ചോക്ലേറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേരും മധുരപ്രേമികളാണ്. എന്നാല്‍ ഇതിന് പകരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനും ഹൃദയാഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്.
ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ഡാര്‍ക്ക് ചോക്ലേറ്റിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ക്ക് സൂര്യാഘാതത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ കഴിയും. ചര്‍മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വര്‍ധിപ്പിക്കാനും ഇതിന് കഴിയും. കടുത്ത വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ പതിവാണെങ്കിലും ഡയറ്റില്‍ ഡാര്‍ക്ക് ചോക്ലേറ്റ് മറക്കാതെ കരുതാം.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ് . ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിവുണ്ട്. പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇതിലെ കൊക്കോയുയുടെ ഗുണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ ഗുണം ചെയ്യും.