സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചന കളറിങ് മത്സരങ്ങൾ നടത്തി

രാമപുരം കൾച്ചറൽ & സോഷ്യൽ വെൽഫയർ സോസിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചന കളറിങ് മത്സരങ്ങൾ നടത്തി. രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചിത്രരചന മത്സരത്തിൽ രാമപുരം RVM യു. പി. സ്കൂളിലെ സംഗീർഥ് വി. എസ്., രാമപുരം SHGHS ലെ അക്ഷര ശ്രീകുമാർ, SHGHS ലെ തന്നെ ആയുഷി ആർ എന്നിവർ യഥാക്രമം 1ഉം 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. കളറിങ് മത്സരത്തിൽ ചിറകണ്ടം സെന്റ് ജോസഫ് LP സ്കൂളിലെ അമൽ ബിജു, രാമപുരം SH LP സ്കൂളിലെ ജെസ്‌ബ്രിയ മനോജ്, ഐങ്കോമ്പ് അംബിക വിദ്യാഭവനിലെ ആകാശ് പ്രദീപ്‌ എന്നിവരും യഥാക്രമം 1ഉം 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി.

http://www.globalbrightacademy.com/about.php

തുടർന്ന് നടന്ന സമ്മേളനം റിട്ട. കേണൽ മധുപാൽ ബി. ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർ എം. എസ്. സ്റ്റീഫൻ സ്വാതന്ത്ര ദിന സന്ദേശം നൽകി. സൊസൈറ്റി പ്രസിഡന്റ് രാഗേഷ് പി. ജി., സെക്രട്ടറി അനിൽകുമാർ കെ. സി., പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ് സി. ജോർജ്, പ്രോഗ്രാം കോഓർഡിനേറ്റർ അരുൺ കെ. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

http://www.globalbrightacademy.com/about.php
Verified by MonsterInsights