ഇ-പാസ്‌പോര്‍ട്ടും 5 ജി യും ഈ വര്‍ഷംതന്നെ ലഭ്യമാകും -ധനമന്ത്രി.

രാജ്യത്ത് ഇ- പാസ്പോർട്ട് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തികവർഷം ഇ പാസ്പോർട്ട് സംവിധാനം പൗരന്മാർക്ക് ലഭ്യമാക്കും. ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോർട്ട് സംവിധാനം.

കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്പോർട്ട്. റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്പോർട്ടിന്റെ പുറംചട്ടയിൽ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേർക്കും.

ആഗോളതലത്തിൽ ഇമിഗ്രേഷൻ പോസ്റ്റുകളിൽ കൂടുതൽ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേർക്കുന്നതിനാൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്പോർട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. 2022-23 സാമ്പത്തിക വർഷം തന്നെ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights