കുസാറ്റിൽ ഇന്റഗ്രേറ്റ്ഡ് എം.എസ്.സി കംപ്യൂട്ടർ സയൻസ്

വിദേശ സർവകലാശാലകളുമായും വ്യവസായ മേഖലയിൽ ആഗോള കമ്പനികളുമായും സഹകരണം; പ്ലസ്ടു പഠനം കഴിഞ്ഞുവരുന്ന വിദ്യാർഥികൾക്ക് പ്രോജക്ടുകളിൽ പങ്കാളികളാകാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് മേഖലയിൽ പഠനത്തിനും ഗവേഷണത്തിനും അവസരം. ബിരുദം മുതൽ ബിരുദാനന്തര ബിരുദവരെയുള്ള പഠനം സർവകലാശാലയിൽ. ഇതെല്ലാം കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ പഞ്ചവത്സര സംയോജിത എം.എസ്സി. കംപ്യൂട്ടർ സയൻസ് കോഴ്സിന്റെ പ്രത്യേകതകളാണ്.

കേരള സർക്കാരിന്റെ അറിവിൽ അധിഷ്ഠിതമായ സമ്പദ്ഘടന എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തൊഴിലധിഷ്ഠിത പുതുതലമുറ കോഴ്സുകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കംപ്യൂട്ടർ സയൻസിൽ അഞ്ചുവർഷത്തെ സംയോജിത കോഴ്സ് തുടങ്ങിയത്. സർക്കാർ-സ്വകാര്യ മേഖലയിൽ ജോലിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ ഗവേഷണത്തിനുമുള്ള അവസരം ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നു.

മികച്ച പരിശീലനവും പഠിച്ചത് പ്രയോഗിക്കാനുള്ള അവസരങ്ങളും നൽകുകയാണ് കോഴ്സ്. കംപ്യൂട്ടർ സയൻസിന്റെ അടിസ്ഥാന പാഠങ്ങൾമുതൽ ഉന്നതതലംവരെയുള്ള പരിശീലന പരിപാടിയാണ് കോഴ്സിൽ ഉൾപ്പെടുന്നത്. വ്യവസായലോകവുമായുള്ള പ്രോജക്ടുകൾക്ക് പ്രാധാന്യം നൽകുന്നു. ആറാമത്തെ സെമസ്റ്റർമുതൽ പ്രോജക്ടുകളിലും വിദേശ സർവകലാശാലകളുമായുള്ള സഹകരണത്തിലും വിദ്യാർഥികൾക്ക് ഭാഗമാകാം. 650 ടെറാ ഫ്ലോപ്സ് കംപ്യൂട്ടിങ് കപ്പാസിറ്റിയുള്ള അത്യാധുനിക കംപ്യൂട്ടർ ലാബ് കോഴ്സിന്റെ ഭാഗമായി കുസാറ്റിൽ ഒരുങ്ങുന്നുണ്ട്. വൻകിട ഐ.ടി. കമ്പനികളിൽ ജോലിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് മേഖലകളിലെ ഗവേഷണത്തിനും അവസരമുണ്ട്.

വിദേശ സർവകലാശാലകളുമായുള്ള സഹകരണം വിദ്യാർഥികൾക്ക് വിഷയത്തിൽ ഒട്ടേറെ അവസരങ്ങൾ നൽകുന്നു. നോർവേയിലെ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, യു.കെ.യിലെ ക്വീൻസ് യൂണിവേഴ്സിറ്റി, സിങ്കപ്പൂർ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവരുമായി വിവിധ മേഖലയിൽ കംപ്യൂട്ടർ സയൻസ് വിഭാഗം സഹകരിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഗവേഷണത്തിനും ജോലിക്കുമുള്ള അവസരങ്ങൾ ഇതുവഴി ലഭിക്കും.

afjo ad

കാറ്റ് : പ്ലവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 75 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പൊതു പ്രവേശനപരീക്ഷ (കാറ്റ്) വഴിയാണ് പ്രവേശനം. കെ.വി.പി.വൈ. സ്കോളർഷിപ്പ് നേടിയവർ കാറ്റ് എഴുതണമെന്നില്ല. കാറ്റ് അപേക്ഷ നൽകണം. വിവരങ്ങൾക്ക്:admissions.cusat.ac.in.അവസാന തീയതി: മാർച്ച് 25 (പിഴയോടെ 31 വരെ).

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights