ക്ലർക്ക്, ഡ്രൈവർ, നഴ്സ്.. യുഎഇയിലേക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍: ഇപ്പോള്‍ തന്നെ അപേക്ഷിക്കാം.

കേരള സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ഒഴിവുകള്‍. ടാലി ക്ലർക്ക്, ഡ്രൈവർ, നഴ്സ് തുടങ്ങിയ വിഭാഗങ്ങളിലായാണ് സൗദി അറേബ്യ, യു എ ഇ രാജ്യങ്ങളില്‍ ഒഴിവുകളുള്ളത്. ടാലി ക്ലർക്ക് വിഭാഗത്തില്‍ 5 ഒഴിവുകളുണ്ട്. യു എ ഇയിലെ ഈ ജോലിക്ക് പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.””എസ്എസ്എല്‍സി അല്ലെങ്കില്‍ ഹയർസെക്കന്‍ഡറി യോഗ്യത ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. 2-3 വർഷം വെയർഹൗസിൽ ടാലി ആയി പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യുഎഇ ദിർഹമായിരിക്കും ശമ്പളം. ശമ്പളത്തിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ഒരു മണിക്കൂർ നേരത്തെ ഇടവേള ഉള്‍പ്പെടെ 11 മണിക്കൂറായിരിക്കും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി. വെയർഹൗസിൽ സുരക്ഷിതമായ രീതിയിൽ ചരക്ക് കൈകാര്യം ചെയ്യുക, അളന്ന് തിട്ടപ്പെടുത്തുക, പാക്കിംഗ് ചെയ്യുക, പരിശോധിക്കുക തുടങ്ങിയവയായിരിക്കും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 3-നോ അതിനുമുമ്പോ അയയ്‌ക്കുക.

ഐടിവി ഡ്രൈവർ തസ്തികതയില്‍ നൂറിലേറെ ഒഴിവുകളാണുള്ളത്.

 പ്രായപരിധി 25 മുതല്‍ 41 വരെ. ഹെവി വെഹിക്കിൾ ജിസിസി അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാർത്ഥികൾക്ക് ദൃശ്യമായ ടാറ്റൂകൾ പാടില്ല. ശാരീരികമായി ക്ഷമതയുള്ളവരായിരിക്കണം.

ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ വായിക്കാനും പറയുന്നത് മനസ്സിലാക്കാനും കഴിയണം. 1,950 യുഎഇ ദിനാറാണാ മാസ ശമ്പളം. ഡ്രൈവറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജീവനക്കാരൻ പരിശീലന കാലയളവ് വിജയകരമായി പൂർത്തിയാക്കുകയും എല്ലാ പരീക്ഷകളും വിജയിക്കുകയും വേണം. പരിശീലന കാലയളവിൽ ജീവനക്കാരന് അടിസ്ഥാന ശമ്പളവും ഭക്ഷണ അലവൻസും മാത്രമായിരിക്കും ലഭിക്കുക. പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 3-നോ അതിനുമുമ്പോ അയയ്‌ക്കുക”

നഴ്സിങ് നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും.

ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights