പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് നോ പറയണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തുടർച്ചയായ സ്ത്രീധന മരണങ്ങൾ കേരളത്തെ പിടിച്ചുകുലുക്കുകയും ആപത്തിനെക്കുറിച്ച് ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്ത ദിവസങ്ങൾക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാമൂഹിക തിന്മക്കെതിരെ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള ഉപവാസം അനുഷ്ഠിച്ചു.

vimal 4

പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.  സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്നങ്ങള്‍. സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീസുരക്ഷക്കായി നടത്തുന്ന ഉപവാസ സമരം വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

hill monk ad

തെക്കൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഏതൊരു ഗവർണറും ഇത്തരമൊരു സാമൂഹിക ലക്ഷ്യത്തിനായി ഉപവസിക്കുന്നത്. ഒരു പുതിയ അധ്യായം എഴുതിക്കൊണ്ട് ഖാൻ തന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ രാവിലെ എട്ടുമണിയോടെ ഉപവാസം ആരംഭിച്ചു, പതിറ്റാണ്ടുകൾ പഴക്കമുള്ള ദുഷ്പ്രവൃത്തിയെ വലിയ രീതിയിൽ അരുത് എന്ന് പറയാൻ ജനങ്ങളെ ഉപദേശിച്ചു.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സമരം പിന്‍വലിച്ച് വ്യാപാരികള്‍, വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

കോഴിക്കോട് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നാളെ കടതുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാല്‍ പ്രസിഡണ്ട് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് കടകള്‍ തുറന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്ന് നേതാക്കള്‍ വിശദീകരിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. 

വ്യാപാരികളുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായതെന്നാണ് സൂചന. യുഡിഎഫും ബിജെപിയും നാളത്തെ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനിടെയാണ് സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

Authorised Coaching & Training Institute Welfare Association (ACTIWA)

വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കുകൾ  – 

എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ. 

vimal 4

ഇതുവരെ രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായം കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടി. 

friends travels

കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. വ്യാപാരികളുടെ വികാരവും ഉദ്ദേശവും മനസിലാക്കുന്നുവെന്നും അതോടൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി എന്നാൽ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആ നിലയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മ​ധ്യ​കേ​ര​ളത്തിൽ​ ല​ഘു മേ​ഘ​വി​സ്ഫോ​ട​നം

എ​റ​ണാ​കു​ളം ജി​ല്ല‍‍യി​ലു​ൾ​പ്പെ​ടെ മ​ധ്യ​കേ​ര​ള​ത്തെ വി​റ​പ്പി​ച്ച ക​ന​ത്ത മ​ഴ‍യ്ക്കും ചു​ഴ​ലി​ക്കാ​റ്റി​നും ഇ​ട​യാ​ക്കി​യ​തു ല​ഘു​മേ​ഘ വി​സ്ഫോ​ട​ന പ്ര​തി​ഭാ​സ​മെ​ന്ന്  ശാ​സ്ത്ര​ജ്ഞ​ർ.എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ല​ഘു മേ​ഘ​വി​സ്ഫോ​ട​നം ന​ട​ന്ന​താ​യി ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നു ല​ഭ്യ​മാ​യ ഡേ​റ്റ​ക​ൾ പ്ര​കാ​രം അ​നു​മാ​നി​ക്കാ​മെ​ന്ന് കൊ​ച്ചി​ൻ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ റ​ഡാ​ർ വി​ഭാ​ഗം ഡ​യ​റ​ക്റ്റ​ർ ഡോ. ​എ​സ്. അ​ഭി​ലാ​ഷ്  പറ​ഞ്ഞു. മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ പെ​യ്യു​ന്ന മ​ഴ മ​ണി​ക്കൂ​റി​ൽ 10 സെ​ന്‍റീ​മീ​റ്റ​ർ (100 മി​ല്ലീ മീ​റ്റ​ർ) വ​രെ​യാ​ണ്. ല​ഘു മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ൽ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ (50 മി​ല്ലീ മീ​റ്റ​ർ) മ​ഴ ല​ഭി​ക്കും. “”കു​സാ​റ്റി​ലെ മ​ഴ​മാ​പി​നി​യി​ൽ‌ ഇ​ന്ന​ലെ ര​ണ്ട് മ​ണി​ക്കൂ​റി​ൽ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ സാ​റ്റ​ലി​റ്റ് ഡേ​റ്റ പ്ര​കാ​ര​വും ഇ​തേ​യ​ള​വാ​ണ് മ​ഴ”-​ഡോ. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. 

“”ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം ആ​ല​ങ്ങോ​ട് പ്ര​ദേ​ശ​ത്തു മി​ന്ന​ൽ ചു​ഴ​ലി​യും കാ​റ്റു​മു​ണ്ടാ​യ സ​മ​യ​ത്തു ക​ട്ടി​കൂ​ടി​യ ക്യൂ​മു​ലോ​നിം​ബ​സ് മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സാ​റ്റ​ലി​റ്റ് റ​ഡാ​ർ ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​റി​ൽ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​റി​ന് മു​ക​ളി​ൽ മ​ഴ രേ​ഖ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നെ ഒ​രു ല​ഘു മേ​ഘ​വി​സ്ഫോ​ട​ന​മാ​യി ക​ണ​ക്കാം.”-​ഡോ. അ​ഭി​ലാ​ഷ് വ്യ​ക്ത​മാ​ക്കി. 2019ൽ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​ൾ​പ്പെ​ടെ വ​ൻ ദു​ര​ന്തം വി​ത​ച്ച പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​തു മേ​ഘ​വി​സ്ഫോ​ട​ന​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഡേ​റ്റ​ക​ൾ ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഓണകിറ്റിൽ 50 ഗ്രാം ഏലക്കാ നൽകും.

ഈ ഓണത്തിന് സർക്കാർ നൽകുന്ന കിറ്റിൽ 50grm ഏലക്കാ
കു‌ടി നൽകുവാൻ തീരുമാനമായി .

ഈ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച ബഹു: മന്ത്രി ശ്രീ റോഷി അഗസ്റ്റിന്, കാർഡമാം ഗ്രോവെർസ് അസോസിയേഷൻ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. 

കേരളത്തിലെ 90 ലക്ഷം കുടുംബങ്ങളിൽ ഇടുക്കിയിലെ ഏലക്കാ
ഓണപായസത്തിൽ രുചിക്കൂട്ടായി മാറും.

ഏകദേശം 5 ലക്ഷം kg ഏലക്ക ഈ ആവശ്യത്തുനുവേണ്ടി സിവിൽ സപ്ലൈസ് കോർപറേഷൻ സംഭരിക്കും.

ഇതു ഏലക്ക വിപണിയിൽ ഉണർവുണ്ടാക്കും.

ബഹു: മന്ത്രിക്കു ഇടുക്കിയിലെ ഏലം കർഷകരുടെ അകമൊഴിഞ്ഞ നന്ദി. 

കൊച്ചി മെട്രോ വികസനം: മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു

ദില്ലി: സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളുമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര നഗര വികസന മന്ത്രിക്ക് മുന്നിൽ കൊച്ചി മെട്രോയുടെ അടുത്ത ഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി വെച്ചത്. ഈ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

ഇന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി വൈകീട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിക്കും. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വികസന കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ കൂടുതൽ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തിയിരിക്കുന്നത്.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തോല്‍വിയറിയാതെ ഇറ്റലിയുടെ 34 മത്സരങ്ങള്‍;

ഒറ്റക്കളിയിലും തോൽക്കാതെയാണ് റോബർട്ടോ മാൻചീനിയുടെ ഇറ്റലി ഇക്കുറി യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായത്. അന്താരാഷ്‌ട്ര ഫുട്ബോളില്‍ തുട‍ർച്ചയായി മുപ്പത്തിനാല് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇറ്റാലിയന്‍ കുതിപ്പ്. പോർച്ചുഗലിനെതിരെ 2018ലെ യുവേഫ നേഷൻസ് ലീഗിൽ ആയിരുന്നു ഇറ്റലിയുടെ അവസാന തോൽവി. 

സെപ്റ്റംബർ രണ്ടിന് ബൾഗേറിയക്കെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. ഈ കളിയിലും പരാജയപ്പെടാതിരുന്നാല്‍ ഇറ്റലി തോല്‍വിയറിയാതെയുള്ള മത്സരങ്ങളുടെ കണക്കില്‍ ബ്രസീലിന്റെയും സ്‌പെയ്‌ന്റെയും റെക്കോർഡിന് ഒപ്പമെത്തും. സ്‌പെയ്‌നും ബ്രസീലും തുട‍ർച്ചയായി 35 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് റെക്കോർഡ് സ്വന്തമാക്കിയത്. 

friends catering

ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് യൂറോ കപ്പില്‍ ഇറ്റലി രണ്ടാം കിരീടമുയര്‍ത്തിയത്. ആദ്യ കിരീടത്തിനായി ബൂട്ടുകെട്ടിയ ഇംഗ്ലണ്ടിന് സ്വപ്‌നതുടക്കം സ്വന്തം തട്ടകത്തില്‍ ലഭിച്ചു. കളി രണ്ട് മിനിറ്റ് തികയും മുൻപേ ലൂക് ഷോ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നെ കണ്ടത് ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ഇരമ്പിയെത്തുന്ന ഇറ്റലിയെ. അറുപത്തിയേഴാം മിനിറ്റില്‍ ലിയനാർഡോ ബൊനൂച്ചി ഇറ്റലിയെ ഒപ്പമെത്തിച്ചു. 

നിശ്ചിതസമയത്തും എക്‌സ്‌ട്രാ ടൈമിലും ഒരിക്കൽക്കൂടി കീഴടങ്ങാൻ ജോർദാൻ പിക്ഫോർഡ് വിസമ്മതിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. എന്നാല്‍ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഇറ്റലിയുടേതായി. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ബെലോട്ടിക്കും ജോർജീഞ്ഞോയ്‌ക്കും ഉന്നംതെറ്റി. ഇംഗ്ലണ്ട് നിരയില്‍ റാഷ്‌ഫോർഡ്, സാഞ്ചോ, സാക്ക എന്നിവർക്കും പിഴച്ചു. ഇതോടെ ഇറ്റലി യൂറോപ്യൻ ഫുട്ബോളിന്റെ പുതിയ രാജാക്കൻമാരായി വാഴുകയായിരുന്നു. 

ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ 53 വർഷത്തെ കിരീട കാത്തിരിപ്പ് അസൂറികൾ ഗംഭീരമായി അവസാനിപ്പിച്ചു. ഇംഗ്ലണ്ടാവട്ടെ കിരീടത്തിനായി ഇനിയും കാത്തിരിക്കാതെ തരമില്ല. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എസ്.എസ്.എൽ.സി പരീക്ഷാഫലം 14ന്

2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ശേഷം http://keralapareekshabhavan.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inhttp://results.kerala.nic.inwww.prd.kerala.gov.inwww.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.
 എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും   എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

അസി.റജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ കരാര്‍ നിയമനം

ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് റജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് കേരളത്തിലെ അംഗീകൃത സര്‍വ്വകലാശാല/സെക്രട്ടേറിയറ്റ്/പിഎസ്സി/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നീ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒരു  വര്‍ഷത്തിനുളളില്‍ വിരമിച്ചവര്‍ ആയിരിക്കണം. വിജ്ഞാപനത്തീയതിയില്‍ 57 വയസ്സ് കവിയരുത്. പ്രതിമാസ സഞ്ചിത ശമ്പളം-അസി. രജിസ്ട്രാര്‍ – 30,000 രൂപ, സെക്ഷന്‍ ഓഫീസര്‍- 28,000 രൂപ. താല്പര്യമുള്ളവര്‍  www.kuhs.ac.in se സര്‍വ്വകലാശാല വെബ് സൈറ്റില്‍നിന്നും ഡൗണ്‍ ലോഡ് ചെയ്ത അപേക്ഷ ഫോം സര്‍ട്ടിഫിക്കറ്റുകളുടെയും പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറിന്റെയും പകര്‍പ്പുകള്‍ സഹിതം റജിസ്ട്രോര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ, തൃശ്ശൂര്‍ 680596 എന്ന വിലാസത്തില്‍ ജൂലൈ 21 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്ന് ഭരണവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.

global ad
Verified by MonsterInsights