വമ്പൻ താരങ്ങളിലില്ല; ആരാധകരെ നിരാശയിലാക്കി ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നയം

അടുത്ത സീസണ് വേണ്ടി ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ലക്ഷ്യം വെയ്ക്കുമ്പോഴും താരങ്ങളുമായി ആദ്യഘട്ട ചർച്ചകൾ ആരംഭിക്കുമ്പോഴും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നയങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതല്ല.

അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇതിനോടകം തന്നെ ചില താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒഡീഷ എഫ്സിയുടെ യുവ പ്രതിരോധതാരം ശുഭം സാരംഗിയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച ഒരു താരം.

അടുത്ത സീസണ് വേണ്ടി ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ലക്ഷ്യം വെയ്ക്കുമ്പോഴും താരങ്ങളുമായി ആദ്യഘട്ട ചർച്ചകൾ ആരംഭിക്കുമ്പോഴും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നയങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതല്ല.

പ്രധാനമായും യുവതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ മാർക്കറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. ടീമിൽ കുറഞ്ഞത് 3 വർഷമെങ്കിലും കളിക്കാൻ കെൽപ്പുള്ള താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെ ലക്ഷ്യം വെയ്ക്കുന്നില്ല എന്നതാണ് ആരാധകരെ നിരാശയിലാഴ്ത്തുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നയം. ഫ്രീ ഏജന്റായ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്. അതും ചെറിയ ശമ്പളം കൈ പറ്റുന്ന താരങ്ങളെ.

ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ രീതിയിൽ പണം ചിലവഴിക്കുക എന്ന രീതിയല്ല ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും മുന്നോട്ട് വെക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ഫുട്ബാളിലെ വമ്പന്മാരെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കില്ല.

മോഹൻ ബഗാനെ പോലുള്ള ടീമുകൾ വലിയ രീതിയിൽ പണം മുടക്കി വമ്പൻ മീനുകളെ സ്വന്തമാക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ഫ്രീ ട്രാൻസ്ഫറുകളും കുറഞ്ഞ ശമ്പളവും തേടി പോകുന്നത് എന്നുള്ളതാണ് ആരാധകരുടെ നിരാശ.

ഗോളടിച്ചു കൂട്ടാൻ ബ്ലാസ്റ്റേഴ്‌സിന് ലാറ്റിൻ അമേരിക്കയിൽ നിന്നൊരു സ്ട്രൈക്കർ

ലൂണയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു ഐ എസ് എൽ ക്ലബ്ബുകളും താരങ്ങളും .ലൂണയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു ഐ എസ് എൽ ക്ലബ്ബുകളും താരങ്ങളും .
അൽവരോ വാസ്ക്‌സും സുനിൽ ചേത്രിയും താരത്തിന്റെ കുടുംബത്തിന് അനുശോചനവുമായി രംഗത്ത് വന്നിരുന്നു.സിസ്റ്റിക് ഫൈബ്രോസ് എന്നാ രോഗമാണ് മരണകാരണം.ഏപ്രിൽ 9 ന്നായിരുന്നു കുട്ടിയുടെ മരണം.

Verified by MonsterInsights