സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്.ഡി, എം.എസ്‌സി

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ/ജൂനിയർ റിസർച്ച് ഫെലോ (എസ്.ആർ.എഫ്./ജെ.ആർ.എഫ്.) സ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ പ്രോജക്ടുകളിൽ മുഴുവൻ സമയം പ്രവർത്തിക്കാനും പിഎച്ച്.ഡി./എം.എസ്സി. കോഴ്സുകൾ ചെയ്യാനും അവസരം ലഭിക്കുന്നു. എസ്.ആർ.എഫ്. (മൂന്നുവർഷം) പ്രതിമാസം 30,000 രൂപയും ജെ.ആർ.എഫ്. (രണ്ടുവർഷം) പ്രതിമാസം 20,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മികവു തെളിയിക്കുന്നവർക്ക് ഫെലോഷിപ്പ് കാലാവധി നീട്ടി ലഭിക്കാം.

  > ഇലക്ട്രിക്കൽ/കെമിക്കൽ മേഖലയിലെ എൻജിനിയറിങ് പിഎച്ച്.ഡി.യിലേക്കു നയിക്കുന്ന എസ്.ആർ.എഫിന് അപേക്ഷിക്കാൻ ബന്ധപ്പെട്ട മേഖലയിൽ എൻജിനിയറിങ് പി.ജി. വേണം.

  > കെമിസ്ട്രിയിൽ പിഎച്ച്.ഡി.യിലേക്കു നയിക്കുന്ന എസ്.ആർ.എഫിന് ബന്ധപ്പെട്ട സവിശേഷമേഖലയിൽ കെമിസ്ട്രി എം.എസ്സി./എം.ഫിൽ ബിരുദം വേണം.

  > കെമിക്കൽ വിഷയത്തിലെ റിസർച്ച് വഴിയുള്ള എം.എസ്സി. (എൻജിനിയറിങ്) യിലേക്കു നയിക്കുന്ന ജെ.ആർ.എഫിന് എൻജിനിയറിങ് ബിരുദം വേണം.

അപേക്ഷകർക്ക് യോഗ്യതാ പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസും സാധുവായ ഗേറ്റ് സ്കോറും വേണം. കെമിസ്ട്രി പിഎച്ച്.ഡി.ക്ക്, യു.ജി.സി. നെറ്റ് സ്കോർ ഉള്ളവർക്കും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം, അപേക്ഷാമാതൃക സഹിതം cpri.res.in/careerൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights