ലോകമെമ്പാടുമുള്ള മധുരപ്രേമികളുടെ ഇഷ്ടവിഭവമാണ് ചോക്ലേറ്റ്. പല്ലുകൾക്ക് ബലം നൽകുക, ആർത്തവദിനങ്ങളിലെ വേദന അകറ്റുക തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ചോക്ലേറ്റിനുണ്ട്. എന്നാൽ, ഒരു നിശ്ചിത അളവിൽക്കൂടുതൽ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുനൽകുന്നു. ചോക്ലേറ്റിലുള്ള കൊഴുപ്പും മധുരവുമാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണം. അതിനാൽ, ഇത് കൂടിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നു.
> ശരീരഭാരം വർധിക്കുന്നു
> ഉറക്കം കുറയ്ക്കും
ചോക്ലേറ്റിൽ കഫീൻ അടങ്ങിയിരിക്കുന്നു. ഇത് ഏറെ നേരം ഉണർവോടെ ഇരിക്കാൻ പ്രേരിപ്പിക്കുന്നു. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും.
> ഹൃദയാരോഗ്യത്തെ ബാധിക്കും
> അസിഡിറ്റിക്ക് കാരണമാകും
ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് ആമാശത്തിൽ അസിഡിറ്റിക്ക് കാരണമാകും. ഇത് നെഞ്ചെരിച്ചിൽപോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും.