ബലിപെരുന്നാള്‍; യുഎഇയില്‍ സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി. മാനവവിഭവ ശേഷി സ്വദേശിവത്‍കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജൂലൈ 19 (ദുല്‍ഹജ്ജ് 9 – അറഫാ ദിനം)  മുതല്‍ 22 വരെയായിരിക്കും അവധി. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

e bike
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26 ന്: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍,

മസോണ്‍ പ്രൈം ഡേ വില്‍പ്പന ജൂലൈ 26 ന് ഇന്ത്യയില്‍ ആരംഭിക്കും. വില്‍പ്പന രാവിലെ 12 ന് ആരംഭിച്ച് ജൂലൈ 27 അര്‍ദ്ധരാത്രി വരെ തുടരും. രണ്ട് ദിവസത്തെ വില്‍പ്പന പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ്. പുതിയ വരിക്കാരെ നേടുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനുമായാണ് ആമസോണിന്റെ ഈ നീക്കം. സ്മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ടിവികള്‍, വീട്ടുപകരണങ്ങള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ഫാഷന്‍ & ബ്യൂട്ടി, ഹോം & കിച്ചന്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ കാര്യമായ ഡിസ്‌ക്കൗണ്ടുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. 

vimal 4

ഇതിനു പുറമെ, ചില കമ്പനികള്‍ പ്രൈം ഡേ വില്‍പ്പന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.  വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവയ്ക്കും ഡിസ്‌ക്കൗണ്ടുകളുണ്ട്. വില്‍പ്പനയ്ക്ക് മുമ്പായി, ആമസോണ്‍ ഇതിനകം തന്നെ വില്‍പ്പന സമയത്ത് ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. അടിസ്ഥാന വേരിയന്റിനായി 22,999 രൂപയ്ക്ക് പുറത്തിറക്കിയ വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി പോലുള്ള പുതുതായി ആരംഭിച്ച ചില സ്മാര്‍ട്ട്‌ഫോണുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. റെഡ്മി നോട്ട് 10 എസ്, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, ഐഫോണ്‍ 11, വണ്‍പ്ലസ് 9 ആര്‍ 5 ജി, റെഡ്മി നോട്ട് 10 എന്നിവയും വിലകുറച്ച് ലഭ്യമാകും.

.

ഐഫോണ്‍ 12 പ്രോ, സാംസങ് നോട്ട് 20, മി 11 എക്‌സ് 5 ജി, മി 10 ഐ 5 ജി, ഐക്യു 7 ലെജന്റ് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ മിഡ് റേഞ്ച്, മുന്‍നിര ഫോണുകളില്‍ ആമസോണ്‍ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡീലുകളുടെ കൃത്യമായ വിശദാംശങ്ങള്‍ ആമസോണ്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച ഡീലുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും, പ്രൈം ഡേ വില്‍പ്പനയില്‍ എന്തെങ്കിലും വാങ്ങാന്‍, നിങ്ങള്‍ ഒരു പ്രൈം വരിക്കാരനാകേണ്ടതുണ്ട്

മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ആമസോണ്‍ വെളിപ്പെടുത്തി. ഇതുകൂടാതെ, വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണ്‍ പുതിയ ഫോണിലേക്ക് കൈമാറ്റം ചെയ്യാനും കഴിയും. കൂടാതെ, നോ കോസ്റ്റ് ഇഎംഐ പ്രയോജനപ്പെടുത്താം.

പ്രതിവര്‍ഷം 999 രൂപയ്ക്ക് ഇന്ത്യയിലെ ആമസോണ്‍ പ്രൈം അംഗത്വം വാങ്ങാം. ഇത്രയധികം തുക ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, 129 രൂപ വിലയുള്ള പ്രതിമാസ പ്ലാന്‍ തിരഞ്ഞെടുക്കാം അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് 329 രൂപ നല്‍കാം. പ്രൈം ഡേ വില്‍പ്പനയിലേക്ക് പ്രവേശനം നേടാന്‍ പ്രൈം അംഗത്വം നിങ്ങളെ സഹായിക്കുന്നു മാത്രമല്ല, ഉപയോക്താക്കള്‍ക്ക് സൗജന്യവും, വേഗത്തിലുള്ള ഡെലിവറിയും, പരിധിയില്ലാത്ത വീഡിയോ, പരസ്യരഹിത സംഗീതം, എക്‌സ്‌ക്ലൂസീവ് ഡീലുകള്‍, ജനപ്രിയ മൊബൈല്‍ ഗെയിമുകളില്‍ സൗജന്യ ഇന്‍ഗെയിം ഉള്ളടക്കം എന്നിവയും ആസ്വദിക്കാന്‍ ഇത് അനുവദിക്കും. 18 നും 24 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് പ്രൈം സ്‌പെഷ്യല്‍ യൂത്ത് ഓഫര്‍ ലഭിക്കും. കമ്പനിയുടെ ഡാറ്റ അനുസരിച്ച്, ഇന്ത്യ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിലവില്‍ 200 ദശലക്ഷം പ്രൈം അംഗങ്ങളുണ്ട്.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലഹരി വിരുദ്ധ പ്രചരണം ജില്ലാതല ഉദ്ഘാടനം നടത്തി

 കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. ബോധവൽക്കരണവും നിയമ നടപടികളും കാര്യക്ഷമമാക്കുകയാണ് ലഹരി മാഫിയയെ പിടിച്ചു കെട്ടാനുള്ള പോംവഴിയെന്ന് നടൻ ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനം കൂട്ടായ ജനകീയ മുന്നേറ്റമാക്കണം. ഇതിൻ്റെ ചങ്ങലകളെ പൊട്ടിക്കാൻ സർക്കാർ സംവിധാനത്തോടൊപ്പം ജനങ്ങളും കൈകോർക്കണം.ഇതോടൊപ്പം ലഹരിക്കടിമപ്പെട്ട് പോകുന്നവരെ ഒറ്റപ്പെടുത്താതെ സ്നേഹവും പരിചരണവും നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dreams 1

ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ.ഫൈസൽ അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിനോജ് മുഖ്യ പ്രഭാഷണം നടത്തി. എടത്തല എം.ഇ.എസ്.കോളേജ് ഓഫ് അഡ് വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇവർക്കായി വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. ബയോ ഇൻഫോമാറ്റിക് വിഭാഗം മേധാവി ടി.എ.ഷിഫ്നാ മോൾ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.സുനിത നന്ദിയും പറഞ്ഞു. ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സജീവമാക്കുന്നതിനാണ് പ്രചാരണം ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 14 കോളജുകളിലാണ് ബോധവൽക്കരണം.

vimal 4

ചാറ്റ് ലിസ്റ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ വാട്ട്സ്ആപ്പ്

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്. ചാറ്റ്‌ലിസ്റ്റ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഒരുക്കാന്‍ വാട്ട്സ്ആപ്പ്. ഇതു കൂടാതെ, ആപ്പ് ക്ലീനര്‍ കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നു. മറ്റൊന്ന് ചാറ്റ് ലിസ്റ്റിലെ കോണ്‍ടാക്ട് പ്രൊഫൈല്‍ പിക്ചര്‍ ചെറുതാക്കി കാണിക്കുന്ന സംവിധാനമാണ്. കൂടാതെ, കോണ്‍ടാക്ടുകള്‍ക്കിടയിലെ ലൈന്‍ ഒഴിവാക്കാനും ഉദ്ദേശിക്കുന്നു. കോണ്‍ടാക്ടുകളെ വേര്‍തിരിച്ചു കാണിക്കാന്‍ ആനിമേഷനോ, സ്റ്റിക്കറുകളോ, നിറങ്ങളോ തുടങ്ങി മറ്റ് എന്തെങ്കിലും ഉള്‍പ്പെടുത്താനാണ് വാട്‌സ്ആപ്പിന്റെ ശ്രമം. 

hill monk ad

ഫോര്‍വേഡ് സ്റ്റിക്കറുകള്‍ പായ്ക്കുകള്‍, വോയിസ് വേവ് ലെംഗ്ത് എന്നിവ പോലുള്ള സവിശേഷതകള്‍ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ക്ലീനര്‍ നേരത്തെ തന്നെയുണ്ടെങ്കിലും കുറച്ചു കൂടി വ്യക്തിഗതമാക്കാന്‍ ഇപ്പോള്‍ നീക്കമുണ്ട്. ഈ മാറ്റം ആന്‍ഡ്രോയിഡ് 2.21.14.8 നായുള്ള വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ലഭ്യമാണ്.എന്നാലിത് ഐഒഎസ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുമോ എന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.  ബീറ്റാ ആപ്പിനായി പുറത്തിറക്കിയ മറ്റൊരു പ്രത്യേകത പ്രത്യേകമായി ഒരു ചിത്രമോ വീഡിയോയോ സ്വീകരിക്കുന്ന വ്യക്തിക്ക് ഒരിക്കല്‍ കണ്ടാല്‍ ഉടന്‍ അപ്രത്യക്ഷമാകും എന്നതായിരിക്കും. 

friends catering
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പയ്യാനക്കലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസം: ബാധ ഒഴിപ്പിക്കാൻ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാർ. അന്ധവിശ്വാസം കാരണമാണ് മാതാവ് മകളെ കഴുത്തു ഞെരിച്ചു കൊന്നതെന്നും മാതാവിനെ പരിശോധിച്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധർ പൊലീസിന് റിപ്പോർട്ട് നൽകി. 

sap1

കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പിൽ സമീറ അഞ്ച് വയസുകാരിയായ മകൾ ആയിഷ റെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അമ്മയ്ക്ക്  മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന പന്നിയങ്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. കുതിരവട്ടത്ത് വച്ച് സമീറയെ പരിശോധിച്ച ഡോക്ടർമാരാണ് ഇവർക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്നും കടുത്ത അന്ധവിശ്വാസമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നും കണ്ടെത്തിയത്. 

afjo ad

കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല ചികിത്സകളും പ്രാർത്ഥനകളും നടത്തിയെങ്കിലും മകളുടെ ബാധ മാറിയില്ലെന്ന് കണ്ടതോടെയാണ് മകളെ കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാൻ സമീറ തീരുമാനിച്ചതെന്നും 
ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. മകളെ താൻ കൊന്നുവെന്നും അവൾ ദൈവത്തിനടുത്തേക്ക് പോയെന്നും സമീറ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അസ്വാഭാവിക മരണത്തിനാണ് സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെ കൊലപാതകമടക്കമുളള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസെടുക്കും. തൂവാല കൊണ്ടോ നേർത്ത തുണി കൊണ്ടോ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.  

banner

‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മികച്ച പ്രതികരണം

തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും.
ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് ക്ഷീര വികസന വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി ‘ഡബിൾ ബെൽ’ നൽകി. മിച്ചംവരുന്ന പാൽ പാൽപ്പൊടിയാക്കി സംസ്കരിച്ച് സൂക്ഷിക്കുവാനുള്ള സംവിധാനം കേരളത്തിൽ വേണമെന്നും കോവിഡ് പ്രതിസന്ധിയിൽ  മിച്ചം വന്ന പാൽ ഇതരസംസ്ഥാന തൊഴിലാളികൾ, അങ്കണവാടി കുഞ്ഞുങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, കോവിഡ് രോഗികൾ എന്നിവർക്ക് വിതരണം ചെയ്ത മിൽമയുടെ നടപടി പ്രശംസാർഹമാണെന്നും മന്ത്രി പറഞ്ഞു.

pa5

ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസ്സിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ് 
‘മിൽമ ബസ് ഓൺ വീൽസ്’ എന്ന വിപണന പദ്ധതി. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും ആവശ്യക്കാർക്ക് വാങ്ങാനാകും.
കൂടാതെ നാല് പേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസ്സുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം കെഎസ്ആർടിസിക്ക് 
മുതൽക്കൂട്ടാകും.പദ്ധതി വിജയമാകുന്നതനുസരിച്ച് മേഖലാ യൂണിറ്റിന് കീഴിലുള്ള  എല്ലാ പ്രധാന കെഎസ്ആർടിസി സ്റ്റാൻഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് 
ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിച്ച് കോവിഡിന്റെ പ്രതിസന്ധിയിലും  കാർഷികമേഖലയ്ക്ക് താങ്ങായി നിന്ന പൊതുമേഖലാ സ്ഥാപനമാണ് മിൽമ.

achayan ad

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻസെന്റീവായി 5.5 കോടി രൂപ മിൽമ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നു. മിൽമ ഓൺ വീൽസ് പദ്ധതി ഉൾപ്പെടെയുള്ള നൂതനവിപണന മാർഗങ്ങൾ നടപ്പിലാക്കാനും ഓൺലൈൻ വിപണനം ശക്തിപ്പെടുത്താനും മിൽമ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജയ് ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. എംഎൽഎ കെ പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു.വാർഡ് കൗൺസിലർ വിനോദ് പൊള്ളേഞ്ചേരി
ഉൽപന്നം ഏറ്റുവാങ്ങി.ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മിൽമ കെഎസ്ആർടിസി അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ 
പങ്കെടുത്തു.

e bike

നെടുമങ്ങാട് സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന  വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

sap1

വീടുകളിൽ വൈദ്യുതി ലഭിക്കാത്ത 17 വിദ്യാർത്ഥികളാണ് മണ്ഡലത്തിലുള്ളതായി കണ്ടെത്തിയത്. എഴ് പേർക്ക് കണക്ഷൻ നൽകുന്നതിന് നടപടി സ്വീകരിച്ചു. അതിന്റെ ഭാഗമായി കരകുളം പഞ്ചായത്തിൽ, മുല്ലയ്ക്കൽ ആറന്നൂർകോണം സജുവിന്റെ  ഭവനത്തിൽ വൈദ്യുതി എത്തിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ 84 സ്‌പോട്ടുകളാണ് ഉള്ളതെന്ന് വിലയിരുത്തിയ സംയുക്ത യോഗം, ഇത്തരം പ്രദേശങ്ങൾ ബ്.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ഉടൻ സന്ദർശിച്ച് കോമൺ സ്‌പോട്ട് വൈ-ഫൈ, ബൂസ്റ്റർ കൺസപ്റ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

friends catering

ദേശീയ മത്‌സ്യ കർഷക ദിനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ മത്‌സ്യ കർഷക ദിനാഘോഷം 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതം പറയും. ഫിഷറീസ് ഡയറക്ടർ സി.എ ലത റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാനത്തെ 141 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടി നടത്തും. ബ്ലോക്ക് തലത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കലും, നൂതന മത്സ്യകൃഷി രീതികളുടെ വിവരണങ്ങളും ഉണ്ടാകും. ബ്ലോക്ക് തലത്തിൽ എംഎൽഎ മാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ ആദരിക്കലും തദ്ദേശ സ്വയംഭരണ തലത്തിൽ ‘അക്വാകൾച്ചർ റിസോഴ്സസ്’ പുസ്തകത്തിന്റെ പ്രകാശനവും പൊതു കുളങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപവും നടക്കും.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

 ജില്ലയില്‍ ജൂലൈ 9ന്  ശക്തമായ മഴയ്ക്ക്  സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

insurance ad

കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി

കേരളത്തിലും, കർണ്ണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കിയ സാഹചര്യത്തിൽ  കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ  ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കർണ്ണാടക സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട്, കാസർഗോഡ് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും സർവ്വീസ് നടത്തുക. തമിഴ്‌നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് – സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

e bike
Verified by MonsterInsights