൻ മാപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. തത്വത്തിലുള്ള അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിൻ അർബൻ ഡെവലപ്പ്‌മെൻറ് ആൻറ് വാട്ടർ ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
തിരുവനന്തപുരം ഔട്ടർ റിങ്‌റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് ഓക്ടോബറോടെ കിറ്റ്‌കോ തയ്യാറാക്കും. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് ടെക്‌നോ പാർക്ക് കൂടി ചേർത്ത് വിശദ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി ഉടൻ ആരംഭിക്കും. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉൾപ്പെടെ നടത്തി ദേശീയ ജലപാതയുടെ പ്രവർത്തനം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി . ജോയ്, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.