ഗവിയിലേക്ക് കെഎസ്ആർടിസി ഉല്ലാസയാത്ര ഉടൻ; രാത്രിയിൽ ബസിൽ തങ്ങാം

കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന്ന ഒരിടമായിരിക്കും പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്. ഗവിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രയിൽ ഗവിയെയും ഉൾപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കോഴിക്കോട്ടുനിന്ന് അടുത്തമാസം ആരംഭിക്കുന്ന സർവീസ് വിജയമായാൽ ഉടൻ തന്നെ കണ്ണൂരിൽനിന്നും ഒരു ഗവി സർവീസ് പ്രതീക്ഷിക്കാം. യാത്രയ്ക്കു മാത്രമല്ല, താമസിക്കാനും സൗകര്യമൊരുക്കിക്കൊണ്ടാണ് കെഎസ്ആർടിസിയുടെ ഈ പദ്ധതി. മൂന്നാറിൽ ചെയ്തതു പോലെ പ്രത്യേകം തയാറാക്കിയ ബസുകൾ അതിനുവേണ്ടി ഗവിയിലെത്തിക്കും.

hill monk ad

കഴിഞ്ഞ ഒക്ടോബർ 23-ന് ബജറ്റ് ടൂറിസം സെൽ എന്ന് പേരിൽ പ്രത്യേക വിഭാഗം കെ.എസ്.ആർ.ടി.സി. തുടങ്ങിയിരുന്നു. ഓരോ ജില്ലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന സർവീസ് നടത്താനാണ് ശ്രമം. മലപ്പുറം-മൂന്നാർ ടൂറിസം സർവീസിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് പുതിയ സാധ്യതകൾ കെ.എസ്.ആർ.ടി.സി. തേടിയത്. ആദ്യഘട്ടത്തിൽ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന കെഎസ്ആർടിസി ബസ് പത്തനംതിട്ട വരെ സഞ്ചാരികളെ കൊണ്ടുപോകും. അതിനുശേഷം 16 സീറ്റുകൾ ഉള്ള മറ്റൊരു വാഹനത്തിലാണ് ഗവിയിലേക്കുള്ള യാത്ര. രാത്രിയിൽ വാഹനത്തിൽ താമസിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. വനംവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. മണിയാർ, മൂഴിയാർ, കക്കി, ആനത്തോട് അണക്കെട്ടുകൾ കണ്ടുള്ള യാത്ര ഏറെ ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക.

ഗവിയിലെ കാഴ്ചകൾക്കുപരിയായി അവിടേക്കുള്ള യാത്രയാണ് ആസ്വാദ്യം. സാഹസിക യാത്രകളോടു താല്പര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെ യാത്ര ചെയ്യുക എന്നത് ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണാനാവും. നീലഗിരി താർ എന്ന അപൂർവയിനം വരയാടുകളുടെയും സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ ലഭിക്കും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടേ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം.


കൂടുതൽ സ്ഥലങ്ങളിലേക്കു ഇത്തരത്തിൽ ഉല്ലാസയാത്ര സർവീസ് നടത്താനൊരുങ്ങുകയാണ് കെഎസ്ആർടിസി. തിരുവല്ലയിൽ നിന്ന് ഗവി, തെന്മല, പൊന്മുടി സർവീസുകൾ ഉണ്ടാകാൻഡ സാധ്യതയേറെ. ജില്ലയിലെ ടൂറിസം മേഖലകളെ ഉൾപ്പെടുത്തി സർവീസുകൾ ആരംഭിച്ചാൽ ഗുണകരമാകും. ഗ്രാമീണ, ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി ഒട്ടേറെ കാഴ്ചകളാണ് ജില്ലയിലുള്ളത്.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവി മേഖലയിലേക്കുള്ള യാത്ര പോലെ മറ്റു ഡിപ്പോകളിൽ നിന്നും സർവീസുകൾ ആരംഭിക്കാം. ആറന്മുളയിൽനിന്ന് ആരംഭിച്ച് പന്തളം കൊട്ടാരം, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം, കൊടുമൺ പ്ലാന്റേഷൻ, കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി, അച്ചൻകോവിൽ, ചിറ്റാർ, സീതത്തോട് വഴി ജില്ലാ ആസ്ഥാനത്ത് എത്തുന്ന രീതിയിലുള്ള ഉല്ലാസ യാത്രയും ഏറെ ആകർഷകം ആകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചില്ലിന് അപ്പുറം കാണാം ‘ആഴക്കടൽ’; മധ്യപൂർവദേശത്തെ വമ്പൻ അക്വേറിയം നാളെ തുറക്കും

ആഴക്കടലിലെ അത്യപൂർവ വിസ്മയങ്ങളെ അടുത്തുകാണാൻ അവസരമൊരുക്കി മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയം (നാഷനൽ അക്വേറിയം) നാളെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അബുദാബി അൽഖാനയിൽ 7000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സജ്ജമാക്കിയ അക്വേറിയത്തിൽ 300 ഇനത്തിൽപെട്ട 46,000 ജീവികളുണ്ട്.

80 അംഗ സമുദ്രജീവി വിദഗ്ധരാണ് ഇവയെ പരിപാലിക്കുന്നത്. സമുദ്രാന്തർഭാഗത്തെ അതേ ആവാസ വ്യവസ്ഥയൊരുക്കി സജ്ജമാക്കിയ അക്വേറിയത്തിൽ ജലജീവികളെ അടുത്തു കാണാൻ ചില്ലുപാതയും ഒരുക്കിയിട്ടുണ്ട്. തീറ്റകൊടുക്കാനും അവസരമുണ്ടാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 അക്വേറിയങ്ങൾ ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ചതാണ് അബുദാബിയിലെ നാഷണൽ അക്വേറിയമെന്ന് ജനറൽ മാനേജർ പോൾ ഹാമിൽട്ടൻ പറഞ്ഞു. ലോകത്തെ അപൂർവ സ്രാവുകളുള്ള ഏക അക്വേറിയവും ഇതായിരിക്കും. തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന നീളമേറിയ പെരുമ്പാമ്പായിരിക്കും (സൂപ്പർ സ്നേക്ക്) മറ്റൊരു ആകർഷണം.

14 വയസ്സുള്ള ഈ പെൺപാമ്പിന് 115 കിലോ ഭാരമുണ്ട്. അക്വേറിയത്തിലൊരുക്കിയ മഴക്കാട്ടിലാണ് സൂപ്പർ സ്നേക്കിന്റെ വാസം. കൂടാതെ സാൻഡ് ടൈഗർ, ഹാമ്മർഹെഡ് ടൈഗർ ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദർശിപ്പിച്ചിട്ടില്ലാത്ത അപൂർവം ഇനങ്ങളും ഇവിടെ കാണാം.

തനത് ആവാസ വ്യവസ്ഥയൊരുക്കിയാണ് ഇവയെ സംരക്ഷിക്കുന്നത്. കടലാമകളുടെ പുനരധിവാസ കേന്ദ്രമായും പ്രവർത്തിക്കുന്ന അക്വേറിയത്തിൽ 2000 കടലാമകളെ പാർപ്പിക്കാം. വർഷത്തിൽ 50,000 വിദ്യാർഥികൾക്കു പഠനയാത്രയൊരുക്കാനും പദ്ധതിയുണ്ട്. 105, 130, 150, 200 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കെ.എസ്.ആർ.ടി.സിക്ക് അടുത്തമാസം 100 പുതിയ ബസുകൾ.

കെ.എസ്.ആർ.ടി.സി വാങ്ങുന്ന 100 പുതിയ ബസുകൾ ഡിസംബറിൽ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. എട്ട് വോൾവാ എ.സി സ്ലീപ്പർ ബസ്സും 20 എ.സി ബസ്സും ഉൾപ്പെടെ 100 ബസുകളാണ് ഡിസംബറിൽ ലഭിക്കുക. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങും. നിലവിലുള്ള ഡീസൽ എൻജിനുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് റൂട്ടുകൾ അനുവദിക്കുന്നത് ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സി ബസ് റൂട്ടുകൾ നിശ്ചയിക്കുന്നത്.

എന്നാൽ സ്ഥിരമായി വലിയ നഷ്ടം വരുത്തുന്ന റൂട്ടുകൾ തുടർച്ചയായി നടത്തിക്കൊണ്ടുപോകാൻ കഴിയില്ല. ഓരോ റൂട്ടും പ്രത്യേകമായി വിലയിരുത്തി തുടർച്ചയായി വൻ നഷ്ടത്തിലാകുന്ന സർവീസുകൾ ഇനിയും തുടരാനാവില്ല. എന്നാൽ ആദിവാസി മേഖലകളിൽ ഉൾപ്പെടെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സർവീസ് തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരോടും പെൻഷൻകാരോടും അനുഭാവപൂർണമായ സമീപനമാണ് സർക്കാരിന്റെത്. ഹൈക്കോടതി വിധിക്ക് വിധേയമായി എം പാനൽ ജീവനക്കാരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ ലാഭകരമായ സിഎൻജി ബസുകൾക്ക് മുൻഗണന നൽകാനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുത്തത് നഷ്ടത്തിൽ ആയതിനാൽ കരാർ റദ്ദാക്കുകയാണ്

കെ.എസ്.ആർ.ടി.സിയുടെ കെട്ടിടങ്ങൾക്ക് വളരെ പഴക്കമുള്ളതിനാൽ പുനർ നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ അതിന് കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോകളിലെ ടോയ്‌ലറ്റുകൾ ആധുനിക രീതിയിൽ നവീകരിക്കുന്ന കാര്യം പരിഗണനയിലാണ്. കിഫ്ബിയുമായി സഹകരിച്ച് ഒരു പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. തമിഴ്‌നാടുമായി ചർച്ചചെയ്ത് കൂടുതൽ അന്തർ സംസ്ഥാന ബസുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കണ്ണൂരിലെ കശ്മീർ കണ്ടിട്ടുണ്ടോ?

ഏകദേശം 1950 – 60 കാലം. പാലായിൽ നിന്ന് പുറപ്പെട്ട കർഷകർ കണ്ണൂർ – കുടക് അതിർത്തിയിലെത്തി. കാട്ടുവള്ളി കെട്ടുപിണഞ്ഞ, ആ നയും കാട്ടുപോത്തും വിളയാടുന്ന ‘മുതുവള്ളിത്തട്ട്’ പ്രദേശത്തായിരുന്നു പിന്നീടവരുടെ ജീവിതം. കുന്നിനു മുകളിൽ കോടമഞ്ഞിൽ മൂടിക്കിടന്ന മണ്ണ് കൃഷിഭൂമിയായി. കൈകൊണ്ടു റോഡുകൾ വെട്ടി കവലയുണ്ടാക്കി. കടകൾ തുറന്നു. മെല്ലേ ഒരു ഗ്രാമം ജനിക്കുകയായിരുന്നു. ഏറിയ പേരുകളും ജോസും ജോസഫുമായതു കൊണ്ടു തന്നെ പതിയെ പതിയെ മുതുവള്ളിത്തട്ടെന്ന പേര് എല്ലാവരും മറന്നു. പകരം പുതിയൊരു പേരിട്ടു വിളിച്ചു – ജോസ് ഗിരി’’.

നാട്ടു പേരിന്റെ വിശേഷങ്ങളെക്കുറിച്ചുള്ള ച ർച്ചയിൽ അപ്രതീക്ഷിതമായാണ് ജോസ് ഗിരിയെ കുറിച്ചു കേട്ടത്. അറിഞ്ഞതോടെ ഇരിപ്പുറയ്ക്കാതായി. മഞ്ഞിന്റെ തണുപ്പും മണ്ണിന്റെ ത നിമയുമുള്ള കുന്നിൻമുകളിലെ ഗ്രാമം തേടി പുറപ്പെട്ടു. കണ്ണൂരിന്റെ പട്ടണക്കാഴ്ചകൾ കടന്ന്, നാടുകാണിയും പിന്നിട്ട് ആലക്കോടെത്തിയപ്പോഴേക്കും മലയോരത്തിന്റെ മിടുക്കി കാറ്റ് വീശിത്തുടങ്ങിയിരുന്നു. നെല്ലില്ലാതെ അരി മാത്രം വിളഞ്ഞ ‘അരി വിളഞ്ഞ പൊയിൽ’ കഥകളിലൂടെ കുന്ന് കയറി ചെറിയൊരു കവലയിലെത്തി.

achayan ad

‘‘തിരുനെറ്റിമലയെ ചുറ്റിയൊഴുകുന്ന ആര്യങ്കോട് പുഴയുടെ മടിത്തട്ടിൽ മയങ്ങുന്ന ജോസ് ഗിരിയെന്ന കൊച്ചുഗ്രാമത്തിൽ…’’– ജീപ്പ് അനൗ ൺസ്മെന്റാണ് വരവേറ്റത്. കോടമഞ്ഞ് മറച്ചു പിടിച്ച കടയുടെ ബോർഡിന്റെ കോണിൽ ആ പേര് തെളിഞ്ഞു – ജോസ് ഗിരി.

hill monk ad

 * തിരുനെറ്റി മലയിലെ ഗുഹ

കുടകുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിന്റെ കാഴ്ചകളിലേക്ക് നടന്നു തുടങ്ങുന്നതിനു മുൻപ് നാട്ടുകാരനോട് കുശലാന്വേഷണം നടത്തി. കാഴ്ചകൾ കാണാനെത്തിയതാണെന്നു പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷം. ‘‘കണ്ണൂരിലെ ഏറ്റവും ഉയരും കൂടിയ ഗ്രാമങ്ങളിലൊന്നാണ് ജോസ് ഗിരി. ഉച്ചയായാലും ഇവിടുത്തെ കാറ്റിനു മഞ്ഞിന്റെ തണുപ്പാണ്. തൊട്ടപ്പുറത്ത് കർണാടക കാടും മനോഹര കാഴ്ചകളൊരുക്കുന്ന മലനിരകളും പുഴയും കൃഷിയിടങ്ങളും… നഗരത്തിൽ നിന്നു വരുന്നവർക്ക് പുതിയ അനുഭവമാവും. തീർച്ച’’ – ബെന്നി നാട്ടുവിശേഷങ്ങൾ പറയാൻ തുടങ്ങി. ‘‘ഞങ്ങളുടെ നാട് കാണാൻ വന്നിട്ട് കൂട്ടു വന്നില്ലെങ്കിൽ അതു ശരിയല്ലല്ലോ’’ – അയാൾ ഫോർ വീൽ ജീപ്പ് സ്റ്റാർട്ടാക്കി.

friends travels

ചാഞ്ഞും ചരിഞ്ഞും കുന്ന് കയറുകയാണ് ജീപ്പ്. ജോസ് ഗിരിയുടെ പ്രധാന കാഴ്ചകളിലൊന്നായ തിരുനെറ്റിമലയാണ് ലക്ഷ്യം. വീതി കുറഞ്ഞ മൺവഴിയിലൂടെ ജീപ്പ് ഇരമ്പിക്കയറുമ്പോഴും ബെന്നിയുടെ കഥകൾ കുലുക്കമില്ലാതെ തുടർന്നു. രണ്ടു കിലോമീറ്റ ർ ദൂരത്തിനപ്പുറം കുന്നിൻമുകളിലെത്തി. രണ്ടു വലിയ കല്ലുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മുഖത്തോടു മുഖം നോക്കി നിൽക്കുന്ന കല്ലുകളുടെ മുകളിലേക്ക് വലിഞ്ഞുകയറി. ഏഴിമല, അറബിക്കടൽ, കർണാടകത്തിലെ തലക്കാവേരി, പച്ചവിരിച്ചു നിൽക്കുന്ന കണ്ണൂരിന്റെ നാട്ടുകാഴ്ചകൾ… വർണനകൾക്കപ്പുറത്താണ് കണ്ണിൽ വിരിയുന്ന ദൃശ്യങ്ങൾ. നേരം ഉച്ചയോടടുക്കുമ്പോഴും ഇടയ്ക്കിടെ വിരുന്നെത്തിയ കോടമഞ്ഞ് കാഴ്ചകളുടെ മാറ്റു കൂട്ടി.

മറ്റൊരു വഴിയിലൂടെയാണ് കുന്നിറങ്ങിയത്. മലഞ്ചെരിവിൽ ഇത്തിരി ദൂരമിറങ്ങിയപ്പോൾ പാറക്കെട്ടിനിടയിൽ ഒരു ഗുഹ. ‘‘മുപ്പതു വർഷം മുൻപ് വരെ ആൾതാമസമുണ്ടായിരുന്ന ഗുഹയാണിത്. ‘ആനക്കുഞ്ചിലോ’ എന്നു പേരുള്ള ഒരാളും കുടുംബവുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അകത്ത് രണ്ടു മുറിയും അടുക്കളയുമെല്ലാമുണ്ട്’’ – ബെന്നി പറഞ്ഞു. ‘‘ആനയുടെ കരുത്തായിരുന്നു കുഞ്ചിലോക്ക്. അഞ്ചു കവുങ്ങു വരെ ഒറ്റയടിക്ക് തോളിലെടുക്കും. അ തിനൊത്ത ഭക്ഷണരീതിയും. ഒരിക്കൽ മരത്തിനു മുകളിൽ നിന്ന് താഴേക്കു വീണ് അയാളുടെ തല പൊട്ടി. പക്ഷേ അത് തുന്നിക്കെട്ടി വീണ്ടും പത്തിരുപത് കൊല്ലം അയാൾ ജീവിച്ചു’’ – ഗുഹയുടെ വിശേഷങ്ങളിൽ നിന്ന് ബെന്നി കുഞ്ചിലോയുടെ കഥകളിലേക്കെത്തി.

jaico 1

 * ജൈവക്കാഴ്ചകളുടെ ‘പുകയൂണി’

ജോസ് ഗിരിയിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള കൊട്ടത്തലച്ചി മലയായിരുന്നു അടുത്ത ലക്ഷ്യം. ദുർഘടം പിടിച്ച വഴിയാണ് മുകളിലേക്ക്. പച്ചപ്പിന്റെയും കൃഷിയിടങ്ങളുടെയും കാഴ്ചകൾക്കിടയിൽ ഇടയ്ക്കിടെ കുരിശുകൾ പ്രത്യക്ഷപ്പെട്ടു. ‘മലബാറിന്റെ മലയാറ്റൂർ’ എന്ന പേരിലും ഈ മല അറിയപ്പെടുന്നുണ്ട്. തിരുനെറ്റി മലയുടെ വേറൊരു പതിപ്പാണ് കൊട്ടത്തലച്ചി. കുന്നിന്റെ തുഞ്ചത്തെ പാറപ്പുറത്തു നിന്നുള്ള കാഴ്ച മനോഹരമാണ്. വിജനമായ മലഞ്ചെരിവും താഴെ തെളിയുന്ന പുഴയും പാടങ്ങളുമെല്ലാം ചേർന്ന് ഒരു ആകാശക്കാഴ്ചയുടെ പ്രതീതിയുളവാക്കും. അറ്റമില്ലാത്ത ആകാശത്തിന്റെ കിസ്സകൾ കേട്ട് കൊട്ടത്തലച്ചി മലയിൽ അന്തിമയങ്ങാൻ മോഹം തോന്നിയെങ്കിലും പതിയെ കുന്നിറങ്ങി.

vimal 4

‘ഓല കെട്ടി വാണ മല’യായിരുന്നു അടുത്ത ലക്ഷ്യം. ‘‘സൂക്ഷിക്കണം. ഇടയ്ക്ക് വലിയ കുഴികളുണ്ട്. പണ്ട് ആനയെ വീഴ്ത്താനുണ്ടാക്കിയതാണ്’’ – ആളുയരമുള്ള പുല്ല് വകഞ്ഞു മാറ്റി കുന്നു കയറുമ്പോൾ ബെന്നി പറഞ്ഞു. പണ്ടു കാലത്ത് ജന്മിമാർ താമസിച്ചിരുന്ന കുന്നാണത്ര ഓല കെട്ടി വാണ മല. ഓല കൊണ്ടുള്ള വീട് കെട്ടി അവിടെ ജന്മിമാർ വാണിരുന്നു എന്നാണ് പേരിനു പിന്നിലെ കഥ. തിരുനെറ്റിയും കൊട്ടത്തലച്ചിയും പോലെ നാടിന്റെ വേറിട്ട ആകാശക്കാഴ്ചയാണ് ഈ കുന്നും സഞ്ചാരികൾക്കായി ഒരുക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യു.എ.ഇ.യിൽനിന്ന് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിയായി

യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ആറിരട്ടിയോളം വർധന. ഒരു വശത്തേക്ക് മാത്രമുള്ള ടിക്കറ്റിന് മാത്രം 1500 മുതൽ 6000 ദിർഹം വരെയാണ് ഉയർന്നിരിക്കുന്നത്.

അതേസമയം, യു.എ.ഇ.യിലെ സ്കൂളുകൾക്ക് ക്രിസ്‌മസിനോടനുബന്ധിച്ച് അവധിവരുന്നതും വർഷാവസാനം എടുക്കാനുള്ള അവധികൾ എടുത്തുതീർക്കാൻ കമ്പനികൾ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമെല്ലാം നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയുണ്ടാക്കിയിട്ടുണ്ട്. അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും കൂടുതൽ വിമാനങ്ങളില്ലാത്തതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്.

എക്സ്‌പോ 2020, ഗ്ലോബൽ വില്ലേജ് എന്നിവ ആരംഭിച്ചതോടെ നാട്ടിൽനിന്ന് ദുബായിലേക്കുള്ള സന്ദർശക പ്രവാഹം തുടങ്ങിയതും വിമാനനിരക്ക് കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. ഡിസംബറിൽ അധികവിമാനങ്ങൾ ഏർപ്പെടുത്തുന്നത് പതിവായിരുന്നെങ്കിലും എയർ ബബിൾ കരാർ നിലനിൽക്കുന്നതിനാൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ വിമാനക്കമ്പനികൾക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. സർക്കാരുടെ അടിയന്തര ഇടപെടലിലൂടെ ഷെഡ്യൂൾഡ് വിമാനസർവീസുകൾ പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

siji

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിലും വാക്സിൻ നൽകുന്നതിലും ഇന്ത്യകൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടി യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നേടിയെടുക്കാൻ ഉന്നതതല ഇടപെടൽ മാത്രമാണ് പോംവഴിയെന്ന് പ്രവാസികൾ പറയുന്നു. അതേസമയം, യു.എ.ഇ.യിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 100-നും താഴെയെത്തിയത് ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഉയർന്ന ടിക്കറ്റ് നിരക്കുകൊടുത്തും രാജ്യത്തേക്കെത്താൻ വിനോദസഞ്ചാരികൾ താത്പര്യപ്പെടുന്നുണ്ട്.

മികച്ച കോവിഡ് പ്രതിരോധനടപടികളാണ് യു.എ.ഇ. സ്വീകരിച്ചുവരുന്നത്. ബുധനാഴ്ച 75 പേരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 99 പേർ രോഗമുക്തരായതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നുമില്ല. ആകെ 9.59 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

dance

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,40,647 പേർക്ക് യു.എ.ഇ.യിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,35,173 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. നിലവിൽ 3,332 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബീച്ചുകളാണ് സാന്റാ മോണിക്കയുടെ സൗന്ദര്യം, മനോഹര കാഴ്ചകൾ

ഒന്നിനു പുറകെ ഒന്നായി വീശിയടിക്കുന്ന തിരകൾ പോലെയാണ് കടൽ കാഴ്ചകൾ, എത്ര കണ്ടാലും മതിവരുകയില്ല. കടലിനോടു ചേർന്നുള്ള നാടുകൾക്കു സൗന്ദര്യവുമേറും. മഞ്ഞു പെയ്യുകയും മരങ്ങൾ കുളിരണിയുകയും ചെയ്യുന്ന ഹേമന്തകാലത്തിൽ കടലരികിനോടു ചേർന്നു കിടക്കുന്ന സാന്റാ മോണിക്ക എന്ന കാലിഫോർണിയൻ നഗരത്തിൽ ധാരാളം സഞ്ചാരികളെത്തും. അവരെ കാത്തിരിക്കുന്നതു പോലെ ആ നഗരം അണിഞ്ഞൊരുങ്ങി നിൽക്കും. എന്തൊക്കെ കാഴ്ചകളാണ് സാന്റാ മോണിക്ക സഞ്ചാരികൾക്കായി കരുതിവെച്ചിരിക്കുന്നതെന്നു നോക്കാം.

jaico

 * താമസത്തിനായി 41 ഹോട്ടലുകൾ

ബീച്ചിനോട് ചേർന്നാണ് നഗരത്തിലെ ഭൂരിപക്ഷം ഹോട്ടലുകളും നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ കടൽകാറ്റേറ്റുള്ള ഒരു നീണ്ട നടത്തിനോ, ഉദയാസ്തമയം കണ്ടു വിശ്രമിക്കാനോ അധികം ദൂരേയ്ക്ക് പോകേണ്ടതില്ല. സാന്റാ മോണിക്കയിൽ നിന്നു അധികം അകലെയല്ലാതെയാണ് ലോസ് ആഞ്ചൽസ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഭംഗിയേറിയ ആ നഗരത്തിലേക്ക് എത്തിച്ചേരുക എന്നതും ഏറെ എളുപ്പമാണ്. ഡൗൺടൗൺ ലോസ് ആഞ്ചൽസ്, ഹോളിവുഡ് തുടങ്ങിയവിടങ്ങളിൽ താമസിക്കുന്നത് വിശ്രമത്തിനൊപ്പം ധാരാളം വിനോദങ്ങളിൽ ഏർപ്പെടുന്നതിനും സഹായിക്കും.

 * വെയിലേറ്റിരിക്കാൻ ബീച്ചുകൾ

വർഷത്തിലെ 280 ദിവസങ്ങളും സൂര്യനെ കാണാൻ കഴിയുമെന്നതു കൊണ്ടുതന്നെ വെയിലേറ്റു വിശ്രമിക്കാൻ ഇതിലും മികച്ചയിടങ്ങൾ വേറെയുണ്ടാകാനിടയില്ല. 3.5 മൈൽ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ബീച്ചുകളാണ് സാന്റാ മോണിക്കയുടെ സൗന്ദര്യം. ചൂടധികമില്ലാത്ത സുഖകരമായ കാലാവസ്ഥ മാനസികമായ ഉണർവ് പകരുമെന്ന കാര്യത്തിൽ തർക്കമേയില്ല. മികച്ച ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളും ഷോപ്പിങിടങ്ങളും ഈ നഗരത്തിലെത്തുന്ന സന്ദർശകരുടെ മനസു കീഴടക്കും.

ELECTRICALS

 * ബീച്ച് പിക്നിക്

സന്ദർശകരുടെ ആഘോഷവേളകളെ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത മുഹൂർത്തങ്ങളാക്കി മാറ്റാൻ സഹായിക്കും സാന്റാ മോണിക്ക പിക്നിക് കമ്പനി. കടൽത്തീരത്തു അതിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും കമ്പനി ചെയ്തു തരും. ബ്ലാങ്കറ്റുകളും തലയിണകളും പിക്നിക് ടേബിളും ലൈറ്റുകളും സംഗീതവും തുടങ്ങി ഒരു ചെറു ആഘോഷത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും മണൽപ്പുറത്തു ഒരുക്കും. ചിത്രങ്ങൾക്കു സമാനമായ ആ ഒരുക്കങ്ങളും ആഘോഷങ്ങളും സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.

dance

 * പരിധികളില്ലാതെ വിനോദങ്ങൾ

പാചക ക്ലാസുകൾ, സർഫിങ് പഠന ക്ലാസുകൾ, ട്രപ്പീസ് ക്ലാസ്, സ്പാ തുടങ്ങി ഒരു പിടി വിനോദങ്ങളും വിജ്ഞാനങ്ങളും ഇവിടെയെത്തുന്നവർക്കു ആസ്വദിക്കാം. അതിനുള്ള സൗകര്യങ്ങളും ഈ കടൽത്തീരത്തുണ്ട്.

 * പുതുവർഷത്തിനു ഇപ്പോഴേ ഒരുങ്ങാം

അവധിയാഘോഷിക്കാൻ സാന്റാ മോണിക്കയോളം മികച്ചയിടങ്ങൾ കുറവായിരിക്കും. വ്യത്യസ്ത ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളും സന്ദർശകരെ ആകർഷിക്കാനായി വിവിധ വിനോദങ്ങളും തുടങ്ങി ഇവിടെയെത്തുന്നവരെ തൃപ്തിപ്പെടുത്തും ഈ കടൽത്തീര നഗരം. പുതുവർഷം വേറിട്ട രീതിയിൽ ആഘോഷിക്കണമെന്നുള്ളവർക്കു സാന്റാ മോണിക്ക ഒരു മികച്ച തെരെഞ്ഞെടുപ്പായിരിക്കും.
അതിഥികളെ ഇതിലേ… ഇതിലേ…

hill monk ad

തിരക്കുകൾക്കിടയിൽ നിന്നും അവധിയെടുത്തു ഒന്നോ രണ്ടോ ദിവസങ്ങൾ ആഘോഷമാക്കണമെന്നു ചിന്തിക്കുന്നവർക്കു സാന്റാ മോണിക്കയ്ക്കു വണ്ടി കയറാം. വിശ്രമത്തിനു മാത്രമല്ല, മനസൊന്നു ശാന്തമാക്കാനും ജീവിതത്തിനൊരു പുത്തനുണർവ് സമ്മാനിക്കാനും ആ യാത്ര സഹായിക്കും. ഇവിടുത്തെ ഹോട്ടലുകളും ചെറു കച്ചവടക്കാരും തദ്ദേശവാസികളുമെല്ലാം അതിഥികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നവരാണ്. കോവിഡ് – 19 രോഗഭീതിയാൽ സുരക്ഷാക്രമീകരണങ്ങളും വൃത്തിയും സാമൂഹിക അകലവുമൊക്കെ മികച്ച രീതിയിൽ പാലിക്കുന്ന ഒരു നഗരം കൂടിയാണിത്. അതുകൊണ്ടു തന്നെ ഭയപ്പാടില്ലാതെ സാന്റാ മോണിക്ക സന്ദർശിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പേരിനുപോലും മഞ്ഞില്ല; പ്രേതനഗരമായി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്കീ റിസോർട്ട്!

5400 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബൊളീവിയയിലെ ചാകൽറ്റയ മലനിരകളിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്കീ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. വർഷംതോറും ആയിരക്കണക്കിനാളുകൾ സ്കീയിങ്ങ് നടത്തുന്നതിനായി ഇവിടം തേടിയെത്തിയിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ദുരന്തഭീഷണി എത്രത്തോളം വലുതാണെന്ന് വെളിവാക്കികൊണ്ട് ഇന്ന് പ്രേതനഗരമായി മാറിയിരിക്കുകയാണ് ചാകൽറ്റയ. ശക്തമായ മഞ്ഞുരുക്കം മൂലം സന്ദർശകർക്ക് സ്കീയിങ് നടത്താൻ പോയിട്ട് മഞ്ഞു കാണാൻപോലും കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

ചാകൽറ്റയ ഹിമാനിക്കു മുകളിലാണ് റിസോർട്ട് പണികഴിച്ചിരിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ വടക്കൻ ബേസ് ക്യാമ്പിനേക്കാൾ ഉയരത്തിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഗിന്നസ് ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരമുള്ള റസ്റ്റോറന്റ് എന്ന പദവിയും റിസോർട്ടിലെ റസ്റ്റോറന്റിന് സ്വന്തമാണ്. ഇരുപതാം നൂറ്റാണ്ടിൽ വർഷത്തിലെ ഒട്ടുമിക്ക സമയങ്ങളിലും റിസോർട്ട് സന്ദർശകർക്കായി തുറന്നിട്ടിരുന്നു. ചുറ്റും ധാരാളം മഞ്ഞുള്ളതിനാൽ സ്കീയിങ്ങ് നടത്താനാഗ്രഹിച്ചെത്തുന്നവരെ ചാകൽറ്റയ ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല.

എന്നാൽ 18,000 വർഷത്തിലധികം പഴക്കമുള്ള ഹിമാനി ഇനി ഒരു പതിറ്റാണ്ടിനിപ്പുറം നിലനിൽക്കില്ലെന്ന് 2005 ൽ നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത് എത്രത്തോളം യാഥാർഥ്യമാണെന്ന് പലരും സംശയിച്ചിരുന്നെങ്കിലും ആ സംശയങ്ങളെല്ലാം പിന്തള്ളിക്കൊണ്ട് 2009 ൽ തന്നെ ഗവേഷകരുടെ പ്രവചനം യാഥാർഥ്യമായി. താപനിലയിൽ ഉണ്ടായ വർധനവ് മൂലം വലിയ തോതിൽ മഞ്ഞ് ഉരുകിത്തുടങ്ങിയതോടെ സന്ദർശകരുടെ വരവ് ക്രമാതീതമായി കുറഞ്ഞു.

ഇന്നിപ്പോൾ സന്ദർശകർ എത്താത്തതിനെ തുടർന്ന് ചാകൽറ്റയ ആൾപാർപ്പില്ലാത്ത പ്രേതനഗരമായി മാറിയിരിക്കുകയാണ്. വർഷത്തിൽ ഏറിയപങ്കും ഇതുതന്നെയാണ് ഇവിടുത്തെ അവസ്ഥ. എന്നാൽ ശൈത്യകാലം അതിന്റെ പാരമ്യതയിൽ എത്തുന്നതോടെ മലമുകളിൽ മഞ്ഞ് ദൃശ്യമാകും. ഈ സമയങ്ങളിൽ സ്കീയിങ്ങ് ഏറെ ഇഷ്ടപ്പെടുന്ന സഞ്ചാരികൾ ഇപ്പോഴും ഇവിടേക്കെത്താറുണ്ട്. അല്ലാത്തപ്പോഴാകട്ടെ ഇവിടം തികച്ചും വിജനമാകും.

400 മീറ്റർ ദൂരത്തിലധികം സ്കീയിങ് നടത്താൻ പാകത്തിൽ മഞ്ഞു മൂടിയിരുന്ന മലനിരകളാണ് ഇപ്പോൾ കല്ലുകൾ തെളിഞ്ഞു കാണുന്ന വരണ്ട പ്രദേശമായി മാറിയത്. പർവതാരോഹണവും സ്കീയിങ്ങും ഇഷ്ടപ്പെട്ട് ഇവിടെയെത്തിയിരുന്നവർ ഇന്ന് ചാകൽറ്റയെ സെമിത്തേരി എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് ചാകൽറ്റയയുടെ മാത്രം അവസ്ഥയല്ല. എല്ലാ ഹിമാനികളിലും മഞ്ഞുരുക്കം ശക്തമാണെന്നും അവയുടെയെല്ലാം അവസാനം കുറിക്കപ്പെട്ടുകഴിഞ്ഞെന്നും ഗ്ലേഷ്യോളജിസ്റ്റായ എഡ്സൺ രാമിരസ് പറയുന്നു.

dance

ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാവുകയും താപനിലയിൽ കുറവുവരികയും ചെയ്താൽ മാത്രമേ ഹിമാനികൾ നിലനിൽക്കൂ. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇത്തരം സ്ഥലങ്ങളിൽ ഇനി ഒരിക്കലും ഹിമാനികൾ കാണാനാവില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. ഈ അടിയന്തര സാഹചര്യം മനസ്സിലാക്കി എല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് കാലാവസ്ഥ നിയന്ത്രണത്തിലാക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള നീക്കങ്ങൾ എത്രയും വേഗം കൈക്കൊള്ളണമെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അകത്തു കയറുന്നവരെ പുറത്തു വിടാതെ വട്ടം കറക്കുന്ന ലക്നൗവിലെ ഭൂൽഭൂലയ്യ

ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അദ്ഭുതക്കാഴ്ചകൾ എവിടേയും പ്രതീക്ഷിക്കാം. സ്ഥിരം ഡെസ്‌റ്റിനേഷനുകളിൽ കാണുന്നതിനെക്കാൾ ആവേശം ജനിപ്പിക്കുന്ന അനുഭവങ്ങൾ പല പട്ടണങ്ങളിലും മറഞ്ഞുകിടക്കുന്നുണ്ടാവും. വിമാനത്തിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ നഷ്ടമാകുന്ന ഇത്തരം വിസ്മയങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചേരുമെന്നതാണ് റോഡ് യാത്രയുടെ നേട്ടം. ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ–മ്യാൻമർ മോട്ടോർസൈക്കിൾ യാത്രയിൽ ലക്നൗ നൽകിയ അനുഭവം ഇത്തരം ഒന്നായിരുന്നു.

valam depo

ഭൂൽഭുലയ്യ’ എന്നു കേൾക്കുമ്പോൾ ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പ് ആയിരിക്കും സിനിമ പ്രേമികൾ ഓർക്കുക. ചിത്രത്തിൽ എല്ലാവരെയും വട്ടം കറക്കുന്ന നായികയെ പോലെ ചെല്ലുന്നവരെ സംഭ്രമിപ്പിക്കുന്ന കെട്ടിടമുണ്ട് ലക്നൗവിൽ, പേര് ഭൂൽഭുലയ്യ… ആയിരത്തിലേറെ ഇടനാഴികളും കാഴ്ചയിൽ ഒരുപോലെ തോന്നുന്ന നൂറുകണക്കിനു വാതിലുകളുമുള്ള നിർമിതി. ആ കെട്ടിടം നന്നായി പരിചയമില്ലാത്ത ആരെങ്കിലും വിശാലമായ പ്രവേശന ഹാളിൽനിന്ന് ഉള്ളിലേക്ക് കയറിയാൽ പുറത്തിറങ്ങുക അസാധ്യമാണത്രേ.

അതു മാത്രമല്ല, രാജഭരണകാലത്ത് കാവൽഭടൻമാർക്ക് അവരുടെ സ്ഥാനത്തു നിന്നു തന്നെ കവാടം കടന്നെത്തുന്നവരെ കാണാനുള്ള സൗകര്യം, ഭൂമിക്കടിയിലൂടെയുള്ള ജലപ്രവാഹവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജലാശയം തുടങ്ങി ഒരു എൻജിനീയറിങ് അദ്ഭുതമാണ് ഭൂൽഭുലയ്യ. റൂമി ഗേറ്റ്, ബാരാ ഇമാം മസ്ജ്ദ് തുടങ്ങിയ സമീപകാഴ്ചകൾ കൂടി ആയപ്പോൾ ലക്നൗ ഒരു വിശേഷ അനുഭവമായി മാറി.

 * ലക്നൗവിലെ തുർക്കി ഗേറ്റ്

രാത്രിയായി ലക്നൗവിൽ എത്തിയപ്പോൾ. ഇന്ത്യയിലെ മെട്രോ നഗരങ്ങളോടു കിട പിടിക്കുന്ന പട്ടണം. മുൻപ് ഈ വഴി കടന്നു പോയിട്ടുണ്ടെങ്കിലും ഗൗരവമായി കാഴ്ച കണ്ടിട്ടില്ല. നഗരത്തിന്റെ ലാൻഡ് മാർക്കായ റൂമി ഗേറ്റ് നിയോൺ ലൈറ്റിന്റെ പ്രകാശത്തിൽ പ്രഭാപൂരിതമായിരിക്കുന്നു. 60 അടി ഉയരമുള്ള ഈ കവാടം തുർക്കിയിലെ ബാബ്–ഇ–അലി എന്ന ഗോപുരത്തിന്റെ മാതൃകയിൽ 1784–86 കാലത്ത് നിർമിച്ചതാണ്. തുർക്കിഷ് ഗേറ്റ്, റൂമി ദർവാസ എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്.

dance

ഗേറ്റിന്റെ ഇരുവശവും വ്യത്യസ്തമായ കാഴ്ചകളാണ് നൽകുന്നത്. കിഴക്കു നിന്നു നോക്കുമ്പോൾ തെക്കു വടക്കു നീളത്തിലുള്ള ഒരു ബഹുനില മന്ദിരത്തിനു മധ്യത്തിലൂടെ മൂന്നു പടുകൂറ്റൻ കമാനങ്ങളായി അനുഭവപ്പെടും. കമാനങ്ങളുടെ മുകൾ ഭാഗം രജപുത്ര ശൈലിയുമായി സാമ്യം തോന്നും വിധമാണ്. പടിഞ്ഞാറു വശത്ത് അറബ് ശൈലിയിലുള്ള ഒരൊറ്റ വളച്ചു വാതിൽ. രണ്ടു വശത്തുനിന്നും രണ്ടു രീതിയിൽ അനുഭവപ്പെടുന്നതിനാൽ റൂമി ഗേറ്റിനെ തുർക്കിയിലെ ഗോപുരവുമായി താരതമ്യം ചെയ്യുന്നതു തെറ്റാണെന്നും സമാനതകളില്ലാത്ത നിർമിതിയാണ് ഇതെന്നും വാദിക്കുന്നവരുമുണ്ട്. റൂമി ഗേറ്റിനു നടുവിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഇരട്ടവരി പാതയും കടന്നു പോകുന്നുണ്ട്. റോഡിനു നടുവിലുള്ള ഈ നിർമിതി നഗരപുരോഗതിക്ക് ഒരിക്കലും തടസ്സമായി നിന്നിട്ടില്ല.

 * ശരിയായ വഴി ഒന്നുമാത്രം

ലക്നൗവിലെ രണ്ടാം ദിനം. തലേന്നു രാത്രി നിയോൺ ലൈറ്റിന്റെ വെളിച്ചത്തിൽ പ്രകാശിച്ച റൂമി ഗേറ്റിനു പകൽ സൂര്യപ്രകാശത്തിലും തിളക്ക കുറവൊന്നുമില്ല. ഗേറ്റിനു സമീപത്തെ വിശാലമായ മൈതാനത്താണ് ഭൂൽഭുലയ്യ. അകത്തേക്കു കടക്കാൻ ടിക്കറ്റ് എടുക്കണം, 25 രൂപ. മൈതാനത്ത് എത്തിയാൽ വലതു ഭാഗത്ത് മിനാരങ്ങളോടുകൂടിയ അറേബ്യൻ ശൈലിയിലുള്ള കെട്ടിടം കാണാം.

ELECTRICALS

വലിയ പടിക്കെട്ടുകൾ ചവിട്ടി കയറിച്ചെന്നാൽ വിശാലമായ ഹാളിലേക്കു പ്രവേശിക്കാം. നവാബുമാരുടെയും ഭരണചക്രം തിരിച്ച പ്രധാനികളുടെയും ചിത്രങ്ങളും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള മസ്ജിദുകളുടെ ചെറു രൂപങ്ങളും അവിടെ കാണാം. 30 അടി മുകളിലുള്ള മച്ച് പൂക്കളുടെയും മറ്റും ചിത്രങ്ങളാൽ അലംകൃതമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മേഘത്തെ കൈ എത്തിപ്പിടിക്കാം, ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് യാത്ര പോകണം

മേഘങ്ങളിൽ പൊതിഞ്ഞ മനോഹരയിടത്തേക്ക് പോകാൻ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഈ സ്ഥലങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കണം.

hill monk ad

 * നന്ദി ഹിൽസ്, കർണാടക

കർണാടകയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് നന്ദി ഹിൽസ്. ബെംഗളൂരു നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂര്‍ എന്നയിടത്താണ് നന്ദിഹില്‍സ് സ്ഥിതി ചെയ്യുന്നത്. നന്ദി ഹിൽസിന്റെ അടിവാരത്തിൽ നിന്നും 3 കിലോമീറ്റർ യാത്ര ചെയ്താൽ മുകളിലെ പ്രവേശന കവാടത്തിൽ എത്താം. ബൈക്കുകൾ ആണെങ്കിൽ അവിടെ പാർക്ക് ചെയ്യണം, മറ്റു സ്വകാര്യ വാഹനങ്ങൾ ഏറ്റവും മുകളിൽ പാർക്ക് ചെയ്യാം. അതിരാവിലെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടു കാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ‍ഡിഗ്രിവരെയുമാണ് ഇവിടെ താപനില. ബെംഗളൂരുവിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത.

ashli

 * നൈനിറ്റാൾ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് നൈനിറ്റാൾ. ഈ പ്രദേശം മുഴുവൻ മനോഹരമായ പർവതങ്ങളാൽ ചുറ്റപ്പെട്ടതും ഹരിത വനങ്ങളാൽ മൂടപ്പെട്ടതുമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിൽ കുമയൂൺ ഹിമാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഈ മനോഹര കൊളോണിയൽ നഗരത്തിന് ചുറ്റും ഏഴു കുന്നുകളും മഞ്ഞുമൂടിയ കൊടുമുടികളും അതിർത്തി തീർക്കുന്നുണ്ട്. ഷേര്‍ കാ ദണ്ഡ മലനിരകളുടെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാളിലെ സ്‌നോവ്യൂവില്‍ നിന്നാല്‍ ഹിമാലയത്തിന്റെ മനോഹാരിത നുകരാന്‍ കഴിയും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌നോവ്യൂ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഈ മേഖലയുടെ പ്രകൃതിഭംഗി അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ആസ്വദിക്കാവുന്നതാണ്‌. കാരണം ഈ സമയത്ത്‌ ഈ പ്രദേശമാകെ മഞ്ഞ്‌ കൊണ്ട്‌ മൂടപ്പെടും. സ്നോവ്യൂ പോയിന്റിൽ നിന്ന് ഹിമാലയത്തിന്റെ സൗന്ദര്യം നുകരാൻ റോപ്‌വേ സവാരി,കാടിന്റെ ഉള്ളറിഞ്ഞുള്ള ട്രെക്കിങ്ങുകളിലൂടെ ഹിമാലയത്തിന്റെ മുകളിലെത്തുക തുടങ്ങി നൈനിറ്റാൾ സഞ്ചാരികൾക്ക് നൽകുന്നത് ജീവിതത്തിൽ മറക്കാനാവാത്ത ഒത്തിരിയേറെ അനുഭവങ്ങളാണ്.

vimal 4

 * മാഥേരാൺ, മഹാരാഷ്ട്ര

മേഘങ്ങൾക്കിടയിൽ ജീവിക്കണമെങ്കിൽ മാഥേരാണിലേക്ക് പോകണം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചെറിയ ഹിൽ‌സ്റ്റേഷൻ എന്നറിയപ്പെടുന്ന മാഥേരാൺ ഹിൽ‌സ്റ്റേഷൻ സൂര്യാസ്തമയവും സൂര്യോദയവും ആസ്വദിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ്. മാഥേരാൺ എന്ന വാക്കിന്റെ അർത്ഥം നെറുകയിലെ കാട് എന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇടതൂർന്ന മരങ്ങളും സസ്യജാലങ്ങളുമുള്ള നിത്യഹരിതവനപ്രേദശമാണിത്. പശ്ചിമഘട്ട മലനിരകളിലെ അതിമനോഹരമായ ഈ പിക്നിക് സ്പോട്ട് സമുദ്രനിരപ്പിൽ നിന്ന് 2,625 അടി ഉയരത്തിലാണ്. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. എങ്കിലും മൺസൂൺ സമയത്താണ് മാഥേരാൺ അതിസുന്ദരിയാകുന്നത്. മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും ചെറു അരുവികളും മാഥേരാണിന്റെ അഴക് പതിന്മടങ്ങാക്കും. മോട്ടർ വാഹനങ്ങൾക്ക് വിലക്കുള്ള ഇന്ത്യയിലെ ഏക ഹിൽസ്റ്റേഷനാണ് മാഥേരാൺ. ടോയ് ട്രെയിനും കുതിര സവാരിയും കൈ കൊണ്ടു വലിക്കുന്ന റിക്ഷകളുമാണ് ഇവിടെ സഞ്ചാരത്തിനായുള്ളത്. മാഥേരാണിലെ അതിമനോഹരമായ വ്യൂ പോയിന്റാണ് ലൂയിസ പോയിന്റ്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം അപ്പാടെ അനുഭവിക്കാൻ കഴിയുന്ന ഈ കാഴ്ച തിരക്കേറിയ മുംബൈ നഗരത്തിൽ നിന്ന് വെറും 90 കിലോമീറ്റർ ദൂരത്തിലാണ് ഉള്ളത്. മറ്റേതൊരു ഹിൽസ്റ്റേഷനിലെയും പോലെ, മാഥേരാൺ അതിന്റെ വ്യൂ പോയിന്റുകൾക്ക് പേരുകേട്ടതാണ്. സഹ്യാദ്രി പർവതനിരയുടെ ആകർഷകമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടെ 36 വ്യൂ പോയിന്റുകളുണ്ട്. 800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എപ്പോഴും മേഘങ്ങൾ വന്നു മൂടും. നിങ്ങൾ മാഥേരനിൽ ആയിരിക്കുമ്പോൾ മേഘങ്ങൾക്കിടയിലൂടെ നടക്കുന്ന അനുഭവമായിരിക്കും.

 * ഡാർജിലിങ്

ഡാർജിലിങ്ങിൽ എത്തിയാൽ േമഘങ്ങളില്‍ പൊതിഞ്ഞ മനോഹര കാഴ്ച കാണാം. ഇവിടുത്തെ മഞ്ഞു പുതച്ച ഹിമാലയത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളുടെ വിശാലമായ വിസ്തൃതിയും ഒരിക്കലും മറക്കാൻ കഴിയില്ല. ആകാശത്തെ വെള്ളി മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന കുന്നിന്‍ ചെരുവുകളില്‍ നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ദേവദാരു വനങ്ങളും തേയില തോട്ടങ്ങളും വല്ലാത്തൊരനുഭൂതിയാണ് സമ്മാനിക്കുന്നത്. ടൈഗര്‍ ഹില്‍,ബറ്റാസിയ ലൂപ്,ഒബസര്‍വേറ്ററി ഹില്‍‌സ് തുടങ്ങി മേഘങ്ങളുടെ അടുത്തേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന നിരവധി സ്ഥലങ്ങളുണ്ടിവിടെ.

 * കൂർഗ്, കർണാടക

ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്’ എന്നറിയപ്പെടുന്ന കൂർഗ് വിശാലവും കാപ്പി, തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ടതുമാണ്. അതിരാവിലെ കൂർഗിലെ കാപ്പി തോട്ടങ്ങളിലൂടെ നടക്കണം, മൂടൽമഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാം. കർണാടകയിലെ പർവതനിരകൾക്കിടയിൽ, എപ്പോഴും മൂടൽമഞ്ഞ് നിറഞ്ഞ ഭൂപ്രകൃതിയുള്ള കൂർഗ്, മനോഹരമായ പച്ച കുന്നുകളും അവയിലൂടെ ഒഴുകുന്ന അരുവികളുടെ പേരിലും പ്രശസ്തമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കെ.എസ്.ആർ.ടി.സി സമരത്തിന് ന്യായീകരണമില്ല;

പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെ.എസ്.ആർ.ടി.സി സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. യൂണിയനുകളുടെ ആവശ്യപ്രകാരമുള്ള ശമ്പള പരിഷ്‌കരണം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു

ഇത്തരം സമര രീതികൾ ആവർത്തിച്ചാൽ കെ.എസ്.ആർ.ടി.സിയെ അവശ്യ സർവീസുകളുടെ പട്ടികയിലുൾപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ മാസം തോറും 150 കോടിയോളം രൂപ നൽകാൻ സർക്കാർ തയ്യാറായി. തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്‌കരണത്തിന് മാസംതോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്.

ഇപ്പോൾ തന്നെ ശമ്പളത്തിനും പെൻഷനും സർക്കാരിനെ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മാസംതോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാൽ സർക്കാർ സഹായം ആവശ്യമാണ്. സർക്കാരിനെ മുൾമുനയിൽ നിർത്തി സംഘടനകൾ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്‌കരണമെന്ന പിടിവാശിയാണ് യൂണിയനുകൾ സ്വീകരിച്ചത്. കോവിഡ് കാലഘട്ടത്തിൽ വരുമാനവും ജീവിതമാർഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നത്. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകൾ യാഥാർത്ഥ്യബോധം ഉൾക്കൊള്ളണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

gba
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights