ഇൻഷൂറൻസ് തുക ഉയർത്താൻ കേന്ദ്രം.

ചികിത്സാ ധനസഹായ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഇൻഷൂറൻസ് തുക വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ. തുക 10 ലക്ഷമായി ഉയർത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.സാധാരണക്കാരുടെ ചികിത്സ ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുഷ്. നിലവിൽ ഇൻഷൂറൻസ് തുകയായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ പദ്ധതി പാവങ്ങൾക്ക് വലിയ ഗുണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 2018ലാണ് സർക്കാർ ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലെ അംഗങ്ങൾക്ക് ഹെൽത്ത് കാർഡ് നൽകും. ഇതുവഴിയാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് ചികിത്സാ ചെലവ് പങ്കിടുന്നത്. രാജ്യത്ത് 12 കോടിയിലധികം ആളുകൾക്കാണ് നിലവിൽ ഹെൽത്ത് കാർഡ് ഉള്ളത്.

പട്ടികജാതി പട്ടികവർഗക്കാർ, ഭൂരഹിതർ, ഗ്രാമീണ മേഖലയിലെ താഴ്ന്ന വരുമാനക്കാർ, ദിവസ വേതനക്കാർ എന്നിവർക്കെല്ലാം സൗജന്യ ഇൻഷുറൻസ് ലഭിക്കും. ഇവർക്ക് പുറമേ നഗരമേഖലയിൽ ശുചീകരണ തൊഴിലാളികൾ, പ്യൂൺ, പ്ലംബമാർ, പെയിന്റർമാർ, വെൽഡർമാർ, ഗാർഹിക തൊഴിലാളികൾ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയവർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. രോഗനിർണയം, ടെസ്റ്റുകൾ, ഡോക്ടർ കൺസൾട്ടേഷൻ, ഐസിയു ചെലുകൾ എന്നിവയ്ക്കാണ് ആനുകൂല്യം ലഭിക്കുക.ഹെൽത്ത് കാർഡിന് അർഹതയുണ്ടോയെന്ന് നമുക്ക് തന്നെ ഓൺലൈൻ ആയി പരിശോധിക്കാൻ സാധക്കും. ഇതിനായി

യി https://pmjay.gov.in/ എന്ന വെബ്‌സൈറ്റാണ് സന്ദർശിക്കേണ്ടത്. തുറന്നുവരുന്ന ഹോം പേജിൽ ആം ഐ എലിജിബിൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ മൊബൈൽ നമ്പർ ചോദിക്കും. നമ്പറും ക്യാപ്ചയും അടിയ്ക്കുക. ശേഷം മൊബൈലിലേക്ക് വരുന്ന ഒടിപിയും മറ്റ് വിവരങ്ങളും നൽകി സബ്മിറ്റ് ബട്ടൺ അമർത്തുക

ഇനി ആനൂകൂല്യത്തിന് അർഹരാണ് എങ്കിൽ ഈ പറയുന്ന രീതിയിൽ കാർഡിനായി അപേക്ഷിക്കാം.
pmjay.gov.in എന്ന സൈറ്റ് തുറന്ന ശേഷം ബിഎച്ച്എ രജിസ്‌ട്രേഷൻ എന്നതിൽ ക്ലിക്കുചെയ്യുക. അതിൽ ആധാർ വിവരങ്ങൾ നൽകി കഴിഞ്ഞാൽ മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. ഇത് നൽകി കഴിഞ്ഞാൽ പാൻ കാർഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാം. അപേക്ഷ അംഗീകരിച്ചാൽ നമുക്ക് കാർഡ് ലഭിക്കും.

Verified by MonsterInsights