ചിങ്ങം ഒന്ന്: ‘കർഷകരുടെ പുരോഗതിയ്ക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ചു നിൽക്കാം’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പുരോഗതിക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച് നിൽക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കർഷകർക്ക് അനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

tally 10 feb copy

മുഖ്യമന്ത്രി കുറിച്ചത് ഇങ്ങനെ- ചിങ്ങം ഒന്ന് കർഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാർഷികവൃത്തികളിലും ഏർപ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യന്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്. അന്നവും, ഭാഷയും, സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്.

കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം അവർക്കനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനും നാം ശ്രമിക്കണം. കർഷകരുടെ പുരോഗതിയ്ക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി നമുക്കൊരുമിച്ചു നിൽക്കാം. കേരളത്തിൻ്റെ കാർഷിക അഭിവൃദ്ധിക്കായി കൈകോർക്കാം.എല്ലാ കർഷകർക്കും അഭിവാദ്യങ്ങൾ.

april 26 2021 copy
Verified by MonsterInsights