ചീറ്റപ്പുലികളെ കെട്ടിപ്പിടിച്ചുറക്കം

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അതില്‍ ഏറെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

ചീറ്റപ്പുലികളെ കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു പുതപ്പ് കൊണ്ട് മൂടി മൂന്ന് ചീറ്റപ്പുലികളെ കെട്ടിപ്പിടിച്ചാണ് യുവാവ് ഉറങ്ങുന്നത്.

ഞെട്ടലോടെയാണ് നിരവധിപേര്‍ ഈ വീഡിയോ കണ്ടത്. എങ്ങനെ ഒരു മനുഷ്യന് വളരെ അപകടകാരിയായ ചീറ്റകളോടൊപ്പം സുഖമായി ഉറങ്ങാന്‍ കഴിയുന്നുവെന്നാണ് എല്ലാവരുടെയും ആശങ്ക.

രാത്രിയാണ് വീഡിയോ എടുത്തിരിക്കുന്നത്. യുവാവിന് ചുറ്റുമായി വളരെ ചേര്‍ന്നാണ് ചീറ്റപ്പുലികള്‍ കിടക്കുന്നത്. പരസ്പരം കെട്ടിപ്പിടിച്ച നിലയിലാണ് യുവാവും ചീറ്റപ്പുലികളും കിടക്കുന്നത്. ഒരു ബ്ലാങ്കറ്റ് കൊണ്ട് അവയെ പുതപ്പിച്ചിട്ടുമുണ്ട്. ചീറ്റയുടെ പുറത്ത് വളരെ സ്‌നേഹത്തോടെ തട്ടി അവയെ ഉറക്കാനും യുവാവ് ശ്രമിക്കുന്നുണ്ട്. ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും വളരെ ഞെട്ടലോടെയാണ് വീഡിയോ കണ്ടത് എന്നാണ് പറയുന്നത്.

വേട്ടക്കാരന് ഏത് നിമിഷം വേണമെങ്കിലും ഒരു ഇരയായി തീരാം എന്നാണ് ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ജീവന്‍ വെച്ചുള്ള കളിയാണ് എന്ന് മറ്റൊരാള്‍ കുറിച്ചു.

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഇരുപതിനായിരത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

ഇത്തരത്തില്‍ മൃഗസ്‌നേഹം വിളിച്ചോതുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു. തന്റെ കുഞ്ഞിനെ പരിചരിക്കുന്ന പാണ്ടയുടെ വീഡിയോയായിരുന്നു അത്.

കുഞ്ഞിനെ വായകൊണ്ട് കടിച്ചെടുത്ത് നക്കിത്തുടയ്ക്കുന്ന അമ്മ പാണ്ടയുടെ വീഡിയോയാണ് വൈറലായി മാറിയത്. വളര്‍ന്ന് വലുതായ കുഞ്ഞുങ്ങളെയും അമ്മ പാണ്ടമാര്‍ ഇതേ രീതിയില്‍ സ്‌നേഹിക്കാറുണ്ടെന്നാണ് പറയുന്നത്.

ഏതായാലും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് ഈ വീഡിയോയും കണ്ടത്. അവരോട് രണ്ട് പേരോടും ഒരുപാട് സ്‌നേഹം തോന്നുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നന്മയുള്ള ഒരുപാട് പേര്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, അവരെപ്പോലെ ആകാന്‍ ശ്രമിക്കുക, എന്നായിരുന്നു ഒരാളുടെ കമന്റ്.

Verified by MonsterInsights