ഹയർ സെക്കൻഡറി പരീക്ഷ : എൻസിസി കെഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി.

ദേശീയ തലത്തിലുള്ള ക്യാംപുകളിലും പരിശീലനത്തിലും പങ്കെടുക്കുന്ന എൻസിസി കെഡറ്റുകൾക്ക്  ഹയർ സെക്കൻഡറി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് ഉയർത്തി. റിപ്പബ്ലിക് ദിന പരേഡ് ക്യാംപ്, താൽ സൈനിക് ക്യാംപ്, ഓൾ ഇന്ത്യ സൈനിക് ക്യാംപ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം തുടങ്ങിയവയിൽ പങ്കെടുത്തവരുടെ ഗ്രേസ് മാർക്ക് 25ൽ നിന്ന് 40 ആയും ദേശീയോദ്ഗ്രഥന ക്യാംപ്, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്, റോക്ക് ക്ലൈംബിങ് ട്രെയിനിങ് ക്യാംപ്, അഡ്വാൻസ് ലീഡർഷിപ് ക്യാംപ്, ബേസിക് ലീഡർഷിപ് ക്യാംപ്, ട്രക്കിങ് ക്യാംപ്, അറ്റാച്ച്മെന്റ് ക്യാംപുകൾ, ബേസിക് പാര കോഴ്സ്, സെൻട്രൽ ഓർഗനൈസ്ഡ് ക്യാംപുകൾ എന്നിവയിലേതെങ്കിലും പങ്കെടുത്തവരുടെ ഗ്രേസ് മാർക്ക് 25ൽ നിന്ന് 30 ആയിട്ടുമാണ് ഉയർത്തിയത്. 

75% എങ്കിലും പരേഡ് അറ്റൻഡൻസ് ഉള്ളവരുടെ ഗ്രേസ് മാർക്ക് 20 ആയി നിലനിർത്തി. ഗ്രേസ് മാർക്ക് കുറച്ചതുമായി ബന്ധപ്പെട്ട് മാമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി സിദ്ധാർഥ് എസ്.കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പൊതു വിദ്യാഭ്യാസ വകുപ്പിനോട് തീരുമാനം പുനഃപരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ യടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അനുസരിച്ചാണ് ഗ്രേസ് മാർക്ക് ഉയർത്തിയത്.

Verified by MonsterInsights