ചിത്രരചന കളറിങ് മത്സരങ്ങൾ ഓഗസ്റ്റ് 15ന്

രാമപുരം കൾച്ചറൽ & സോഷ്യൽ വെൽഫയർ സോസിറ്റിയുടെ ആഭിമുഖ്യത്തിൽ LP, UP സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന കളറിങ് മത്സരങ്ങൾ നടത്തും. രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 15ന് രാവിലെ 10.30 മുതലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

http://www.globalbrightacademy.com/about.php

യു. പി വിദ്യാർത്ഥികൾക്ക് ‘ഇൻഡിപെൻഡൻസ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചിത്രരചന മത്സരത്തിന് 1,2 3 സ്ഥാനക്കാർക്ക് യഥാക്രമം 2000,1500,1000 രൂപയും ട്രോഫിയും LP വിദ്യാർത്ഥികൾക്ക് നടത്തപ്പെടുന്ന കളറിങ് മത്സരത്തിന് 1,2 3 സ്ഥാനക്കാർക്ക് യഥാക്രമം 1500,1000,500 രൂപയും ട്രോഫിയും ലഭിക്കും. മത്സരങ്ങൾക്ക് ലെഡ് പെൻസിൽ, ക്രയോൺ, കളർ പെൻസിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഓഗസ്റ്റ് 15 രാവിലെ 10.30ന് മാർ ആഗസ്തിനോസ് കോളേജ് ഓഡിറ്റോറിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9446822116, 9961399678

http://www.globalbrightacademy.com/about.php
Verified by MonsterInsights