‘ദയാഭാരതി’: സംഗീത ലോകത്തു നിന്നും ഹരിഹരൻ ആദ്യമായി ക്യാമറയ്ക്കു മുൻപിൽ

ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ഗസൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ‘ദയാഭാരതി’. കെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആതിരപ്പള്ളി, വാഴച്ചാൽ ഭാഗങ്ങളിലായി പൂർത്തിയായി. അമ്പിളി അമ്മാവൻ, പൊലീസ് ഡയറി, അറബിപ്പൊന്ന് തുടങ്ങി തുടങ്ങി എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്ത വിജയകുമാറിന്റെ ചിത്രം നിരവധി സവിശേഷതകൾ നിറഞ്ഞതാണ്.

ആഡ് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹരിഹരൻ ഒരു ഫീച്ചർ ഫിലിമിൽ അഭിനയിക്കാനുള്ള കാരണം ഇങ്ങനെ: “ഈ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും എന്നെ സമീപിച്ച് കഥ പറഞ്ഞപ്പോൾത്തന്നെ സ്ട്രൈക്കു ചെയ്തു. ചില സന്ദേശങ്ങളും, ദുരിതമനുഭവിക്കുന്ന കാടിന്റെ മക്കളുടെ ജീവിതവും പ്രകൃതിയോടുള്ള താൽപ്പര്യവുമെല്ലാം മനസ്സിനെ ഏറെ പിടിച്ചു കുലുക്കാൻ പോന്നതായിരുന്നു. പ്രകൃതിയേയും, പക്ഷിമൃഗാദികളേയും, വൈൽഡ്‌ലൈഫിനോടും ഏറെ അടുപ്പം സൂഷിക്കുന്ന എന്നിക്ക് ഈ ചിത്രത്തിന്റെ കഥ, സ്വന്തം ജീവിതവുമായി ഏറെ ഇണങ്ങുന്നതായി തോന്നി,” അദ്ദേഹം പറഞ്ഞു.

പുഴകളിലും, വനങ്ങളിലും കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു വേണമായിരുന്നു ചിത്രീകരണം. അവിടെയെല്ലാം ഹരിഹരൻ സാർ ആരെയും അതിശയിപ്പിക്കും വിധത്തിൽത്തന്നെയാണ് സഹകരിച്ചത്. ഗായകൻ ഹരിഹരനെത്തന്നെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആദിവാസി കോളനിയിൽ കുട്ടികളെ പഠിപ്പിക്കാനെത്തുന്ന രണ്ട് അദ്ധ്യാപികമാരാണ് ദയയും ഭാരതിയും. ആദ്യമെത്തുന്നത്
ഭാരതിയാണ്. പ്രകൃതിയേയും പക്ഷിമൃഗാദികളേയും ഒരുപോലെ സ്നേഹിച്ചവരാണ് ദയാഭാരതിമാർ. ആദിവാസികളെ ചൂഷണം ചെയ്തുപോന്നവർക്കു മുന്നിൽ ഭാരതി നീതിക്കു വേണ്ടി പോരാടുന്നു. ഇത് അധികാരിവർഗങ്ങൾക്ക് തലവേദനയായി മാറുന്നു. വർഷങ്ങളോളം തങ്ങൾ അനുഭവിച്ചു പോന്ന കാര്യങ്ങൾക്ക് തടസ്സം നേരിട്ടതോടെ അധികാരവർഗത്തിന്റെ ചെറുത്തു നിൽപ്പിൽ ഭാരതിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. പിന്നീടുണ്ടാക്കുന്ന സംഘർഷങൾക്കിടയിലാണ് ഗായകനായ ഹരിഹരന്റെ കടന്നുവരവ്.

ഇദ്ദേഹത്തിന്റെ സാമീപ്യം പുതിയ ചില വഴിത്തിരിവുകൾക്കും കാരണമാകുന്നു. നിരവധി ജനകീയ പ്രശ്നങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ വേഷമിട്ട നിയയാണ് ഭാരതിയെ അവതരിപ്പിക്കുന്നത്. ദയയെ നേഹ സക്സേനയും അവതരിപ്പിക്കുന്നു. കൈലാഷ്, ദിനേശ് പ്രഭാകർ, അപ്പാനി ശരത്ത്, നാഞ്ചിയമ്മ, മെഡിമിക്സ് അനൂപ്, ബാദുഷാ തുടങ്ങിയവരും ഇതിലെ പ്രധാന അഭിനേതാക്കളാണ്.

ഗാനങ്ങൾ – പ്രഭാവർമ്മ, ജയൻ തൊടുപുഴ, ഡാർവിൻ പിറവം; സംഗീതം – സ്റ്റിൽ ജു അർജുൻ, ഛായാഗ്രഹണം – മെൽവിൻ കുരിശിങ്കൽ; എഡിറ്റിംഗ് – ബിബിൻ ബാബു, കലാസംവിധാനം – ലാലു ത്രിക്കുളം; മേക്കപ്പ്- ഐറിൻ, കോസ്റ്റ്യും ഡിസൈൻ – സജീഷ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ; പ്രൊഡക്ഷൻ കൺട്രോളർ – അനിൽക്കുട്ടൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ജോർജ് കോളോത്ത്.

ശ്രീ തമ്പുരാൻ ഇന്റെർനാഷണൽ ഇൻ അസ്സോസ്സിയേഷൻ വിത്ത് ചാരങ്ങാട്ട് അശോക് ഫിലിംസിന്റെ ബാനറിൽ ബി. വിജയകുമാറും സി.കെ. അശോകനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

Verified by MonsterInsights