കോപ്പയില്‍ ബ്രസീല്‍ ഫൈനലില്‍

കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. നാളെ രാവിലെ 6.30ന് നടക്കുന്ന അർജന്‍റീന-കൊളംബിയ രണ്ടാം സെമി വിജയികളെ കലാശപ്പോരില്‍ ബ്രസീല്‍ നേരിടും. 

റിച്ചാർലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4-2-3-1  ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മറും പക്വേറ്റയും എവർട്ടനും തൊട്ടുപിന്നില്‍. കാസിമിറോയും ഫ്രഡും മധ്യത്തിലും ഡാനിലോയും മാർക്വീഞ്ഞോസും സില്‍വയും ലോദിയും പ്രതിരോധത്തിലും അണിനിരന്നു. അതേസമയം കാനറികളുടെ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച് 5-4-1 ശൈലിയാണ് പെറു സ്വീകരിച്ചത്. 

ആദ്യപകുതിയില്‍ കൃത്യമായ മുന്‍തൂക്കം ടിറ്റെയുടെ ബ്രസീലിനായിരുന്നു. രണ്ട് പെറു താരങ്ങളെ കബളിപ്പിച്ചുള്ള നെയ്മറുടെ മുന്നേറ്റത്തിനൊടുവില്‍ 35-ാം മിനുറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു. ഇതോടെ ബ്രസീലിന് നിർണായക ലീഡായി. ഫിനിഷിംഗിലെ പിഴവില്ലായിരുന്നെങ്കില്‍ 45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ബ്രസീലിന് ഗോള്‍മഴ പെയ്യിക്കാമായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ ടാർഗറ്റിലേക്ക് പായിച്ചത്. 

രണ്ടാംപകുതിയിലും ബ്രസീലിയന്‍ മേധാവിത്വത്തിന് മാറ്റമുണ്ടായില്ല. എന്നാല്‍ 61-ാം മിനുറ്റില്‍ പെറു മുന്നേറ്റം സില്‍വ നിർവീര്യമാക്കി. 71-ാം മിനുറ്റില്‍ റിച്ചാർലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോർണറില്‍ ഒതുങ്ങി. സമനിലക്കായുള്ള പെറുവിന്‍റെ ശ്രമങ്ങള്‍ക്ക് അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും വീര്യമില്ലാതായതോടെ ബ്രസീല്‍ കലാശപ്പോരിന് ടിക്കറ്റുറപ്പിക്കുകയായിരുന്നു. 

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം; കാരണം ‘മൺസൂൺ ബ്രേക്ക്’

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമാണെന്ന് വിലയിരുത്തൽ. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ്  കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൺസൂൺ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാൻ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

 

കാർഷിക കലണ്ടറിൽ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് തിരുവാതിര ഞാറ്റുവേല. കാർഷിക വിളകൾ നടുകയും മാറ്റി നടുകയും ചെയ്യുന്ന സമയം. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 മുതൽ ജൂലായ് 3 വരെയായിരുന്നു . തിരിമുറിയാതെ മഴ പെയ്യേണ്ട ഈ ദിവസങ്ങളാണ് സംസ്ഥാനത്ത് മഴയില്ലാതെ കടന്നു പോയത്. ഇത് വാർഷിക വിളകളുടെ കൃഷിയെ സാരമായി ബാധിക്കും. ജൂൺ 1 മുതൽ 30 കേരളത്തിൽ ശരാശരി കിട്ടേണ്ടത് 643 മില്ലി ലീറ്റർ മഴയാണ്, കിട്ടിയത് 408 മില്ലി ലിറ്ററും. 36 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കോട്ടയം ജില്ലയിൽ മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ കിട്ടിയത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്. സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയിൽ വ്യത്യാസം വരുന്നില്ലെങ്കിലും വിതരണ ക്രമത്തിൽ മാറ്റം വരുന്നതാണ് പ്രളയമടക്കമുള്ള ദുരന്തത്തിന് കാരണമാകുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളിൽ കിട്ടേണ്ട മഴ ജൂലായ് അവസാനം ഒരുമിച്ച് പെയ്യുന്നതോടെ മണ്ണിടിച്ചിൽ സാധ്യതയടക്കം കൂടുതലാണെന്ന് വിദഗ്ദർ പറയുന്നു.

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഓട്ടോണമസ് പദവി

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് എന്ന സ്ഥാപനത്തിന് ഓട്ടോണമസ് പദവി അനുവദിച്ചു.
ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് മികവാർന്നതും ദേശീയ-അന്തർദേശീയ നിലവാലത്തിലുള്ളതുമായ പരിശീലനം ഉറപ്പാക്കുന്നതിന് ഓട്ടോണമസ് പദവി, സ്ഥാപനത്തിന് സഹായകമാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു. ഇപ്പോൾ ലോക പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അക്കാദമിയുടെ ചെയർമാനായും ചലച്ചിത്ര രംഗത്ത് ദേശീയ പ്രശസ്തനായ ശങ്കർമോഹൻ ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിഖ്യാത ചലച്ചിത്ര പഠനകേന്ദ്രങ്ങളായ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും കൽക്കത്തയിലെ ‘സത്യജിത്ത് റേ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും നിലവാരത്തിലേക്ക് വളരുവാൻ സ്വയംഭരണ പദവി സ്ഥാപനത്തെ സഹായിക്കും. 

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കഴിവുകൾ പരമാവധി പുറത്തുകൊണ്ടു വന്നുകൊണ്ട് ഇന്ത്യൻ സിനിമയ്ക്കും ലോക സിനിമയ്ക്കും സമഗ്ര സംഭാവനകൾ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രാപ്തമാക്കാൻ സഹായകരമാണ് ഓട്ടോണമിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം. ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് അവസാനവർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകളുടെ ഷൂട്ടിംഗ് നടന്നു വരികയാണ്.

ജൂൺ മാസത്തെ ഭക്ഷ്യധാന്യം ഇന്ന് (ജൂലൈ 6) കൂടി വിതരണം ചെയ്യും

പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. മുൻഗണനാ കാർഡുടമകൾക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നൽകുന്നത്. ജൂണിൽ അവസാനിച്ച പദ്ധതിയുടെ ആനുകൂല്യം നവംബർ വരെ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പദ്ധതികൾ ഏറ്റവും മികച്ചരീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. മേയ് മാസത്തെ വിതരണം സംസ്ഥാനം പൂർത്തിയാക്കിയിരുന്നു.
മുൻഗണനാകാർഡ് കൈവശമുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട്. കേരളത്തിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന 1,54,80,000 പേരുണ്ട്.

മേയ് മാസത്തിൽ കേന്ദ്രം അനുവദിച്ച 77,400 മെട്രിക്ക് ടൺ ഭക്ഷ്യധാന്യത്തിൽ 74015.68 മെട്രിക്ക് ടൺ ഭക്ഷ്യധാന്യങ്ങൾ (95.62 ശതമാനം) കാർഡുടമകൾക്ക് വിതരണം ചെയ്തു. ജൂൺ മാസത്തിലെ വിഹിതത്തിൽ 70317.88 മെട്രിക്ക് ടൺ (90.85 ശതമാനം) ജൂലൈ മൂന്ന് വരെ വിതരണം ചെയ്തിട്ടുണ്ട്.
വിഹിതം ലഭിക്കില്ലെന്ന വ്യാപകമായ കുപ്രചരണം കേരളത്തിൽ പല ഭാഗത്തും നടക്കുന്നു. പിഎംജികെഎവൈ റേഷൻ വിതരണം സംബന്ധിച്ച യഥാർത്ഥ വസ്തുത കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്നവിത്രാൻ പോർട്ടലിലും സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ  e.pos.kerala.gov.in എന്ന ലിങ്കിലും ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

pa5

പോർട്ടബിലിറ്റി സംവിധാനം നടപ്പിലായ പശ്ചാത്തലത്തിൽ റേഷൻ കാർഡുടമകൾക്ക് കേരളത്തിലെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ വിഹിതം വാങ്ങാനാവും. ഈ സംവിധാനം കേരളത്തിലെ കാർഡുടമകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാൽ ചില റേഷൻ കടകളിൽ അനുവദിച്ചുകൊടുത്ത സ്റ്റോക്ക് തീർന്നുപോകുന്ന സാഹചര്യമുണ്ട്. അത്തരം സാഹചര്യങ്ങളിൽ സമീപത്തുള്ള മറ്റു റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാം. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്റ്റോക്കുള്ള കടകളിൽ നിന്നും സ്റ്റോക്ക് തീർന്ന കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം

ശാരീരിക അവശതകൾ (disability) അനുഭവിക്കുന്നവർക്ക് ഓൺലൈനായി ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്‌കരിച്ച യു.ഡി.ഐ.ഡി പോർട്ടൽ മുഖേനയാണ് ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭിക്കുക. ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് അർഹരായവർക്ക് www.swavlambancard.gov.in  ൽ നിന്നും രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. 

അപേക്ഷകർ നേരിട്ട് നൽകുന്ന അപേക്ഷകൾ ഇനി മുതൽ മെഡിക്കൽ ബോർഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊരറിയിപ്പായി സ്വീകരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2720977.

sap feb 13 2021
friends catering
koottan villa

കൊവിഡ് മുന്‍നിര പോരാളിയാണോ? ഈ പമ്പില്‍ 5 ലിറ്റര്‍ ഇന്ധനം സൌജന്യമായി ലഭിക്കും

രാജ്യമൊട്ടാകെ ഇന്ധനവില ഉയരുമ്പോള്‍ വേറിട്ടുനില്‍ക്കുകയാണ് മൈസൂരുവിലെ ഈ പെട്രോള്‍ പമ്പ്. കൊവിഡ് മുന്നളിപ്പോരാളികള്‍ക്ക് സൌജന്യമായി ഇന്ധനം നല്‍കുകയാണ് ബോഗാഡി സര്‍ക്കിളിലെ ഈ പെട്രോള്‍ പമ്പ്. എന്‍ സുന്ദരം ആന്‍ഡ് സണ്‍സ് എന്ന പമ്പില്‍ നിന്ന് കൊവിഡ് മുന്നണി പോരാളികള്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ വീതമാണ് സൌജന്യമായി നല്‍കുന്നത്.

മെഡിക്കല്‍ രംഗത്തും അല്ലാത്ത മേഖലയിലേയും കൊവിഡ് മുന്നണി പോരാളികള്‍ക്കും ഈ സൌകര്യം ലഭ്യമാണ്. ഇതിനോടകം 50ഓളം കൊവിഡ് പോരാളികള്‍ക്ക് സൌജന്യമായി ഇന്ധനം നല്‍കിയെന്നാണ് പെട്രോള്‍ പമ്പിന്‍റെ പ്രൊപ്രൈറ്റര്‍ കുമാര്‍ കെ എസ് പറയുന്നത്.

sap feb 13 2021

മഹാമാരികാലത്ത് നിരവധിപ്പേര്‍ക്ക് കിറ്റുകള്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് കുമാര്‍. വിശ്രമമില്ലാതെയാണ് കൊവിഡ് മുന്‍നിരപ്പോരാളികളുടെ സേവനം അപ്പോള്‍ അവരോട് നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഇത്തരമൊരു നിലപാടെന്നാണ് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. മെഡിക്കല്‍ രംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല ഈ സൈകര്യം. ഡെലിവെറി ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും സൌജന്യമായി ഇന്ധനം നല്‍കുന്നുണ്ട്. 

insurance ad

നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി?

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാർത്താസമ്മേളനത്തിലാവും ലോക്ക്ഡൗൺ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക. 

friends travels

ടെസ്റ്റുകൾ പൊതുവിൽ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്ന് വിദഗ്ധ സമിതി യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാൽ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. നിയന്ത്രണങ്ങൾ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിൽ നാളെ ജില്ലാ കളക്ടർമാരുമായി നടത്തുന്ന യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ലോക്ക്ഡൗൺ ഇളവുകളിലെ തീരുമാനം വരിക. 

oetposter2

ഇതിനിടെ സംസ്ഥാനത്ത് കേന്ദ്രസംഘം കൊവിഡ് വ്യാപനവും ഇതിനെ തടയാനുള്ള സജ്ജീകരണങ്ങളും വിലയിരുത്താനായി ഇന്ന് രാവിലെ എത്തി. കേരളത്തിലെ ചികിത്സാ സൗകര്യങ്ങളടക്കം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം, മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചികിത്സാ സൗകര്യങ്ങൾ പരിശോധിച്ച കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. 

afjo ad

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല്  പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേർ പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നു. രണ്ടായിരത്തി അഞ്ഞുറോളം ഡോക്ടർമാർ സേവന സന്നദ്ധരായുണ്ട്.

afjo ad

ഇ സഞ്ജീവനി സേവനം പരമാവധി ആളുകൾ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ഓൺലൈൻ വഴി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങൾ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നൽകുന്നു. മെഡിക്കൽ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനിയിൽ ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭിക്കും. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ സേവനവും ലഭ്യമാണ്.

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നത്. 

                  അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവയാണ് കിറ്റിലുള്ളത്. പ്രീ സ്‌കൂൾ കിറ്റെത്തിക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂൺ മാസം മുതൽ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പരിപാടി വിക്‌ടേഴ്‌സ് ചാനലിൽ ആരംഭിച്ചത്. 2021ൽ രണ്ടാം ഭാഗവും ആരംഭിച്ചു. എങ്കിലും ഇന്റർനെറ്റും ടി.വി. സിഗ്നലുകൾ ഇല്ലാത്തതും കാരണം കുറേ കുട്ടികൾക്ക് ഇത് കാണാൻ സാധിക്കാതെ വരുന്നെന്ന് മനസിലായി. അവരെ കൂടി പ്രീ സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 


മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്‌നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഇക്വഡോറിനെ പൂട്ടി അർജന്‍റീന; കോപ്പ അമേരിക്ക സെമി ലൈനപ്പായി

റിയോ: കോപ്പ അമേരിക്ക ക്വാർട്ടറില്‍ ഇക്വഡോറിനെതിരെ അർജന്‍റീന വിജയിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെയും അർജന്‍റീന കൊളംബിയയേയും നേരിടും. ലിയോണല്‍ മെസി ഇരട്ട അസിസ്റ്റും ഒരു ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ 3-0നാണ് അർജന്‍റീന ഇക്വഡോറിനെ മലർത്തിയടിച്ചത്. 

മെസി-മാർട്ടിനസ്-ഗോണ്‍സാലസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയില്‍ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് അർജന്‍റീന മൈതാനത്തിറങ്ങിയത്. വലന്‍സിയയും മെനയും പലാസ്യാസും അണിനിരന്ന മുന്നേറ്റനിരയുമായി ഇക്വഡോറിനും 4-3-3 ഫോർമേഷനായിരുന്നു കളത്തില്‍. ആദ്യപകുതിയില്‍ 40-ാം മിനുറ്റില്‍ അർജന്‍റീന മത്സരത്തില്‍ മുന്നിലെത്തി. ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ മധ്യനിരതാരം റോഡ്രിഗോ ഡി പോളാണ് ഗോള്‍ നേടിയത്. ഗോണ്‍സാലിന്‍റെ മുന്നേറ്റം ബോക്സിന് പുറത്തുവച്ച് ഇക്വഡോർ ഗോളി ഗാലിന്‍ഡസ് തടുത്തെങ്കിലും പന്ത് കാല്‍ക്കലെത്തിയ മെസി, ഡി പോളിന് മറിച്ചുനല്‍കിയതോടെ വല ചലിക്കുകയായിരുന്നു. റോഡ്രിഗോ ഡി പോളിന്‍റെ ആദ്യ അന്താരാഷ്‍ട്ര ഗോളാണിത്.

ഡി മരിയ 71-ാം മിനുറ്റില്‍ കളത്തിലെത്തിയതോടെ അർജന്‍റീനന്‍ വേഗം ഇരട്ടിച്ചു. അർജന്‍റീന 84-ാം മിനുറ്റില്‍ ലീഡ് രണ്ടാക്കി. ഇക്വഡോർ പ്രതിരോധപ്പിഴവില്‍ പന്ത് റാഞ്ചി ലിയോണല്‍ മെസി നല്‍കിയ അസിസ്റ്റില്‍ മാർട്ടിനസാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറിടൈമില്‍ ഏഞ്ചല്‍ ഡി മരിയയെ ബോക്സിന് തൊട്ടുപുറത്ത് ഫൗള്‍ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ ഹിന്‍കാപ്പി ചുവപ്പ് കാർഡ് കണ്ടു മടങ്ങുകയും ചെയ്തു. ഫ്രീകിക്കെടുത്ത മെസി സുന്ദരമായി പന്ത് വലയിലേക്ക് ചരിച്ചുവിട്ടു. 

അതേസമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കൊളംബിയ സെമിയിലെത്തിയത്. രണ്ട് സേവുകളുമായി  നായകന്‍ കൂടിയായ ഡേവിഡ് ഒസ്പീനയാണ് കൊളംബിയയുടെ വിജയശില്‍പി. ബ്രസീല്‍-പെറു ആദ്യ സെമി ആറാം തിയതി ഇന്ത്യന്‍ സമയം പുലർച്ചെ 4.30നും അർജന്‍റീന-കൊളംബിയ രണ്ടാം സെമി ഏഴാം തിയതി പുലർച്ചെ 6.30നും നടക്കും. 

Verified by MonsterInsights