എൻജിനിയറിങ് പ്രവേശനപരീക്ഷ: പുതിയ സമയക്രമത്തിലുള്ള അഡ്മിറ്റ് കാർഡ് ഹാജരാക്കണം.

എൻജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് പുതുക്കിയ സമയക്രമം രേഖപ്പെടുത്തിയ അഡ്മിറ്റ് കാർഡ് ഹാജരാക്കണമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ബുധനാഴ്ചമുതൽ ഞായറാഴ്ചവരെയാണ് പരീക്ഷ.

ഉച്ചയ്ക്കു രണ്ടുമുതൽ അഞ്ചുവരെയാണ് എൻജിനിയറിങ് പരീക്ഷ. ഫാർമസി കോഴ്‌സിന്റെ മാത്രം പരീക്ഷ പത്തിന് മൂന്നരമുതൽ അഞ്ചുവരെ നടക്കും.

എൻജിനിയറിങ് പരീക്ഷയ്ക്ക് 11.30 മുതൽ ഒന്നരവരെയാണ് റിപ്പോർട്ടിങ് സമയം. ഫാർമസി പരീക്ഷയ്ക്ക് ഒന്നുമുതൽ മൂന്നുവരെയും. അഡ്മിറ്റ് കാർഡ് കൂടാതെ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, പ്ലസ്ടു പഠനം പൂർത്തിയാക്കിയ സ്ഥാപനമേധാവി നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽരേഖ പരീക്ഷയ്ക്കുവരുന്നവർ ഹാജരാക്കണം.

Verified by MonsterInsights