മ​ധ്യ​കേ​ര​ളത്തിൽ​ ല​ഘു മേ​ഘ​വി​സ്ഫോ​ട​നം

എ​റ​ണാ​കു​ളം ജി​ല്ല‍‍യി​ലു​ൾ​പ്പെ​ടെ മ​ധ്യ​കേ​ര​ള​ത്തെ വി​റ​പ്പി​ച്ച ക​ന​ത്ത മ​ഴ‍യ്ക്കും ചു​ഴ​ലി​ക്കാ​റ്റി​നും ഇ​ട​യാ​ക്കി​യ​തു ല​ഘു​മേ​ഘ വി​സ്ഫോ​ട​ന പ്ര​തി​ഭാ​സ​മെ​ന്ന്  ശാ​സ്ത്ര​ജ്ഞ​ർ.എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ല​ഘു മേ​ഘ​വി​സ്ഫോ​ട​നം ന​ട​ന്ന​താ​യി ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നു ല​ഭ്യ​മാ​യ ഡേ​റ്റ​ക​ൾ പ്ര​കാ​രം അ​നു​മാ​നി​ക്കാ​മെ​ന്ന് കൊ​ച്ചി​ൻ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ റ​ഡാ​ർ വി​ഭാ​ഗം ഡ​യ​റ​ക്റ്റ​ർ ഡോ. ​എ​സ്. അ​ഭി​ലാ​ഷ്  പറ​ഞ്ഞു. മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ പെ​യ്യു​ന്ന മ​ഴ മ​ണി​ക്കൂ​റി​ൽ 10 സെ​ന്‍റീ​മീ​റ്റ​ർ (100 മി​ല്ലീ മീ​റ്റ​ർ) വ​രെ​യാ​ണ്. ല​ഘു മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ൽ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ (50 മി​ല്ലീ മീ​റ്റ​ർ) മ​ഴ ല​ഭി​ക്കും. “”കു​സാ​റ്റി​ലെ മ​ഴ​മാ​പി​നി​യി​ൽ‌ ഇ​ന്ന​ലെ ര​ണ്ട് മ​ണി​ക്കൂ​റി​ൽ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ സാ​റ്റ​ലി​റ്റ് ഡേ​റ്റ പ്ര​കാ​ര​വും ഇ​തേ​യ​ള​വാ​ണ് മ​ഴ”-​ഡോ. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. 

“”ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം ആ​ല​ങ്ങോ​ട് പ്ര​ദേ​ശ​ത്തു മി​ന്ന​ൽ ചു​ഴ​ലി​യും കാ​റ്റു​മു​ണ്ടാ​യ സ​മ​യ​ത്തു ക​ട്ടി​കൂ​ടി​യ ക്യൂ​മു​ലോ​നിം​ബ​സ് മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സാ​റ്റ​ലി​റ്റ് റ​ഡാ​ർ ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​റി​ൽ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​റി​ന് മു​ക​ളി​ൽ മ​ഴ രേ​ഖ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നെ ഒ​രു ല​ഘു മേ​ഘ​വി​സ്ഫോ​ട​ന​മാ​യി ക​ണ​ക്കാം.”-​ഡോ. അ​ഭി​ലാ​ഷ് വ്യ​ക്ത​മാ​ക്കി. 2019ൽ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​ൾ​പ്പെ​ടെ വ​ൻ ദു​ര​ന്തം വി​ത​ച്ച പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​തു മേ​ഘ​വി​സ്ഫോ​ട​ന​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഡേ​റ്റ​ക​ൾ ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights