ചിരട്ടകൊണ്ട് ഡൈ തയ്യാറാക്കി നോക്കൂ, പിന്നെ ഒരിക്കലും മുടി നരയ്‌ക്കില്ല; തയ്യാറാക്കാൻ മിനിട്ടുകൾ മതി.

നരച്ച മുടി കറുപ്പിക്കുന്നതിനായി പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് ഫലം കാണാതെ മടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇനി മുടി കറുപ്പിക്കാൻ കെമിക്കലുകൾ വേണ്ട. അടുക്കളയിൽ ഉള്ള ഒരൊറ്റ സാധനം മതി. മുടി തഴച്ചുവളരാനും നരച്ച മുടി കറുക്കാനും ഉത്തമമാണ് ഈ വിദ്യ. ഇതിനായി വേണ്ടത് ചിരട്ടയാണ്. ഒരിക്കൽ ചിരട്ട ഉപയോഗിച്ച് നിങ്ങൾ ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിച്ചാൽ പിന്നീട് നിങ്ങൾ മറ്റൊന്ന് പരീക്ഷിക്കില്ല. അത്രയും ഫലമാണ് ഇത് നൽകുന്നത്. ഇത്രയും ഫലപ്രദമായ നാച്വറൽ ഹെയർ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ ചിരട്ടക്കരി നെല്ലിക്കപ്പൊടി വെളിച്ചെണ്ണവെള്ളം ചിരട്ടക്കരി തയ്യാറാക്കുന്ന വിധംകുറച്ച് ചിരട്ട എടുത്ത് അതിന്റെ മുകളിലുള്ള നാരുകൾ നീക്കം ചെയ്യണം. ശേഷം ചിരട്ട കത്തിക്കുക. കുറച്ച് സമയം കഴിയുമ്പോൾ ചിരട്ട കറുത്ത് വരും. തണുക്കുമ്പോൾ ഇത് പൊടിച്ച് ഒരു ഗ്ലാസ് പാത്രത്തിൽ അടച്ച് സൂക്ഷിച്ച് വയ്ക്കുക.ഡൈ തയ്യാറാക്കുന്ന വിധംചിരട്ടക്കരി, നെല്ലിക്കപ്പൊടി എന്നിവ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം ഒരു ഇരുമ്പ് ചട്ടിയിൽ ചൂടാക്കണം. ഇവ നന്നായി ചൂടായി അവസാനം കറുപ്പ് നിറത്തിലുള്ള ഒരു കൂട്ട് ലഭിക്കും. തീ അണച്ച് ചൂടാറാൻ എടുത്ത് വയ്ക്കണം. അവസാനം ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇരുമ്പ് ചട്ടിയിൽ തന്നെ ഒരു ദിവസം വയ്ക്കണം. പിറ്റേ ദിവസം ഇത് മുടിയിൽ പുരട്ടാവുന്നതാണ്. ആദ്യത്തെ ആഴ്ചയിൽ എല്ലാ ദിവസവും ഉപയോഗിക്കുക. പിന്നീട് 15 ദിവസം കൂടുമ്പോൾ ഉപയോഗിച്ചാൽ മതിയാകും. ഒരു മാസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പുതിയ മുടികൾക്ക് സ്വാഭാവികമായ കറുപ്പ് നിറം ലഭിക്കുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ നരച്ച മുടി പൂർണമായും കറുക്കും.

Verified by MonsterInsights