ഇസിജി ടെക്‌നീഷ്യൻ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ.

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ഒഴിവിൽ ഇ.സി.ജി. ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വി.എച്ച്. എസ്.ഇ.ഇ.സി.ജി. ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയാണ്  യോഗ്യത. പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യത വേണം. സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 40 വയസാണ് പ്രായപരിധി. താത്പര്യമുള്ളവർ 28ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തണം.

Verified by MonsterInsights