കേരളത്തിലെ ആദ്യ കാരവാൻ പാർക്ക് മറയൂരിൽ

കേരളത്തിലെ ടൂറിസത്തിന് പുതിയ മുഖം നൽകുന്നതിനായി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി സൗഹാർദ ടൂറിസം പദ്ധതിയുടെ ആദ്യ കാരവാൻ പാർക്ക് മറയൂരിനു സമീപം വയൽക്കടവിൽ. പരിസ്ഥിതിലോല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമായി യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച കാരവാൻ ടൂറിസത്തിനു സ്വീകാര്യത വർദ്ധിച്ച സാഹചര്യത്തിലാണ്. കേരളത്തിലും കാരവാൻ ടൂറിസം നടപ്പിലാക്കാൻ ടൂറിസം വകുപ്പ് സന്നദ്ധമായിരിക്കുന്നത്.

jaico 1

ഏറ്റവും ആസ്വാദ്യകരമായ യാത്ര അനുഭവങ്ങൾ നൽകുന്നതിനായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്, ഹാരിസൺ മലയാളം,ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, സിജി എച്ച് എർത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. കേരളത്തിൽ ഇടുക്കി, വയനാട്,കണ്ണൂർ എന്നീ ജില്ലകളിലായി അഞ്ച് കാരവാൻ പാർക്കുകൾ സ്ഥാപിക്കുന്നതിനായാണ് അനുമതി ആയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മറയൂരിനു സമീപം വയൽക്കടവ് എസ്റ്റേറ്റിലാണ് അഞ്ചേക്കറിൽ ആദ്യ കാരവാൻ പാർക്ക് സജ്ജീകരിക്കുന്നത്.

സിജിഎച്ച് ഗ്രൂപ്പാണ് മറയൂരിനു സാമീപം പാർക്ക് സജ്ജമാക്കുന്നത്. കാരവാൻ ടൂറിസം നടപ്പിലാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിലെ നിയമങ്ങൾ മാറ്റം വരുത്തേണ്ടതും സജ്ജീകരണങ്ങളും തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്.

siji

സ്വകാര്യ നിക്ഷേപകരും പ്രാദേശിക ടൂർ ഓപ്പറേറ്റർമാരും പ്രദേശിക സമൂഹത്തെയും ഉൾകൊള്ളിച്ചാണ് കേരളാ ടൂറിസം വകുപ്പ് കാരവാൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ആഡംബര ഹോട്ടൽ മാതൃകയിലാണ് ബസിനെ സജ്ജീകരിക്കുന്നത്. ആഡംബര വാഹനത്തിനുള്ളിൽ തന്നെ എല്ലാവിധ സംവിധാനങ്ങളോടെ യും താമസിക്കുന്നതിനുള്ള സംവിധാനമാണ് കാരവാൻ. ഇപ്പോൾ ചലച്ചിത്ര മേഖലയിൽ ഷൂട്ടിംഗ് സെറ്റുകളിൽ വിശ്രമിക്കുന്നതിനായാ കാരവാൻ ഉപയോഗിച്ചു വരുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റെക്കോർഡുകളിലേക്ക് കറങ്ങി ‘ഐൻ ദുബായ്’

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം (ഒബ്സർവേഷൻ വീൽ) ‘ഐൻ ദുബായ്’ റെക്കോർഡുകളിലേക്കു കറക്കം തുടങ്ങി.ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽ 250 മീറ്റർ ഉയരമുള്ള ഈ വിസ്മയ ചക്രത്തിന്റെ മുകളിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇരിക്കുന്ന ചിത്രം ഉദ്ഘാടനദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി.കുതിരയോട്ടം ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങളിൽ രാജ്യാന്തര താരം കൂടിയായ ഹംദാൻ, ഒരു കപ്പ് ചായയുമായി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്.

jaico 1

ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികൾ, ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം എന്നിവയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു. ഇന്നും കലാപരിപാടികൾ ഉണ്ടാകും.നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായിൽ ഒരേ സമയം 1,750 പേർക്കു കയറാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്.ഒരുതവണ കറങ്ങാൻ 38 മിനിറ്റ് വേണം. ഒരു ക്യാബിനിൽ 40 പേർക്കുവരെ കയറാമെങ്കിലും േകാവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 7 പേരെ മാത്രമേ അനുവദിക്കൂ. കുടുംബമായോ ഗ്രൂപ്പ് ആയോ വന്നാൽ 10 പേർ.

 * ടിക്കറ്റ് നിരക്ക്

സാധാരണ ടിക്കറ്റിന് 130 ദിർഹവും 3 വയസ്സിനും 12നും ഇടയ്ക്കുള്ള കുട്ടികൾക്ക് 100 ദിർഹവുമാണ് നിരക്ക്. 2 മുതിർന്നവർക്കും 2 കുട്ടികൾക്കും കയറാവുന്ന ഫാമിലി പാസ് 370 ദിർഹം, ലഘുഭക്ഷണം ലഭിക്കുന്ന ഫാമിലി പാസ് 450 ദിർഹം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: aindubai.com.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉടമകള്‍ ജാഗ്രത, ഈ 11 കാറുകള്‍ ഗുഡ്ബൈ പറയുന്നു; അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഉണ്ടാകില്ല!

ഓരോ വര്‍ഷവും വാഹനലോകത്ത് നിന്ന് നിരവധി മോഡലുകള്‍ അപ്രത്യക്ഷമാകാറുണ്ട്. 2020 -ൽ, ബിഎസ് 4 -ൽ (BS4) നിന്ന് ബിഎസ് -6 (BS6) ലേക്കുള്ള മാറ്റം കാരണം നിരവധി കാർ നിർമ്മാതാക്കൾ പല കാർ മോഡലുകളും നിർത്തലാക്കിയിരുന്നു. എന്നാല്‍ ഈ വർഷം ഈ രാജ്യത്ത് നിന്നുള്ള വാഹന വിട വാങ്ങലുകളുടെ എണ്ണം അല്‍പ്പം കൂടുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് -19 (Covid 19) മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങൾ മൂലം ഏതാനും മോഡലുകള്‍ വിപണിയിൽ നിന്ന് പുറത്താകുകയാണ് (Discontinued Vehicles). ചില വാഹന നിര്‍മ്മാതാക്കള്‍ സമ്പൂര്‍ണമായി ഇന്ത്യ വിടുകയാണെങ്കില്‍ മറ്റുചിലര്‍ പുതിയ മോഡലുകള്‍ക്ക് പകരമായാണ് അരങ്ങൊഴിയുന്നത്. ഇതാ 2021ല്‍ ഇന്ത്യ വിടുന്ന അത്തരം 11 കാറുകളെ പരിചയപ്പെടാം. 

FAIMOUNT

 1. ഫോർഡ് എൻഡവർഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റം മികച്ച നാല് വാഹന മോഡലുകളെയാണ് ഒറ്റയടിക്ക് ഇന്ത്യക്കാര്‍ക്ക് അന്യമാക്കുന്നത്.

 2 . ഫോർഡ് ഇക്കോസ്പോർട്ട് 2013 ജൂണിലാണ് ഫോർഡ് ഇക്കോസ്പോർട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നായിരുന്നു ഫോർഡ് ഇക്കോസ്‌പോർട്ട്.

 3 . ഫോർഡ് ആസ്പയർഫിഗോയുടെ സെഡാൻ പതിപ്പായിരുന്നു ആസ്പയർ.

 4 . ഫോർഡ് ഫിഗോജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയും ഇനിമുതല്‍ ഇന്ത്യയ്ക്ക് അപ്രാപ്യമാകും

hill monk ad

 5 . ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ഫിഗോക്ക് ഫ്രീസ്റ്റൈൽ എന്ന ക്രോസ്ഓവർ പതിപ്പും ഫോർഡ് നൽകിയിരുന്നു.

 6 .  മഹീന്ദ്ര എക്സ്യുവി 500വിൽപ്പനക്കുറവോ മറ്റ് മോശം പ്രകടനങ്ങളോ അല്ല മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്സ്.യു.വി 50ന്‍റെ നിർബന്ധിത പിൻവാങ്ങലിനുകാരണം.

 7 .  ടൊയോട്ട യാരിസ്ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു.  ഒട്ടും ജനപ്രിയമല്ലായിരുന്നു ടൊയോട്ട യാരിസ്.വിപണിയിൽ അവതരിപ്പിച്ച് വെറും മൂന്ന് വർഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയിൽ നിന്നും മടങ്ങുന്നത്.

 8 . ഹോണ്ട സിവിക്ജപ്പാനിലും യൂറോപ്പിലുമെല്ലാം വലിയ വിജയം നേടിയ വാഹന മോഡലാണ് ഹോണ്ട സിവിക്.

afjo ad

 9. ഹോണ്ട സിആർവിമോണോകോക്ക് ഷാസിയിൽ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആർ.വി. എസ്.യു.വി എന്നതിനേക്കാൾ ക്രോസ് ഓവർ എന്നാണ് സി.ആർ.വിയെ വിളിക്കേണ്ടത്.

 10 .  മഹീന്ദ്ര ആള്‍ട്ടുറാസ് ജി4മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4യുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 11 .  ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം ഈ വർഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കു കുടുംബ വീസ അനുവദിക്കാൻ ശുപാർശ

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശുപാർശ. താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് ശുപാർശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാർശ പ്രാബല്യത്തിൽ വരുത്തുക. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാർശകളാണ് തയാറാക്കിയിട്ടുള്ളത്.

jaico 1

ഭക്ഷ്യ സുരക്ഷ മുൻ‌നിർത്തി കൃഷി, മത്സ്യബന്ധനവും വിതരണവും, കോഴി-കാലി വളർത്തൽ, പാൽ ഉൽപാദനം, ഭക്ഷ്യവസ്തുക്കളും ബേക്കറി ഉൽപന്നങ്ങളും ഉൽപാദിപ്പിക്കലും വിതരണം ചെയ്യലും, ഷോപ്പിങ് സെന്ററുകൾ, റസ്റ്ററന്റുകൾ, ബോട്ട്‌ലിങ് കമ്പനികൾ എന്നിവിടങ്ങളിലേക്ക് വാണിജ്യ സന്ദർശക വീസ, തൊഴിൽ വീസ എന്നിവ നൽകുന്നതിനും ശുപാർശയുണ്ട്. സ്ഥാപനങ്ങളുടെയും ഇടപാടുകളുടെയും അവസ്ഥ, ജീവനക്കാരുടെ എണ്ണം, കൂടുതൽ ആളുകളുടെ ആ‍വശ്യകത തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും വീസ അനുവദിക്കുക.

പൊതു ആരോഗ്യ മേഖല

 * ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ.

 * വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും ഭർത്താവിനെയും 16ൽ താഴെ പ്രായമുള്ള മക്കളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ. ഡോക്ടർ, നഴ്സ് അല്ലാത്ത വനിതാ മെഡിക്കൽ ജീവനക്കാർക്ക് ഭർത്താവിനെയും മക്കളെയും കൊണ്ടുവരുന്നതിന് ടൂറിസ്റ്റ് വിസിറ്റ് വീസ.

സ്വകാര്യ ആരോഗ്യ മേഖല

 * ക്ലിനിക്കുകൾ അല്ലാത്ത സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും 16ൽ താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

 * സ്വകാര്യ ആശുപത്രികളിൽ (ക്ലിനിക് അല്ലാത്തവ) ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആഡംബരത്തിൽ നീന്തുന്ന കപ്പൽ; വിൽക്കാനുണ്ട് ഒരു സൂപ്പർയോട്ട്, വില 218 കോടി രൂപ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാനങ്ങളിലൊന്ന് ലേലത്തില്‍ വയ്ക്കുന്നു. 393 അടി നീളമുള്ള, വൈ 910 എന്നറിയപ്പെടുന്ന സൂപ്പർയോട്ടാണ് പുതിയ ഉടമയെ തേടുന്നത്. ഏതാണ്ട് 29 ദശലക്ഷം ഡോളര്‍ (218 കോടിരൂപ) മൂല്യം കണക്കാക്കുന്ന ഈ ആഡംബര യോട്ടിന്റെ ലേലം അടിസ്ഥാന വില ഇല്ലാതെയാണ് തുടങ്ങുക. ‘ഞങ്ങള്‍ ലോകം ശ്രദ്ധിച്ച പലതും മുൻപു ലേലം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അപൂര്‍വ അവസരമാണ്’ യോട്ട് ലേലത്തിൽ വയ്ക്കുന്ന കണ്‍സീര്‍ജ് ഓക്‌ഷന്‍സിന്റെ സ്ട്രാറ്റജിക് അഡ്വൈസർ ചാർലി സ്മിത്ത് പറയുന്നു. ഇവര്‍ക്കൊപ്പം ബോട്ട്ഹൗസ് ഓക്‌ഷന്‍സും ചേര്‍ന്നാണ് ലേലം നടത്തുന്നത്. ആഡംബര കെട്ടിടങ്ങളും വസ്തുവകകളും ലേലത്തില്‍ വിറ്റാണ് കണ്‍സീര്‍ജ് ഓക്‌ഷന്‍സ് ശ്രദ്ധ നേടുന്നത്. ഇത് പുതിയ മേഖലയാണെങ്കിലും വെള്ളത്തില്‍ ഒഴുകി നടക്കുന്ന ആഡംബര ഭവനമെന്ന രീതിയിലും ഉയര്‍ന്ന മൂല്യമുള്ള വസ്തുവെന്ന നിലയിലും തങ്ങളുടെ ഇടപാടുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് സ്മിത്ത് വിശദീകരിക്കുന്നുണ്ട്. നവംബര്‍ 11 മുതല്‍ 23 വരെ ഓണ്‍ലൈനായാണ് ലേലം.

36 അതിഥികളെ ഉള്‍ക്കൊള്ളാനാകുന്ന 18 ആഡംബര മുറികളാണ് സൂപ്പര്‍യോട്ടിലുള്ളത്. 50 ജോലിക്കാർക്കും താമസിക്കാം. രണ്ടു നീന്തല്‍കുളങ്ങള്‍, രണ്ട് ഹെലിപാഡുകള്‍, ഒരു ഹെലിക്കോപ്റ്റര്‍ ഹാംഗര്‍, ആറ് ഗാരിജുകള്‍, രണ്ട് വിഐപി കാബിന്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഈ സൂപ്പർയോട്ടിലുള്ളത്. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍യോട്ട് സ്വന്തമാക്കാനാഗ്രഹിക്കുന്ന ശതകോടീശ്വരന്മാരോ മുന്‍നിര സ്ഥാപനങ്ങളോ പര്യവേക്ഷണ കമ്പനികളോ ആയിരിക്കാം ലേലത്തില്‍ ഇത് സ്വന്തമാക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

valam original

1990 ല്‍ പോളണ്ടിൽ നിർമിച്ച കപ്പലാണ് ആഡംബര നൗകയായി രൂപന്തരം പ്രാപിച്ചത്. 1998 വരെ റഷ്യൻ ഓഫ്ഷോർ ഓയിൽ റിഗ്ഗുകളിലേക്ക് ജീവനക്കാരെയും കയറ്റിപ്പോകുന്ന പാസഞ്ചർ കപ്പലായിരുന്നു ഇത്. 2000 ലാണ് ഇതിനെ പ്രോജക്ട് വൈ910 എന്ന പേരിൽ ആഡംബര യോട്ടായി മാറ്റുന്ന ജോലികൾ ആരംഭിക്കുന്നത്. ജലയാനരൂപകല്‍പനയിലെ പ്രമുഖനായ കോര്‍ ഡി റോവറാണ് ഇത് നിർമിച്ചത്. ആദ്യം 295 അടി നീളമുണ്ടായിരുന്ന ഈ സൂപ്പർയോട്ടിന് പിന്നീട് ഇറ്റാലിയന്‍ കമ്പനിയായ ഫിൻകാൻടിരി രൂപമാറ്റം നൽകി. ഇറ്റലിയിലെ ഫിൻകാൻടിരിയുടെ കപ്പല്‍ നിർമാണ കേന്ദ്രത്തിലാണ് ഇപ്പോള്‍ ഈ സൂപ്പര്‍യോട്ട് നങ്കൂരമിട്ടിരിക്കുന്നത്. മഞ്ഞ് നിറഞ്ഞ കടലിലൂടെയും സഞ്ചരിക്കാന്‍ ശേഷിയുള്ള ആ‍ഡംബര യാനമാണിത്.ഏകദേശം 1000 ടൺ ഭാരമുള്ള ഈ കപ്പലിനെ ചലിപ്പിക്കുന്നത് ഡീസലും ഇലക്ട്രിക്കും ചേർന്ന ഹൈബ്രിഡ് പവർട്രെയിനാണ്. 16 നോട്ടിക്കൽ മൈലാണ് പരമാവധി വേഗം.

indoor ad

2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സൂപ്പർയോട്ടുകള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കോവിഡ് കാലത്ത് ഇത്തരം സൂപ്പർയോട്ടുകള്‍ ശതകോടീശ്വരര്‍ ഇഷ്ട ആഘോഷ കേന്ദ്രങ്ങളായി മാറ്റുകയും ചെയ്തിരുന്നു. കോവിഡിനെ തുടര്‍ന്ന് മറ്റുള്ളവരില്‍നിന്നു മാറിസുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാനുള്ള അവസരമായാണ് സൂപ്പർയോട്ടുകളെ പലരും കാണുന്നത്. അതേസമയം സൂപ്പർയോട്ടുകളുടെ വിപണി 2019 നെ അപേക്ഷിച്ച് 2020 ല്‍ ഇടിയുകയാണുണ്ടായതെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ബോട്ട് ഇന്റര്‍നാഷനല്‍ വിശദീകരിക്കുന്നത്. 2019 ല്‍ 404 യോട്ടുകള്‍ വിറ്റിട്ടുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 341 ആയി കുറഞ്ഞുവെന്നാണ് ഈ വെബ്‌സൈറ്റ് പറയുന്നത്. 2.46 ബില്യൻ പൗണ്ട് വ്യാപാരം 2019 ല്‍ നടന്നെങ്കില്‍ 2020 ല്‍ ഇത് 1.86 ബില്യണ്‍ പൗണ്ടായി കുറയുകയും ചെയ്തു. 240 അടി നീളമുള്ള ഹസ്‌നയെന്ന സൂപ്പർയോട്ടാണ് 2020ല്‍ വിറ്റതില്‍ വച്ച് ഏറ്റവും വലുത്. ഈവര്‍ഷം നടക്കാനിരിക്കുന്ന ഏറ്റവും വലിയ സൂപ്പർ‌യോട്ട് ലേലമാണ് വൈ910ന്റേത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘മെഗാ ഡിസ്കൗണ്ട്’: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ കൊച്ചി മെട്രോയിൽ ഇനി പകുതി നിരക്ക്‌

യാത്രക്കാരെ ആകർഷിക്കാൻ യാത്രാ നിരക്കിൽ ഇളവ് വരുത്തി കൊച്ചി മെട്രോ. നിശ്ചിത സമയങ്ങളിൽ യാത്രാനിരക്ക് 50 ശതമാനം ആയാണ് ഇളവ് വരുത്തിയിരിക്കുന്നത്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, കൊച്ചി മെട്രോ ഫ്ലെക്സി ഫെയർ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചുവെന്നാണ് മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

ഒക്ടോബർ 20 മുതലായിരിക്കും ഇത് നടപ്പിലാകുക. ഫ്ലെക്സി ഫെയർ സിസ്റ്റത്തിൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മണി മുതൽ രാത്രി 10.50 വരെയും മെട്രോകളിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം ഇളവാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

FAIMOUNT

കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എവറസ്റ്റ് കയറുന്നതിനിടെ ശ്വാസംമുട്ടി വിദ്യാർഥി മരിച്ചു

നേപ്പാളിൽ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെത്തുടർന്ന് വിദ്യാർഥി മരിച്ചു. വണ്ടൂർ തിരുവാലി ചെള്ളിത്തോടിലെ വാളശ്ശേരി സെയ്ഫുള്ളയുടെയും സമീറയുടെയും മകൻ മാസിൻ (19) ആണ് മരിച്ചത്.

Blog_banner_01 (1)

മഞ്ചേരി ഏറനാട് നോളജ് സിറ്റിയിൽ ബി.ബി.എ. വിദ്യാർഥിയാണ്. ഒന്നരമാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്. തുടർന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയതായും എവറസ്റ്റ് കയറുന്നതിനിടെ വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പിതൃസഹോദരൻ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.മാസിനും കുടുംബവും മഞ്ചേരിക്കടുത്ത് പാണ്ടിയാടാണ് പുതിയ വീടുവെച്ച് താമസിക്കുന്നത്. സഹോദരി: ഷെസ

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്നാറും വാഗമണ്ണും കണ്ടു കഴിഞ്ഞോ? ഇനി യാത്ര ഇവിടെയാക്കാം.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോവിഡിന്റെ ആലസ്യത്തിൽ നിന്നും പതുക്കെ ഉണരുകയാണ്. പ്രകൃതിയുടെ കയ്യൊപ്പ് പതിഞ്ഞ മനോഹരയിടങ്ങളിലെല്ലാം യാത്രാപ്രേമികൾ എത്തിത്തുടങ്ങിയിരിക്കുന്നു. തണുപ്പ് പുണരാൻ തുടങ്ങുമ്പോൾ മൂന്നാറിന്റെയും വാഗമണ്ണിന്റെയുമൊക്കെ സൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികൾ, പാതയൊരല്പം മാറ്റിപിടിച്ചാൽ ഇലവീഴാപൂഞ്ചിറ എന്ന മനോഹരിയുടെ മടിത്തട്ടിലെത്താം. ഇടുക്കിയുടെയും കോട്ടയത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂഭാഗം പേരുപോലെതന്നെ കാഴ്ചയിലും അതിസുന്ദരിയാണ്. പുൽമേടുകളും വീശിയടിക്കുന്ന തണുത്ത കാറ്റും, ഇടയ്ക്കിടെ പെയ്യുന്ന ചെറുചാറ്റൽ മഴയും പുകച്ചുരുളുകൾ പോലെ കാഴ്ചകളെ മൂടുന്ന കോടമഞ്ഞും ഇലവീഴാപൂഞ്ചിറയിലെത്തുന്ന സഞ്ചാരികളുടെ മനസു നിറയ്ക്കും.

മഹാഭാരതവുമായി ബന്ധമുള്ള ഒരു പഴങ്കഥ പറയാനുണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്ക്. പഞ്ചപാണ്ഡവർ വനവാസകാലത്തു ഇവിടെ താമസിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അക്കാലത്തു ഭീമസേനൻ പാഞ്ചാലിയ്ക്കു കുളിയ്ക്കാനായി നിർമിച്ചു നൽകിയതാണ് ഈ ചിറ(കുളം) എന്നാണ് പറയപ്പെടുന്നത്. ഈ ചിറയിൽ ഇല വീഴില്ല എന്നുള്ളതുകൊണ്ടാണ് കാലക്രമേണ ഈ സ്ഥലത്തിനു ഇലവീഴാപൂഞ്ചിറ എന്ന പേര് വന്നതെന്നു കരുതപ്പെടുന്നു. പാഞ്ചാലി കുളിക്കുമ്പോൾ ചില ദേവന്മാർ ഇത് കണ്ടുനിൽക്കുമായിരുന്നെന്നും അവരുടെ കണ്ണിൽ നിന്നും പാഞ്ചാലിയെ മറയ്ക്കുന്നതിനായി ഇന്ദ്രൻ പുഷ്പങ്ങൾ നിറഞ്ഞ മരങ്ങൾ നിൽക്കുന്ന മൂന്നു മലകൾ ചിറയ്ക്കു ചുറ്റുമായി സൃഷ്ടിച്ചു എന്നും പറയപ്പെടുന്നു. ഈ പുരാണകഥയുടെ സാക്ഷ്യപത്രം പോലെ ഇവിടെ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.

hill monk ad

കോട്ടയത്തിന്റെ സ്വന്തം ഹിൽ സ്റ്റേഷൻ

കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറയുടെ സ്ഥാനം. ട്രെക്കിങ് പ്രിയർക്കു ഏറെ ഇഷ്ടപ്പെടും ഇവിടം. ഉദയാസ്തമയങ്ങളുടെ മനോഹാരിത ആസ്വദിക്കാൻ ഇതിലും സുന്ദരമായ ഇടങ്ങൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. മിന്നലും ഇടിയും ആദ്യമെത്തുന്ന സ്ഥലമായതുകൊണ്ടുതന്നെ സന്ദർശകർക്കു ഇവിടെ അധികസമയം ചെലവിടുന്നതിനു നിയന്ത്രണങ്ങളുണ്ട്.

ഇല്ലിക്കൽകല്ലും നരകപാലവും

ഇലവീഴാപൂഞ്ചിറയുടെ സമീപസ്ഥമായി സ്ഥിതി ചെയ്യുന്ന മറ്റൊരാകർഷണമാണ് ഇല്ലിക്കൽകല്ല്. ഈ രണ്ടു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഒരൊറ്റയടിപ്പാതയുണ്ട്. നരകപാലമെന്നാണ് അതറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറെ അപകടകാരമാണ് ഈ പാതയിലൂടെയുള്ള യാത്ര. കാലൊന്നു തെറ്റിയാൽ താഴേക്കു പതിക്കാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ആ യാത്രയ്ക്കു ഇപ്പോൾ നിയന്ത്രണങ്ങളുണ്ട്.

സഞ്ചാരികളെ ഇതിലേ…ഇതിലേ…

ഇലവീഴാപൂഞ്ചിറയെ കുറിച്ച് കേട്ടറിഞ്ഞു ധാരാളം സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. അതിലേറെയും ട്രെക്കിങ് പ്രിയരാണ്. വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകളെ മുന്നിൽകണ്ട് ഡി.റ്റി. പി.സി ഈ പ്രദേശത്തെ ഒരു ട്രെക്കിങ് പോയിന്റായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി

combo

Lorem ipsum dolor sit amet, consectetur

പതിനഞ്ചു പേർക്കുവരെ താമസിക്കാൻ സൗകര്യമുള്ള ഡോർമെറ്ററി ഇവിടെ നിർമിച്ചിട്ടുണ്ട്‌.

എത്തിച്ചേരാൻ

കോട്ടയത്തു നിന്നും 55 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിൽ എത്തിച്ചേരാം. തൊടുപുഴയിൽ ഇന്നും 20 കിലോമീറ്റർ മാത്രമേയുള്ളൂ. തൊടുപുഴ – മൂലമറ്റം പാതയിലൂടെയുള്ള യാത്ര കാഞ്ഞാറെത്തി, അവിടെ നിന്നും വലതുഭാഗത്തേയ്ക്കു 7 കിലോമീറ്റർ കൂടി യാത്ര ചെയ്താൽ ലക്ഷ്യത്തിലെത്തി ചേരാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

18 മുതൽ പരിധിയില്ലാതെ ആഭ്യന്തര വിമാന സർവീസുകൾ

ഈ മാസം 18 മുതൽ വിമാനക്കമ്പനികൾക്ക് നിയന്ത്രണങ്ങളില്ലാതെ പൂർണതോതിൽ ആഭ്യന്തര സർവീസുകൾ നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

indoor ad

കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബർ 18 മുതൽ ആഭ്യന്തര സർവീസുകൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് ഇത് പൂർണതോതിലാക്കാൻ അനുമതി നൽകിയത്.കോവിഡ് കാലത്ത് രണ്ടുമാസം നിർത്തിവെച്ച സർവീസുകൾ കഴിഞ്ഞവർഷം മേയ് 25-ന് പുനഃരാരംഭിച്ചപ്പോൾ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വർധിപ്പിച്ചുകൊണ്ടുവന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് ഡീസൽ വില സെഞ്ച്വറിയടിച്ചു.

ഇന്ധനവില ഇന്നും കൂട്ടി. രാജ്യത്ത് ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് കടന്നു. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിലാണ് ഡീസൽ വില 100 രൂപ കടന്നത്. ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ ഡീസലിന് 4 രൂപ 55 പൈസയും, പെട്രോളിന് 2 രൂപ 99 പൈസയുമാണ് എണ്ണ കമ്പനികൾ വർദ്ധിപ്പിച്ചത്.

hill monk ad

കൊച്ചിയില്‍ ഡീസൽ വില ഒരു ലിറ്ററിന് 97 രൂപ 95 പൈസയും, കോഴിക്കോട് 98 രൂപ 28 പൈസയുമായി കൂടിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104 രൂപ 42 പൈസയും, കോഴിക്കോട് 104 രൂപ 64 പൈസയും, തിരുവനന്തപുരത്ത് 104 രൂപ 40 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. അവിടെ പെട്രോള്‍ ലിറ്ററിന് 116.09 രൂപയും, ഡീസലിന് 106.77 രൂപയുമാണ് വില.സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല. സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.ഡീസൽ നിരക്ക് വർദ്ധനവിന് ഒരു ദിവസം മുമ്പ്, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ ഇന്ധനം ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ ആഗ്രഹിക്കാത്തതിനാൽ രാജ്യത്ത് പെട്രോൾ വില കുറയുന്നില്ല എന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ പകുതിയോളം കേന്ദ്ര എക്സൈസും സംസ്ഥാന വാറ്റും (മൂല്യവർദ്ധിത നികുതി) ഉൾപ്പെടുന്നു. അവ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും.

dance
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights