ദേശീയ വാർദ്ധക്യകാല പെൻഷൻ; 60 വയസ് പൂർത്തിയായവർക്ക് അംഗമാകാം; ആവശ്യമായ രേഖകൾ ഏതൊക്കെ?

കേന്ദ്രസർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതിയാണ് ദേശീയ വാർദ്ധക്യകാല പെൻഷൻ. 60 വയസ് പൂർത്തിയായവരും മൂന്ന് വർഷമായി കേരളത്തിൽ സ്ഥിര താമസക്കാരുമായ ആളുകൾക്ക് പെൻഷന് അപേക്ഷിക്കാം. പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറഷൻ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. ഇതിനൊപ്പം വാർഡ് ജനപ്രതിനിധിയുടെ ശുപാർശയും ഹാജരാക്കണം.

മാനദണ്ഡങ്ങൾ…

  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് 
  • സർവ്വീസ്, കുടുംബ പെൻഷൻ വാങ്ങുന്നവരാകരുത്
  • അഗതി മന്ദിരത്തിലെ അന്തേവാസി ആകാൻ പാടില്ല.

ഹാജരാക്കേണ്ട രേഖകൾ…

  • വയസ് തെളിയിക്കുന്ന രേഖകൾ

 

  • റെസിഡൻഷ്യൻ സർട്ടിഫിക്കറ്റ്

 

  • വരുമാന സർട്ടിഫിക്കറ്റ്

 

  • ആധാർ- റേഷൻ കാർഡ് കോപ്പി

 

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights