ദിവസവും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ.

സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് ചിലപ്പോൾ ആരോഗ്യദായകമാവണമെന്ന് നിർബന്ധമില്ല. അതിനാൽ ചില ഭക്ഷണ പദാർത്ഥങ്ങൾ ദിവസം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണെന്നാണ് ആയുർവേദം പറയുന്നത്. ആയുർവേദ വിദഗ്ധയായ ഡോ. വൈശാലി ശുക്ല പങ്കുവച്ച കുറിപ്പിലാണ് ഈ പരാമർശം. ചുവടെ നിർദേശിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാം ദിവസവും കഴിക്കണമെന്നാണ് ഡോക്ടറുടെ അഭിപ്രായം.


അരി ഭക്ഷണമടങ്ങിയ അത്താഴം: അരിയടങ്ങിയ അത്താഴം ദിവസവും കഴിക്കാം. രാത്രിയാകാൻ കാത്തുനിൽക്കാതെ അതിവേഗം കഴിച്ചാൽ ഉറങ്ങുന്നതിന് മുമ്പ് തന്നെ നമ്മുടെ ഭക്ഷണം ദഹിച്ച് കിട്ടുന്നതാണ്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിന് പ്രായം തോന്നിക്കുന്ന അവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

: ഈന്തപ്പഴം: ഇന്നത്തെ കാലത്ത് നമുക്ക് വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന മികച്ച പോഷകാഹാര സ്രോതസ്സുകളിൽ ഒന്നാണ് ഈന്തപ്പഴം. ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിയന്ത്രിക്കുകയും പഞ്ചസാരയോടുള്ള ആസക്തിയും വിശപ്പും തടയുകയും ചെയ്യുന്നു. പേശികളുടെ ബലം വീണ്ടെടുക്കുന്നതിനും പോഷകങ്ങൾ ലഭിക്കുന്നതിനും ഏറ്റവും അനുയോജ്യമായ പദാർത്ഥം കൂടിയാണിത്.
 വേവിച്ച ചെറുപയർ അര കപ്പ്: സസ്യാഹാരികളെ സംബന്ധിച്ചിടത്തോളം പ്രോട്ടീനുകൾ ലഭിക്കുന്നതിനുള്ള മികച്ച ഉറവിടമാണ് ചെറുപയർ. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ മൈക്രോ ന്യൂട്രിയൻസും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യദായകമായ ജീവിതത്തിന് ഏറെ ഗുണം ചെയ്യും.

SAP TRAINING