ചോക്‌ളേറ്റ് സോസ് ഇനി വാങ്ങണ്ട; എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം .

കുട്ടികള്‍ക്ക് ഏറെയിഷ്ടമുള്ള ഒന്നാണ് ചോക്‌ളേറ്റ് സോസ്. ചപ്പാത്തിയ്ക്ക് ഒപ്പം കൊടുക്കാന്‍ നല്ലതാണ്. കേക്ക്, സ്മൂത്തീസ്, പുഡിങ് എന്നിവയിലൊക്കെ ഉപയോഗിക്കാം.


ചേരുവകള്‍.

.പഞ്ചസാര- മുക്കാല്‍ കപ്പ്

.കൊക്കോ പൗഡര്‍-അര കപ്പ് (മധുരമില്ലാത്തത്)

.പാല്‍- ഒന്നേകാല്‍ കപ്പ്

.കോണ്‍ ഫ്‌ളോര്‍-ഒന്നര സ്പൂണ്‍


.ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍


.വാനില എസ്സന്‍സ്-അര ടീസ്പൂണ്‍

.ഉപ്പ്-ഒരു നുള്ള്.



ഒരു പാത്രത്തില്‍ പഞ്ചസാര, കൊക്കോ പൗഡര്‍,മാവ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കട്ടകളില്ലാത്തെ നന്നായി ഇളക്കണം. പാനില്‍ പാല്‍ ചൂടാക്കണം. ഇടത്തരം ചൂടായി വരുമ്പോള്‍ അതിലേയ്ക്ക് ബട്ടര്‍,വാനില എസന്‍സ് ചേര്‍ത്തുകൊടുക്കാം.

ശേഷം ഇതിലേയ്ക്ക് നേരെത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിക്‌സ് കുറച്ചുകുറച്ചായി ഇട്ടു നന്നായി ഇളക്കിക്കൊടുക്കാം.6 മിനിറ്റ് നന്നായി ഇളക്കി കട്ടകളൊന്നും ചോക്‌ളേറ്റ് സോസ് റെഡിയായി.



Verified by MonsterInsights