പെന്‍ഷന്‍ പഴയപടിയാകും; പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍.

ന്യൂഡല്‍ഹി: പങ്കാളിത്തപെന്‍ഷന്‍ ഒഴിവാക്കി പഴയ പെന്‍ഷന്‍പദ്ധതിയിലേക്കുമടങ്ങാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യപടിയായുള്ള തീരുമാനം.പഴയ പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ച തീരുമാനം വൈകാതെ ഉത്തരവായി ഇറങ്ങും.

തമിഴ്നാട്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവയാണ് പഴയ പദ്ധതിയിലേക്ക് മടങ്ങാനൊരുങ്ങുന്ന മറ്റുസംസ്ഥാനങ്ങള്‍.അതേസമയം, പെന്‍ഷന്‍ പരിശോധനാസമിതി റിപ്പോര്‍ട്ടുസമര്‍പ്പിച്ചിട്ടും ഇതുവരെയും കേരള സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ പെന്‍ഷന്‍പദ്ധതി അവലോകനം ചെയ്യാന്‍ നിയോഗിച്ച സമിതി ആറുമാസംമുമ്പ് റിപ്പോര്‍ട്ടുസമര്‍പ്പിച്ചെങ്കിലും കേരളത്തില്‍ ധനവകുപ്പ് പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ല. ധനവകുപ്പിന്റെ ശുപാര്‍ശകൂടി പരിഗണിച്ചശേഷം ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ഉന്നതോദ്യോഗസ്ഥന്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമവും വികസനവും ലക്ഷ്യമിട്ടാണ് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് പറഞ്ഞു.വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം തുക പെന്‍ഷനായി ലഭിക്കുന്നതാണ് പഴയ പദ്ധതിയുടെ സവിശേഷത.

സ്വർണവില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമായിരുന്നു വില. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 4800 രൂപയുമായി.

തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.

koottan villa

ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് അറിയാം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ (petrol, diesel price) വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 96.67 രൂപ. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് പ്രതിദിന വിലപരിഷ്കരിക്കൽ പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.

വനിതാ പോളിടെക്‌നിക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ശിലാസ്ഥാപനം രണ്ടിന്

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പുതുതായി പണികഴിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
അദ്ധ്യക്ഷതവഹിക്കും. നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ എസ് മുഖ്യാതിഥിയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ ബീന, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജുഭായി ടി പി, പ്രിൻസിപ്പൽ സിനിമോൾ കെ ജി തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 2994/2021

ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും

സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്പ് പൂർത്തിയാക്കുന്നതിനായി 19, 20 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും.  18 വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു.  30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റുകൾ വാങ്ങാനുണ്ട്.  ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. ആഗസ്റ്റ് 19 – 9446443064, 7907762654, 9656586069. ആഗസ്റ്റ് 20 – 7012600086, 8921500553, 8330805595 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

st. marys

ചിങ്ങം ഒന്ന്: ‘കർഷകരുടെ പുരോഗതിയ്ക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ചു നിൽക്കാം’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പുരോഗതിക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച് നിൽക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കർഷകർക്ക് അനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

tally 10 feb copy

മുഖ്യമന്ത്രി കുറിച്ചത് ഇങ്ങനെ- ചിങ്ങം ഒന്ന് കർഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാർഷികവൃത്തികളിലും ഏർപ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യന്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്. അന്നവും, ഭാഷയും, സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്.

കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം അവർക്കനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനും നാം ശ്രമിക്കണം. കർഷകരുടെ പുരോഗതിയ്ക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി നമുക്കൊരുമിച്ചു നിൽക്കാം. കേരളത്തിൻ്റെ കാർഷിക അഭിവൃദ്ധിക്കായി കൈകോർക്കാം.എല്ലാ കർഷകർക്കും അഭിവാദ്യങ്ങൾ.

april 26 2021 copy

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി

മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ താല്‍ക്കാലിക തടസ്സം ഉണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് ഭാഗീക ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയതായും കെഎസ് ഇബി അറിയിച്ചു.

ashli

കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്ന് വ്യാപാരികള്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്നു. കടകള്‍ തുറക്കാനായതില്‍ ആശ്വാസമെങ്കിലും കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്നു വ്യാപാരികള്‍. അതേസമയം കടകളില്‍ പ്രവേശനത്തിനുള്ള നിബന്ധനകള്‍ ഉടന്‍ പ്രദര്‍ശിപ്പിക്കണമെന്നാണു പൊലീസ് നിര്‍ദേശം.

eldho

കടകള്‍, ചന്തകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, എന്നിവയ്ക്ക് ആഴ്ചയില്‍ 6 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തിക്കാം. എന്നാല്‍ കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ക്ക് എതിരെ സര്‍ക്കാരിനെ സമീപിക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു.

കടയിലെ ജീവനക്കാരുടെ വാക്‌സിന്‍ വിവരങ്ങളും പ്രവേശനത്തിനുള്ള നിബന്ധനകളും പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.

ashli

പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍…

കോവിഡ് ധനസഹായം

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1,000 രൂപ വീതം കോവിഡ് ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.  ബോര്‍ഡ് അംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം അനുവദിക്കുമെന്ന്് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഇവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല.   പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിന്റെ boardswelfareassistance.lc.kerala.gov.in  വെബ്സൈറ്റില്‍ ആഗസ്റ്റ് 12നകം അപേക്ഷിക്കണം.  വിശദവിവരങ്ങള്‍ക്ക്  0495 2372434.

siji
Verified by MonsterInsights