നിർത്തിവച്ച ലക്ഷദ്വീപ് യാത്രകപ്പൽ സർവീസ് ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ആദ്യയാത്രയിൽ 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. ലക്ഷദ്വീപിലെ ആന്ത്രോത്ത് തുറമുഖത്ത് നിന്ന് ബേപ്പൂർ തുറമുഖത്ത് കൃത്യസമയത്ത് തന്നെ ചെറിയപാനി എത്തി. 130 പേരെ വഹിക്കാവുന്ന ചെറുയാത്ര വെസലാണ് ഇത്. കോവിഡ് കാലത്ത് ഇതിനിടെ പലതവണ സർവീസ് നിർത്തിവച്ചു. പിന്നീട് പുനരാരംഭിച്ചു.
ഒടുവിൽ നാല് മാസം മുമ്പ് മൺസൂൺ സീസണ് മുന്നോടിയായി നിർത്തിയ സർവീസാണ് വീണ്ടും തുടങ്ങിയത്.
കാലാവസ്ഥ അനുകൂലമായതിനാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ എത്താനായി.62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏറെയും പ്രായമേറിയവരും രോഗികളുമായിരുന്നു. ചികിൽസയ്ക്കായി എത്തിയവരാണ് ഭൂരിഭാഗവും. തിരക്ക് അനുസരിച്ച് യാത്രാകപ്പലുകളുടെ എണ്ണം കൂട്ടാനാണ് ലക്ഷദ്വീപ് അധികൃതരുടെ തിരുമാനം. വെള്ളിയാഴ്ച്ച ഉച്ചയോടെ ചെറിയപാനി ലക്ഷദ്വീപിലേയ്ക്ക് തിരിക്കും.