ചൊവ്വാഴ്ച്ച ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാം.

തിങ്കളാഴ്ച്ച ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച്ച വിപണിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നൽകുന്നത്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി ലെവലുകൾ, ഇന്ത്യാ വിക്സ് നിലവാരം, നിഫ്റ്റി റേഞ്ച് അടക്കമുള്ള വിശദ വിവരങ്ങൾ.

1.നിഫ്റ്റി സൂചികയിൽ തിങ്കളാഴ്ച്ച കൺസോളിഡേഷൻ നടന്നതായി ഷേർഖാൻ ബി.എൻ.പി പാരിബാസ് ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ജതിൻ ഗെഡിയ പറഞ്ഞു. പ്രതിദിന ചാർട്ടിൽ സൂചികയ്ക്ക് 24,370-24,500 നിലവാരത്തിൽ പ്രതിരോധമുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള ബോളിഞ്ചർ ബാൻഡ്, വരും ദിവസങ്ങളിലെ റേഞ്ച് ബൗണ്ട് പ്രൈസ് ആക്ഷൻ സൂചിപ്പിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങളിൽ നിഫ്റ്റി 24,100-24,400 നിലവാരത്തിൽ ട്രേഡിങ് നടത്താനാണ് സാധ്യതയുള്ളതെന്നും അദ്ദേഹം വിലയിരുത്തി.

2. ബാങ്ക് നിഫ്റ്റി (Bank Nifty)

ബാങ്ക് നിഫ്റ്റി സൂചികയിൽ കൺസോളിഡേഷൻ പ്രകടമായതായി ജതിൻ ഗഡിയ പറഞ്ഞു. കഴിഞ്ഞ എട്ടു മുതൽ പത്ത് വരെ വ്യാപാര സെഷനുകളിലെ പ്രൈസ് ആക്ഷൻ, 52,000-53,500 നിലവാരത്തിലുള്ള വിശാലമായ റേഞ്ച് സൃഷ്ടിച്ചിട്ടുണ്ട്. വരുന്ന ഏതാനും ദിവസങ്ങളിൽ സൂചിക ഈ റേഞ്ചിൽ കൺസോളിഡേഷനിൽ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.

3. ജൂലൈ 08 വിപണി (July 08 Market)

നിഫ്റ്റി 50 സൂചിക 3.30 പോയിന്റുകൾ (0.01%) താഴ്ന്ന് 24,320.55 എന്ന ഫ്ലാറ്റ് നിലയിൽ വ്യാപാരം അവസാനിപ്പിച്ചു

ബി.എസ്.ഇ സെൻസെക്സ് സൂചിക 36.22 പോയിന്റുകൾ (0.02%) താഴ്ന്ന് 79,960.38 എന്ന ഫ്ലാറ്റ് നിലവാരത്തിലെത്തി

നിഫ്റ്റി ബാങ്ക് സൂചിക 234.55 പോയിന്റുകൾ (0.45%) താഴ്ന്ന് 52,425.80 നിലവാരത്തിൽ വ്യാപാരം ക്ലോസ് ചെയ്തു

നിഫ്റ്റിയിലെ സെക്ടറുകളിൽ ഐ.ടി, എനർജി, ഇൻഫ്ര, FMCG, കൺസംപ്ഷൻ, CPSE എന്നിവ ലാഭം നേടി.

4. അഡ്വാൻസ് – ഡിക്ലൈൻ അനുപാതം (Advance Decline Ratio)

എൻ.എസ്.ഇയിൽ തിങ്കളാഴ്ച്ച, 882 ഓഹരികൾ ലാഭം നേവാങ്ങൽടിയപ്പോൾ 1,414 ഓഹരികൾ നഷ്ടം നേരിട്ടു

5. നിഫ്റ്റി റേഞ്ച് (Nifty Range)

നിഫ്റ്റി സൂചികയിൽ 24,600 -24,000 നിലവാരത്തിലുള്ള വിശാലമായ ട്രേഡിങ് റേഞ്ചാണ് പ്രകടമാകുന്നത്

6. GIFT നിഫ്റ്റി (GIFT Nifty)

GIFT നിഫ്റ്റി സൂചിക, തിങ്കളാഴ്ച്ച വൈകുന്നേരം 5.25ന് 14 പോയിന്റുകൾ (0.06%) താഴ്ന്ന് 24,394 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്

7. ഇന്ത്യാ വിക്സ് (India VIX)
ഇന്ത്യാ വിക്സ് 7.09% ഉയർന്ന് 13.60 പോയിന്റുകളിലാണ്

8. ക്രൂഡ് ഓയിൽ (Crude Oil)

ക്രൂഡ് ഓയിൽ തിങ്കളാഴ്ച്ച വൈകുന്നേരം താഴ്ച്ചയിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂ‍ഡ്, ബാരലിന് 0.52 ഡോളർ (0.60%) ഉയർന്ന് 86.02 ഡോളർ നിലവാരത്തിലാണ്.

9. രൂപ/ഡോളർ (Rupee/Dollar)

‍ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ 0.03% ഉയർന്ന് 83.50 എന്ന നിലവാരത്തിലാണ്

10. വിദേശ നിക്ഷേപകർ/ആഭ്യന്തര നിക്ഷേപകർ (FIIs/DIIs)

ജൂലൈ 5 വെള്ളിയാഴ്ച്ച വരെ, വിദേശ നിക്ഷേപകർ (FIIs) 6,874.66 കോടി രൂപയുടെ ഓഹരികൾ അറ്റ വാങ്ങൽ (Net Purchse) നടത്തി. ആഭ്യന്തര നിക്ഷേപകർ (DIIs) 385.29 കോടിയുടെ ഓഹരികൾ അറ്റ വില്പന (Net Sale) നടത്തി.

Verified by MonsterInsights