ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ.

പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നതാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമെങ്കിലും മതിയായ ശ്രദ്ധ നൽകിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്. ചെറുപ്പമാണല്ലോയെന്ന് കരുതി 


കൊളസ്ട്രോൾ പരിശോധിക്കാതെ നടക്കുന്ന ഭൂരിഭാഗം യുവാക്കളും ഒടുവിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്നത് ഉയർന്ന കൊളസ്ട്രോൾ നിരക്കാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരക്കാരുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞതിന്റേതായ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെടുകയില്ല. ക്ഷീണമോ .മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടർ രക്തം പരിശോധിക്കാനുള്ള സാധ്യതയും കുറവാണ്. മറ്റെന്തെങ്കിലും ആവശ്യത്തിന്റെ ഭാഗമായി ഇത്തരക്കാർ രക്തപരിശോധന നടത്തുമ്പോഴാണ് കൊഴുപ്പിന്റെ അളവ് കുതിച്ചുയർന്നത് ശ്രദ്ധയിൽപ്പെടുക.



എങ്ങനെ ഇതിനെ മറികടക്കാം: 25 വയസ് പൂർത്തിയാകുമ്പോൾ തന്നെ കൊളസ്ട്രോൾ പരിശോധന പതിവാക്കുക. ഇത് കൊളസ്ട്രോളിന്റെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. അതുവഴി മരുന്നില്ലാതെ തന്നെ ആഹാരക്രമീകരണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.


കൊഴുപ്പിന്‌‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ :ഉടൻ തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തുക. ഡോക്ടറെ സമീപിച്ച് ഉചിതമായ ആഹാരക്രമീകരണം തിരഞ്ഞെടുക്കുക. ഭാരം കുറയ്‌ക്കുക, വ്യായാമം ചെയ്യുക, പ്രോസസ്ഡ് ഭക്ഷണങ്ങളും ഉപ്പും മധുരവും അധികമുള്ള ആഹാര പദാർത്ഥങ്ങളും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രമിക്കുക. റെഡ്-മീറ്റ് ഒഴിവാക്കി, ചെറുമീനുകളും ഇലക്കറികളും ധാന്യങ്ങളും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക..

കൊളസ്ട്രോൾ കണ്ടെത്തിയാൽ നിർബന്ധമായും ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക. മദ്യപാനവും പുകവലിയും കൊളസ്ട്രോൾ നിയന്ത്രണവിധേയമാകുന്നത് വരെ പൂർണമായും മാറ്റി നിർത്തുക. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാൽ പ്രത്യക്ഷത്തിൽ ഒരാൾക്ക് പ്രശ്നമൊന്നും അനുഭവപ്പെടില്ലെങ്കിലുംആന്തരീക അവയവങ്ങളുടെ പ്രവർത്തനത്തെ അത് വളരെ വേഗം കീഴടക്കുന്നതാണ്. പെട്ടെന്ന് മരണം സംഭവിക്കുന്നതിലേക്കോ ഹൃദയത്തിന്റെ പ്രവ‍ർത്തനത്തെ താളംതെറ്റിക്കുന്നതിലേക്കോ കൊളസ്ട്രോൾ കാരണമായേക്കും. അതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതങ്ങളെ ഗൗരവത്തോടെ കാണാൻ ചെറുപ്പക്കാർ ശ്രമിക്കേണ്ടതാണ്.





Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights